പുറത്ത് നിന്ന് പ്ലാന്‍ ചെയ്തിട്ട് ബിഗ് ബോസ് ഷോയില്‍ എത്തി, ഹൗസിലെ താരങ്ങളുടെ ഗ്രൂപ്പ് കളി പുറത്ത്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 4. മാര്‍ച്ച് 27 ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സീസണുകളിലെ കുറവുകള്‍ പരിഹരിച്ച് കൊണ്ടാണ് നാലാം ഭാഗം ആരംഭിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ലളിതമായ ടാസ്‌ക്കുകള്‍ നല്‍കി എന്നായിരുന്നു കഴിഞ്ഞ സീസണുകളില്‍ കേട്ട വിമര്‍ശനം. എന്നാല്‍ ആ ന്യൂനത പരിഹരിച്ച് കൊണ്ടാണ് ടാസ്‌ക്കുകള്‍ ഒരുക്കിയിരിക്കുന്നത്. മെന്റലിയും ഫിസിലിയും ഒരുപോലെ കളിക്കാനുളള ടാസ്‌ക്കുകളാണ് ഇക്കുറി ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ തങ്ങളെ കൊണ്ട് ആകുന്നവിധം നല്ല രീതിയില്‍ പോരാടുന്നുമുണ്ട്. ബിഗ് ബോസിനെ ഒരു റിയാലിറ്റി ഷോയായി കണ്ട് കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ സമീപിച്ചിരിക്കുന്നത്. വ്യക്തി ബന്ധങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നില്ല.
ബിഗ് ബോസ് ഷോകളില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കാണ് ഗ്രൂപ്പിസം. മൂന്ന് സീസണുകളിലും ഗ്രൂപ്പിസം ഹൗസിനുള്ളിലും പുറത്തും ചര്‍ച്ചയായിരുന്നു. നാലാം ഭാഗത്തിലും ഗ്രൂപ്പിസം ചര്‍ച്ചയാവുകയാണ്. പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും ഹൗസിനുള്ളില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ സജീവമാണ്.

ഹൗസിനുളളിലെ ഗ്രൂപ്പ് കളി പുറത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഷോയില്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് ആരാധകന്‍ പറയുന്നത്. ബിഗ് ബോസ് ഒഫീഷ്യല്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സീരിയല്‍ താരങ്ങളെല്ലാം ഒരു ഗ്രൂപ്പായിട്ടാണ് ഹൗസില്‍ നില്‍ക്കുന്നതെന്നാണ് ആരാധകന്റെ കണ്ടെത്തല്‍. ഒന്നിച്ച് ഇരിക്കുന്നത് കുറവാണെങ്കിലും ഇവരുടെ അഭിപ്രായങ്ങളും നിലപാടും ഒരുപോലെയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പ്രശ്‌നങ്ങളും തര്‍ക്കങ്ങളും വരുമ്പോള്‍ ഒറ്റക്കെട്ടവുമെന്നും ആരാധകന്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...'ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ് അല്ലെങ്കില്‍ സീരിയല്‍ ഗ്രൂപ്പ്' എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
'മുന്‍ സീസണുകളില്‍ ഗ്രൂപ്പ് കളിക്ക് കിട്ടിയ വിമര്‍ശനം ഭയന്നിട്ടാണെന്ന് തോന്നുന്നു വളരെ രഹസ്യമായി, ആര്‍ക്കും മനസിലാവാത്ത തരത്തില്‍ മറഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണിത്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍, തര്‍ക്കം വരുമ്പോള്‍ അങ്ങനെ പലയിടത്തും ഒറ്റക്കെട്ടാവും. പുറത്ത് നിന്ന് പ്ലാന്‍ ചെയ്ത് വന്നിട്ടുണ്ട് എന്ന് പല പ്രശ്‌നങ്ങളിലേയും ഇടപെടല്‍ തെളിയിക്കുന്നുണ്ട്. ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ ബ്ലെസ്ലി ധന്യ വിഷയത്തില്‍ റോണ്‍സന്റെ 'നിലപാട്' ഈ ഗ്രൂപ്പിനെ എടുത്ത് കാണിക്കുന്ന ഒന്നായിരുന്നു. പ്രശ്‌നം വന്നാല്‍ നൈസായി മറ്റുള്ളവരുടെ മേലെ ചാരി ഊരിപോരാനും ഇവര്‍ ഒറ്റക്കെട്ടായി നിക്കുന്നുണ്ടെന്നും ആരാധകന്‍ പറയുന്നു.

ഒടുവില്‍ നടന്ന ഗ്യാസ് വിഷയത്തില്‍ പോലും ഇവരുടെ ഗ്രൂപ്പ് കളി പുറത്ത് ചാടുന്നുണ്ടെും പോസ്റ്റിലൂടെ ചൂണ്ടി കാട്ടുന്നു. പ്രത്യക്ഷത്തില്‍ വളരെ ഡീസന്റായി, ഒന്നിലും ഇടപെടാതെ, ഒരുമിച്ച് ഇരിക്കാതെ വളരെ ശ്രദ്ധിച്ച് നടക്കുന്നു. കിടിലന്‍ &ടീമിന് കിട്ടിയ നെഗറ്റീവ് നന്നായി ഭയക്കുന്നുണ്ട്. തുടക്കത്തില്‍ സേഫ് ആയി നിന്ന് ഒടുവില്‍ കളത്തില്‍ ഇറങ്ങാനുള്ള പരിപാടിയാണോ എന്ന് അറിയില്ല. എന്തായാലും നിഗൂഢത നിറഞ്ഞ ചില കളികള്‍ നടക്കുന്നുണ്ട്. നല്ല ഗംഭീര പ്ലാനിങ് ആണെന്ന് ഉറപ്പ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പുറത്ത് വരും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊക്കെ തോന്നല്‍ ആവാം, അല്ലാതിരിക്കാമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം തന്നെ മറ്റുള്ളവരുടെ പ്രതികരണവും തേടുന്നുണ്ട്.
Recommended Video

ബിഗ് ബോസിലെ ഗ്രൂപ്പുകളിയെ ശരി വയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് അധികവും ലഭിക്കുന്നത്. ഗ്രൂപ്പുകളിയുണ്ടെന്നു അധികം വൈകാതെ തന്നെ ബിഗ് ബോസ് അത് പൊളിക്കുമെന്നും ആരാധകര്‍ പറയുന്നു. സുചിത്രയാണ് ഇതിന്റെ മെയിന്‍ ആളെന്നും കമന്റുകള്‍ വരുന്നുണ്ട്. നിലവില്‍ ബിഗ് ബോസ് ഹൗസില്‍ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നാണ് ഒരാള്‍ പറയുന്നത്. മത്സരം കടുപ്പിക്കുമ്പോള്‍ ഗ്രൂപ്പും പൊളിയുമെന്നുള്ള ആത്മ വിശ്വാസത്തിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ഷോ വാരന്ത്യം എപ്പിസോഡിലേയ്ക്ക് പോവുകയാണ്. നിലവില്‍ 16 പേരാണ് ഹൗസിലുള്ളത്. രണ്ട് മത്സരാര്‍ത്ഥികള്‍ പുറത്ത് പോയിട്ടുണ്ട്.


Click it and Unblock the Notifications