'റോൺസൺ വീട്ടുജോലിക്ക് വന്നവരെപ്പോലെ, സേഫായി നിന്ന് ഫൈനലിൽ എത്താനാണ് ശ്രമം'; റിയാസും വിനയിയും പറയുന്നു!
ബിഗ് ബോസ് വീട്ടിൽ പിടിച്ച് നിന്ന് ഫൈനൽ ഫൈവിലെത്തണമെങ്കിൽ കളത്തിലിറങ്ങി കളിക്കണം. അത് ചെയ്യാത്ത പക്ഷം പ്രേക്ഷകരുടെ സപ്പോർട്ട് കുറയും. മാത്രമല്ല വീട്ടിലുള്ളവരുടെ നോമിനേഷനെ ആശ്രയിച്ച് നൂൽ പാലത്തിലൂടെ യാത്ര ചെയ്യേണ്ടതായും വരും.
ഇപ്പോൾ നോമിനേഷനിൽ വരാതെയും അഭിപ്രായങ്ങൾ തുറന്ന് പറയാതെയും സെയ്ഫ് ഗെയിം കളിക്കുന്നവരിൽ പ്രധാനിയാണ് നടൻ റോൺസൺ വിൻസെന്റ്. ഹൗസ് മേറ്റ്സ് തമ്മിൽ അടിയുണ്ടാകുമ്പോഴും ഒഴിഞ്ഞ് മാറി നിൽക്കുകയാണ് റോൺസൺ ചെയ്യാറുള്ളത്.
സെയ്ഫ് ഗെയിമാണ് റോൺസൺ കളിക്കുന്നതെന്ന് അവതാരകൻ മോഹൻലാൽ അടക്കം പരസ്യമായി പറയുകയും ചെയ്തിരുന്നു.

പുറത്തായശേഷം നവീനും ഇപ്പോൾ വീട്ടിലുള്ളത് യഥാർഥ റോൺസണല്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡിബേറ്റിൽ പങ്കെടുത്തപ്പോൾ ജാസ്മിനേയും നിമിഷയേയും അനുകൂലിച്ച് കളിച്ച് സൂരജിനെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ മുതൽ വീട്ടിലെ മറ്റുള്ള മത്സരാർഥികളെല്ലാം റോൺസണിന്റെ സേഫ് ഗെയിം ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ പുതിയ വൈൽഡ് കാർഡ് എൻട്രികളായ റിയാസും വിനയ് മാധവം റോൺസണിനെ കുറിച്ച് ചർച്ച ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
'റോൺസൺ നല്ല മനുഷ്യനാണ്. പക്ഷെ ഈ കളിക്ക് പറ്റിയ ആളല്ല. നല്ല മനുഷ്യൻ സർട്ടിഫിക്കറ്റ് കൊണ്ട് വീട്ടിൽ പിടിച്ച് നിൽക്കാനോ ജയിക്കാനോ ആവില്ല. വെറുതെ ബഹളമുണ്ടാക്കുകയോ ന്യായമല്ലാത്തതിന് അടിയുണ്ടാക്കുകയോ ചെയ്യണമെന്നല്ല പറയുന്നത്.'
'പക്ഷെ കുറച്ച് കൂടി ആക്ടീവാകണം. റോൺസൺ ഇപ്പോൾ വീട്ടുജോലിക്ക് വന്നവരെപ്പോലെയാണ് പെരുമാറുന്നത്. അടിക്കുക... തുടയ്ക്കുക... പാത്രം കഴുകുക... ഭക്ഷണമുണ്ടാക്കുക, എല്ലാം നല്ല വൃത്തിയാക്കുക, ഒന്നിലും ഇടപെടാതിരിക്കുക, സെയ്ഫ് ഗെയിം കളിച്ച് അവസാനം വരെ എത്താനുള്ള ഐഡിയയാണ് ഇപ്പോൾ റോൺസണിന്റെ മനസിലുള്ളത്' വിനയിയും റിയാസും പരസ്പരം റോൺസണിന്റെ രീതിയെ വിലയിരുത്തി പറഞ്ഞു.

റിയാസ് സലീമിനെ ശനിയാഴ്ചയും വിനയ് മാധവിനെ ഞായറാഴ്ചത്തെ എപ്പിസോഡിലുമാണ് ബിഗ് ബോസ് രഹസ്യ മുറിയിലേക്ക് വിട്ടത്. ഇരുവരെയും ഒരു ദിവസം രഹസ്യ മുറിയിൽ നിർത്തി വീടിനകം നിരീക്ഷിക്കാനായാണ് ബിഗ് ബോസ് അയച്ചിരിക്കുന്നത്.
അതിന് ശേഷം ഇരുവരെയും വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കും. വിജയപ്രതീക്ഷ മോഹൻലാലുമായി പങ്കുവച്ചാണ് ഇരുവരും ബിഗ് ബോസ് വീട്ടിലേക്ക് കടന്നിരിക്കുന്നത്. അതേസമയം അടുത്ത ആഴ്ചയിലെ നോമിനേഷനിൽ റോൺസൺ പുറത്താകാനുള്ള സാധ്യതയും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.


Click it and Unblock the Notifications