ചേച്ചിയായി കണ്ടാല്‍ എന്നും കൂടെയുണ്ടാവുമെന്ന് ദില്‍ഷ; ബ്ലെസ്ലിയുടെ പ്രണയത്തെ ചോദ്യം ചെയ്ത് റിയാസും വിനയും

ദില്‍ഷയോട് ഇഷ്ടം പറഞ്ഞ് എത്തിയ ബ്ലെസ്ലിയെ കുറിച്ച് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. റോബിന്‍ ലവ് സ്ട്രാറ്റജി നടത്തുകയാണെന്ന് മനസിലായപ്പോഴാണ് ദില്‍ഷയോട് തനിക്കും ഇഷ്ടമുണ്ടെന്ന് ബ്ലെസ്ലി വെളിപ്പെടുത്തിയത്. അവതാരകന്‍ മോഹന്‍ലാലിന്റെ മുന്നിലും താരം ഇക്കാര്യം സൂചിപ്പിച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയിട്ട് ആലോചിക്കാം എന്ന് ബ്ലെസ്ലി പറഞ്ഞെങ്കിലും പ്രണയിക്കാനോ വിവാഹം കഴിക്കാനോ തീരെ താല്‍പര്യമില്ലെന്ന് ദില്‍ഷ പല തവണ പറഞ്ഞ് കഴിഞ്ഞു. എന്നിട്ടും പിന്നെയും ഇഷ്ടം പറഞ്ഞ് പിറകേ നടക്കുന്ന ബ്ലെസ്ലിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ താരങ്ങള്‍.

blesslee

ക്രീന്‍ സ്‌പേസ് കിട്ടുന്നതിന് വേണ്ടി വെറുതേ എന്തൊക്കെയോ പറയുന്നു. എല്ലാ ദിവസവും ബ്ലെസ്ലി ഇതുപോലെ പറയാറുണ്ട്. റോബിനോട് നീ ബെസ്റ്റ് ഫ്രണ്ട് അല്ലേന്നും ബ്ലെസ്ലിയോട് സഹോദരന്‍ അല്ലേ എന്നുമാണ് ദില്‍ഷ ചോദിക്കാറുള്ളത്. ആ ഒരു കാര്യത്തില്‍ മാത്രം ഞാന്‍ റോബിനെ അഭിനന്ദിക്കുമെന്നാണ് റിയാസ് പറയുന്നത്.

dilu-blesse

ദില്‍ഷയ്ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ പിന്നെ ആ കാര്യം പറഞ്ഞ് റോബിന്‍ അവളുടെ പിന്നാലെ നടന്നിട്ടില്ല. പക്ഷേ ബ്ലെസ്ലി ചെയ്യുന്നത് നമുക്ക് ഇറങ്ങാവുന്ന ബൗണ്ടറിയും കഴിഞ്ഞാണ് ദില്‍ഷയോട് സംസാരിക്കുന്നത്. പുറത്തിറങ്ങിയിട്ട് അച്ഛനെ പോയി കാണാം, പാര്‍ട്‌നറായി ജീവിക്കാം, എന്നിങ്ങനെ നടക്കാത്ത കാര്യങ്ങളാണ് അവന്‍ സംസാരിക്കുന്നത്. റോബിന് ദില്‍ഷയോട് ഇഷ്ടമുണ്ട്. എന്ത് കൊണ്ട് അങ്ങനെയായിക്കൂടാ.. എന്നും താരങ്ങള്‍ ചോദിക്കുന്നു.

ഇതിനിടെ ദില്‍ഷയും ബ്ലെസ്ലിയും സംസാരിക്കുന്ന വീഡിയോയും വൈറലായി. എന്നെ ഒരിക്കലും കെട്ടാന്‍ പറ്റില്ലെന്ന് നിനക്ക് അറിയാം. പിന്നെ എന്തിനാണ് ഈ കാര്യം പറഞ്ഞോണ്ട് വരുന്നത്. എന്നെ ഒരു ചേച്ചിയായി കണ്ടാല്‍ എന്നും ഞാന്‍ കൂടെയുണ്ടാവുമെന്നും ദില്‍ഷ പറഞ്ഞു. ഇതിനിടെ വിശദീകരണം പറയാന്‍ വന്ന ബ്ലെസ്ലിയോട് നീ ഒരുപാട് ചോദ്യം ചോദിച്ച് എന്റെ തല ഭ്രാന്ത് ആക്കല്ലേ എന്നും ദില്‍ഷ പറഞ്ഞ് നിര്‍ത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X