twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയം പിണക്കമായി മാറ്റിയ തന്ത്രം ബിഗ് ബോസ് പൊളിച്ചു; വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട

    |

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ട് പേര്‍ കൂടി ബിഗ് ബോസിലേക്ക് എത്തിയതോടെ കളികള്‍ മാറാന്‍ സാധ്യയുണ്ട്. വ്യക്തമായ നിലപാടുകളുമായിട്ടാണ് രണ്ട് മത്സരാര്‍ഥികളും വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. എന്നാല്‍ അതുവരെയുണ്ടായിരുന്ന ചില കളികള്‍ പൊളിച്ചെഴുതുന്ന നീക്കമാണ് ബിഗ് ബോസ് നടത്തുന്നത്.

    ലവ് ട്രാക്കിന് പകരം പിണക്കം കൊണ്ട് വന്ന് റോബിന്‍ നടത്തിയ ചില നീക്കങ്ങളെ കുറിച്ചാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. അത്തരത്തില്‍ മത്സരാര്‍ഥികളില്‍ ചിലര്‍ നടത്തിയ കുതന്ത്രങ്ങള്‍ പൊളിക്കാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ശരിക്കും ബിഗ് ബോസും ഇപ്പോള്‍ കളി തുടങ്ങിയിട്ടേ ഉള്ളുവെന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച വിശകലനത്തിലൂടെ വ്യക്തമാവുന്നത്.

    വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട

    'ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ.. കുറച്ചു ദിവസം മുന്‍പ് ഞാന്‍ തന്നെ എഴുതിയ കുറിപ്പിലെ വരികളാണ് മുകളില്‍ സൂചിപ്പിച്ചത്'.

    തീര്‍ച്ചയായും ഈ വാരാന്ത്യ എപ്പിസോഡില്‍ ബിഗ്ബോസും ലാലേട്ടനും മിന്നുന്ന നീക്കങ്ങള്‍ ആണ് നടത്തിയത്. അതില്‍ പ്രധാനം ആയ ഒന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം.

    പുറത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന പി ആര്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി

    റിയാസ് സലീമിന്റെയും വിനയ് മാധവിന്റെയും വൈല്‍ഡ് കാര്‍ഡ് പ്രവേശനം തന്നെയാണ് അതില്‍ മുഖ്യം. തീര്‍ച്ചയായും ഇരുവരുടെയും രംഗപ്രവേശം ബിഗ് ബോസ് ഹൗസില്‍ പുതു ചലനങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും.

    അത് പോലെ തന്നെ നോ എവിക്ഷന്‍ വീക്ക് ആക്കിയത് നിര്‍ണായകമായ മറ്റൊരു നീക്കമാണ്. എട്ടും പത്തും മാസം ക്രാഷ് കോഴ്‌സ് ചെയ്തും പി ആര്‍ ടീമുകളെ സെറ്റ് ചെയ്തു വച്ചിട്ട് വന്ന് ഈ ആഴ്ച അവള്‍ പോകും അടുത്ത ആഴ്ച ഇവള്‍ പോകും എന്ന് ഓരോരുത്തരെ നോക്കി വിളിച്ചു പറഞ്ഞു.

    അങ്ങനെ പുറത്ത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന പി ആര്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കി കാണിക്കുന്ന അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് നോ എവിക്ഷനിലൂടെ ബിഗ് ബോസ് നല്‍കിയത്.

    ബിഗ് ബോസിലെ മണ്ടന്‍ ആരെന്ന് ചോദിച്ചാലും ഡോക്ടര്‍ ലവ് എന്ന് കമന്റിടും; റോബിന്‍ ഫാന്‍സ്, ഒരു താത്വിക അവലോകനം!ബിഗ് ബോസിലെ മണ്ടന്‍ ആരെന്ന് ചോദിച്ചാലും ഡോക്ടര്‍ ലവ് എന്ന് കമന്റിടും; റോബിന്‍ ഫാന്‍സ്, ഒരു താത്വിക അവലോകനം!

    പ്രണയ നാടകം പിണക്ക നാടകമായി മാറാറുണ്ട്

    കഴിഞ്ഞ ആഴ്ച്ച ഡെയ്‌സിയും ഈ ആഴ്ച നിമിഷയും പോകുമെന്ന് ഒരാള്‍ വെല്ലുവിളിച്ചിരുന്നു. എന്തായാലും അയാളുടെ കണക്ക് കൂട്ടലുകള്‍ ബിഗ് ബോസ് തെറ്റിച്ചു.

