For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡെയ്‌സി പറഞ്ഞത് നുണ; വീട്ടുകാരെ തെറി വിളിക്കുന്നതല്ല പുരോഗമനം, ബ്ലെസ്ലിയോട് പറഞ്ഞത് തെറ്റ്...

  |

  സംഭവബഹുലമായി ബിഗബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഷോ അതിന്റെ ട്രാക്കിലായിട്ടുണ്ട്. ടാസ്‌ക്കുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മത്സരാര്‍ത്ഥികളുടെ ഇടയില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. കൂടാതെ ഒരാഴ്ച പിന്നിടുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേയ്ക്ക് പോവുകയായിരുന്നു.

  ആദ്യം പൊളിച്ചു; പിന്നെ കൈ വിട്ടുപോയി, ഡോക്ടറിനും ജാസമിനും പാളിപ്പോയത് ഇവിടെയാണ്...

  അഞ്ചാം ദിവസം നിരവധി സംഭവവികാസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയിരുന്നു. ലക്ഷ്വറി പോയിന്റ് നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നടന്നിരുന്നു. അഞ്ചാം ദിവസമായ ഇന്നലെ ക്യാമറ സ്പെയിസ് നേടിയത് ഡെയ്‌സി ഡോവിഡ് ആയിരുന്നു. ബ്ലെസ്ലിയും ഡെയ്‌സിയുമായിട്ടുള്ള പ്രശ്നമായിരുന്നു ഹൈലൈറ്റ്. ഈ വഴക്ക് അല്‍പം കൈ വിട്ടുപോയിരുന്നു. ഡെയ്‌സിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബ്ലെസ്ലിയുമായിട്ടുളള വഴക്കിനിടയില്‍ ഡെയ്‌സി പറഞ്ഞത് കള്ളമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  ബ്ലാസ്റ്റ് നടന്നത് പൃഥ്വിരാജിന്റെ തൊട്ടുപിന്നില്‍; ജന ഗണ മനയിലെ ആ രംഗത്തെ കുറിച്ച് ഡിജോ

  ഇപ്പോഴിത ഡെയ്‌സി-ബ്ലെസ്ലി വിഷയത്തില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആവുകയാണ്. ഒരു കാര്യം ചോദിക്കാന്‍ ഡെയ്‌സിയുടെ അടുത്ത് ചെന്നാല്‍ അവള്‍ അത് വലിയ വിഷയമാക്കി അടി ആക്കി മാറ്റുമെന്നാണ് കുറിപ്പില്‍ പറയുന്നത്. ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ... ''ഒരു കാര്യം ചോദിക്കാന്‍ ഡെയ്‌സിയുടെ അടുത്ത് ചെന്നാല്‍ അവള്‍ അത് വലിയ വിഷയമാക്കി അടി ആക്കി മാറ്റും. എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ചു എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. ലൈവ് കണ്ടവര്‍ക്ക് മനസ്സിലാവും അസ്സലായി നുണ പറയുകയാണ് ഡെയ്‌സി. ബ്ലെസ്ലിയെ പറ്റി അന്തസ്സായി കുറ്റം പറഞ്ഞിട്ടാണ് ഞാനൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞു നുണ പറയുന്നത്.

  ഒരു വഴക്ക് ഉണ്ടാകുമ്പോള്‍ പൊന്ന് ഡെയ്‌സി പ്രിയപ്പെട്ട ഡെയ്‌സി എന്നൊക്കെ വിളിക്കാന്‍ കഴിയുമോ എന്നെനിക്ക് അറിയില്ല. പോടാ കൊച്ചെറുക്കാ എന്ന് അവള്‍ക്ക് വിളിക്കാം. എടി എന്ന് അവന് വിളിക്കാന്‍ പാടില്ല. ഇതിനെ ഫെമിനിസം എന്ന് പറയുന്നവരെ ഓടിച്ചിട്ട് തല്ലണം.
  അവനോടുള്ള ദേഷ്യം അവനോടാണ് തീര്‍ക്കേണ്ടത് അല്ലാതെ 'നിന്റെ തന്തക്കും തള്ളക്കും പെങ്ങള്‍ക്കും' എന്ന് പറഞ്ഞു മറ്റുള്ളവരുടെ വീട്ടുകാരെ തെറി വിളിക്കുന്നതല്ല പുരോഗമനം. അവള്‍ വീട്ടുകാരെ തെറി വിളിച്ചിട്ടും അതേ രീതിയില്‍ പ്രതികരിക്കാതിരുന്നത് ബ്ലെസ്ലിയുടെ പ്ലസ് പോയിന്റ് ആണ്. കാരണം എന്റെ മുന്നില്‍ എന്റെ വീട്ടുകാരെ അനാവശ്യമായി വലിച്ചിട്ടാല്‍ ഞാന്‍ അതേ രീതിയിലാവും പ്രതികരിക്കുക.

  കഴിഞ്ഞ ദിവസം ലക്ഷ്മിയും ജാസ്മിനും തമ്മിലുള്ള അടിയുടെ തുടക്കം പോലും ഡെയ്‌സി എന്ന വ്യക്തിയിലൂടെയാണ്. മനസ്സില്‍ ഇപ്പോഴും റോന്‍സണോട് ദേഷ്യം കൊണ്ട് നടന്നിട്ട് നല്ലപിള്ള ചമയുകയാണ് ഡെയ്‌സി. ഇന്നത്തെ നോമിനേഷനില്‍ തന്നെ അത് വ്യക്തമാണ്. ഈ പ്രാവശ്യം ഏറ്റവും ഇഷ്ടക്കുറവ് തോന്നിയ മത്സരാര്‍ത്ഥി ഡെയ്‌സി ആണ്''... എന്നായിരുന്നു ആരാധകന്‍ കുറിച്ചത്.

  Recommended Video

  Dhanya Mary Varghese talks about Bigg Boss Malayalam Season 4

  ഈ പോസ്റ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഡാ കൊച്ചു ചെറുക്കാ നീ എന്നെ 'എടി' എന്ന് വിളിച്ചാല്‍ ഉണ്ടെല്ലോ.
  അല്ല ഡാ എന്ന് വിളിക്കാമെങ്കില്‍ ഡി എന്ന് വിളിച്ചാലെന്താണ് എന്നാണ് ചോദിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ബ്ലെസ്ലി തന്റെ പാവ ഡെയ്‌സിയ്ക്ക് കൊടുക്കുന്നത്. എന്നാല്‍ പിന്നീട് ഈ പാവ ഡെയ്‌സി തിരികെ കൊടുത്തില്ല. ഇതോടു കൂടിയാണ് ഇരവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഡെയ്‌സിക്ക് പാവ കൊടുക്കുന്നതിനെതിരെ ഹൗസ് അംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെയായിരുന്നു പാവ കൊടുത്തത്.

  English summary
  Bigg Boss Malayalam Season 4 Write Up About Daisy And Blessley Issue, Fan Support Blessley
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X