'നിന്റെ കഥ പൊളിഞ്ഞു.... നീ തീർന്നു....'; കോടതി ടാസ്കിനിടെ റോബിനോട് ഏറ്റുമുട്ടി വൈൽഡ് കാർഡ് എൻട്രീസ്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അമ്പത് ദിവസങ്ങളോട് അടുക്കാൻ പോകുമ്പോൾ രണ്ട് പുതിയ വൈൽഡ് കാർഡുകൾ കൂടി വീട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനിയങ്ങോട്ട് കളി കൂടുതൽ കൊഴുക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ.
പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യം കൊമ്പുകോർക്കുന്നത് റോബിനും വൈൽഡ് കാർഡ് എൻട്രികളായ വിനയ് മാധവും റിയാസ് സലീമും തന്നെയാണ്. വീക്കിലി ടാസ്ക്കിനോട് അനുബന്ധിച്ചുള്ള തർക്കമാണ് വലിയ വഴക്കുകളിലേക്ക് മാറിയിരിക്കുന്നത്.
ഇത്തവണ കോടതി ടാസ്ക്കാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയിരിക്കുന്നത്. വീട്ടിലെ ഇതുവരെയുള്ള ദിവസങ്ങളിൽ നടന്ന നീതിയും അനീതിയും നിരത്തി വാദിക്കാനും സത്യം തെളിയിക്കാനും ശിക്ഷ വാങ്ങി കൊടുക്കാനുമെല്ലാം ഈ ടാസ്ക്കിലൂടെ മത്സരാർഥികൾക്ക് സാധിക്കും. ടാസ്ക്കിൽ ജഡ്ജായിട്ടാണ് റിയാസും വിനയിയും പങ്കെടുക്കുന്നത്.
തന്റെ കേസിൽ ആവശ്യമായ നീതി ന്യായാധിപന്മാരായി ഇരുന്ന റിയാസോ വിനയിയോ നൽകിയില്ലെന്ന് പറഞ്ഞാണ് റോബിൻ ഇവരുമായി തർക്കം ആരംഭിക്കുന്നത്.

പിന്നീട് അത് വലിയ വഴക്കിലേക്ക് നീങ്ങിയെന്നും പ്രമോയിൽ നിന്നും വ്യക്തമാണ്. വഴക്കിനിടയിൽ റോബിനോട് 'നിന്റെ കഥ പൊളിഞ്ഞു.... നീ തീർന്നു'വെന്ന് റിയാസ് പറയുന്നതും പ്രമോയിൽ കാണാം.
ഇത്രയും നാൾ വീട്ടിൽ സെയ്ഫ് ഗെയിം കളിച്ചവരെയെല്ലാം കൊണ്ട് പണിയെടുപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ വന്നിരിക്കുന്നതെന്നും ഇനി കളി മാറാൻ പോവുകയാണെന്നും വീട്ടിലേക്ക് കയറും മുമ്പ് വൈൽഡ് കാർഡുകളായ റിയാസും സലീമും പറഞ്ഞിരുന്നു.
വീട്ടിലേക്ക് കയറും മുമ്പ് തങ്ങളുടെ പവർ ഉപയോഗിച്ച് നോമിനേഷനിലുള്ള ലക്ഷ്മിപ്രിയയെ റിയാസും വിനയിയും ചേർന്ന് രക്ഷിച്ചിരുന്നു.

റോബിൻ ലവ് ട്രാക്ക് മാത്രം കളിച്ച് ഫൈനൽ ഫൈവ് വരെ എത്തിപ്പെടാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അതെല്ലാം പൊളിക്കുമെന്നും റിയാസും വിനയിയും വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളുടെ പല വിഷയങ്ങളിലും തീരുമാനങ്ങളിലും എതിർപ്പുള്ളവരാണ് റിയാസും വിനയിയുമെന്നതിനാൽ വരും ദിവസങ്ങളിലും കൂടുതൽ കലാപങ്ങൾ വീട്ടിലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
വീടിന് പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയാണ് റോബിൻ. ഇതുവരെ പുറത്ത് നിന്നും വീടിനകത്ത് നിന്നും കണ്ടതും പുറത്ത് നടന്ന കാര്യങ്ങളും വീട്ടിൽ ആരുമായും പങ്കുവെക്കാൻ പാടില്ലെന്ന നിർദേശത്തോടെയാണ് ഇരുവരെയും ബിഗ് ബോസ് വീട്ടിലേക്ക് അയച്ചത്.

മത്സരാർത്ഥികൾക്കുള്ള ജന പിന്തുണയെ കുറിച്ച് പറയരുതെന്നും ബിഗ് ബോസ് പ്രത്യേകം പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ലംഘിച്ചാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഷോയിൽ നിന്നും നിഷ്‍കരുണം പുറത്താക്കുമെന്നും ബിഗ് ബോസ് താക്കീത് നൽകിയിട്ടുണ്ട്.
കൃത്യമായ ഗെയിം പ്ലാനുമായാണ് താൻ വീട്ടിനുള്ളിലേക്ക് വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് സലിം എത്തിയത്. കപ്പും കൊണ്ട് പോകുമെന്ന് പ്രഖ്യാപിച്ചാണ് വിനയിയും എത്തിയത്.
നോമിനേഷനിൽ വന്നവരെ കുറിച്ച് വിനയിയും റിയാസും സംസാരിക്കുന്ന ഓഡിയോ ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളെ കേൾപ്പിച്ചരുന്നു.
Recommended Video

അതിനാൽ തന്നെ ഇരുവരും വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ മറ്റ് മത്സരാർഥികളെല്ലാം റിയാസിനും വിനയിക്കുമെതിരെ പ്ലാനുകളും പുതിയ തീരുമാനങ്ങളും ആലോചിച്ച് തുടങ്ങിയിരുന്നു.
അതുവരെ ഈർക്കിൽ കുത്തികളിച്ച് ഇരുന്നവരെല്ലാം ഒരു നിമിഷം കൊണ്ടാണ് സടകുടഞ്ഞ് എഴുന്നേറ്റ് ആക്ടീവായി ഗെയിം കളിക്കാൻ തുടങ്ങിയത്.
മത്സരാർഥികളെകൊണ്ട് മാത്രമല്ല കാണുന്ന പ്രേക്ഷകരെ കൊണ്ട് പോലും ഗെയിം ഓരോ പ്രമോ പുറത്ത് വിടുമ്പോഴും ബിഗ് ബോസ് ഗെയിം കളിപ്പിക്കുന്നുണ്ട്. വൈൽഡ് കാർഡുകൾ കൂടി വന്നതോടെ ബിഗ് ബോസിന് പ്രേക്ഷകർ കൂടിയിട്ടുണ്ട്.


Click it and Unblock the Notifications