    ഇനി മറ്റൊന്ന് എന്താണ് എന്ന് വച്ചാല്‍ നോമിനേഷനില്‍ ഒരുമിച്ച് വരുന്ന ആഴ്ചകളില്‍ പ്രണയ നാടകം പിണക്ക നാടകമായി മാറാറുണ്ട്. പ്രതേകിച്ച് ആ ആഴ്ചയിലെ വോട്ടിംഗ് ലൈന്‍ ഓപ്പണ്‍ ആയി ക്ലോസ് ആകുന്നത് വരെ.

    ഇത്തവണയും ഒരുമിച്ചു നോമിനേഷനില്‍ വന്നപ്പോള്‍ തനിക്ക് കിട്ടേണ്ട വോട്ട് സ്പ്‌ളിറ്റ് ആകാതിരിക്കാന്‍ പ്രണയനാടകം പിണക്കനാടകം ആയി മാറി, വോട്ടിംഗ് ലൈന്‍ ക്ലോസ് ആയപ്പോ പഴയ പടി ആവുകയും ചെയ്തു.

    'നൂറ് ദിവസത്തോളം എൻഐസിയുവിൽ, ആ ദിവസങ്ങൾ‌ റോളകോസ്റ്റർ യാത്രപോലെ'; മകൾക്കൊപ്പം പ്രിയങ്കയും നിക്കും!'നൂറ് ദിവസത്തോളം എൻഐസിയുവിൽ, ആ ദിവസങ്ങൾ‌ റോളകോസ്റ്റർ യാത്രപോലെ'; മകൾക്കൊപ്പം പ്രിയങ്കയും നിക്കും!

    ഈ ആഴ്ചയും പ്രണയനാടകം പിണക്കനാടകത്തിലേക്ക് വഴിമാറുമോ

    ഇനിയിപ്പോ ഇതേ നോമിനേഷന്‍ ഒരാഴ്ച കൂടിയ ബിഗ് ബോസ് ഈ പ്രണയ പിണക്ക നാടകത്തിന് മുട്ടന്‍ പണിയാണ് കൊടുത്തത്. ഈ ആഴ്ചയും പ്രണയനാടകം പിണക്കനാടകത്തിലേക്ക് വഴിമാറുമോ, എന്തായാലും പ്രതീക്ഷക്ക് വകയുണ്ട്.

    ഇത്തരത്തില്‍ ബിഗ് ബോസിന്റെ നീക്കങ്ങള്‍ എല്ലാം ഗംഭീരമായി... കുറച്ച് ദിവസം മുന്‍പ് ഞാന്‍ കുറിപ്പില്‍ എഴുതിയത് തന്നെ ആവര്‍ത്തിക്കുന്നു,

    <br />സീക്രട്ട് റൂമിൽ വച്ച് തന്നെ അടി ആവാൻ സാദ്ധ്യത; പുതിയ വൈൽഡ് കാർഡ് എൻട്രികൾ വേറെ ലെവൽ
    സീക്രട്ട് റൂമിൽ വച്ച് തന്നെ അടി ആവാൻ സാദ്ധ്യത; പുതിയ വൈൽഡ് കാർഡ് എൻട്രികൾ വേറെ ലെവൽ

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
    ഇത് ബിഗ് ബോസ് ആണ്. ആരുടെ കളിയും ഇങ്ങോട്ട് വേണ്ട

    ഇത് ബിഗ് ബോസ് ആണ്. ആരുടെ കളിയും ഇങ്ങോട്ട് വേണ്ട. ചില കളികള്‍ പഠിപ്പിക്കാനും മറ്റ് ചില കളികള്‍ കളിപ്പിക്കാനും ബിഗ് ബോസിനറിയാം. എല്ലാം വരുതിയില്‍ ആക്കി എന്ന് ദിവാസ്വപ്നം കാണുന്നവര്‍ കരുതിയിരുക്കുക.

    ബിഗ് ബോസ് കളി തുടങ്ങിയിട്ടേയുള്ളു. വെല്ലുവിളികളും കളികളും ബിഗ് ബോസിനോട് വേണ്ട. കാരണം ബിഗ് ബോസ് കളിക്കാറില്ല കളിപ്പിച്ചേ ശീലമുള്ളു, ജാഗ്രതൈ..
    ജയരാജ് മുരുക്കുംപുഴ

    English summary
    Bigg Boss Malayalam Season 4: Will Dilsha And Robin's Love Startegy Changes This Week After The New Twist
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X