For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കാര്യത്തില്‍ ജാസ്മിന്‍ വേറെ ലെവലാണ്; ഇതുവരെ കണ്ട സീസണുകളെ പോലെ ആയിരിക്കില്ല...

  |

  സംഭവ ബഹുലമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി മാര്‍ച്ച് 27 നാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. കഴിഞ്ഞ സീസണുകളെ പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും എത്തിയിട്ടുണ്ട്. ബിഗ് ബോസ് ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. ഈ ചെറിയ സമയത്തിനുള്ളില്‍ നിരവധി നാടകീയ മുഹൂര്ർത്തങ്ങളാണ് വീട്ടിനുളളില്‍ അരങ്ങേറിയത്. സാധാരണഗതിയില്‍ മത്സരം ആരംഭിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ഹൗസില്‍ അടിപൊട്ടാറുളളത്. എന്നാല്‍ ഇത്തവണ രണ്ടാം ദിവസം തന്നെ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. വഴക്കും ബഹളവുമാണെങ്കിലും മികച്ച പിന്തുണയാണ് ബിബി 4 ലെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

  അസുഖം ഭേദമാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു, ഡോ. രമയെ കുറിച്ച് മുകേഷ്

  ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഓളമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് ലഭിക്കുന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. നേരത്തെ ഇഷ്ടമല്ലാത്തവര്‍ പോലും താരത്തിന്റെ ഗെയിമിനെ പ്രശംസിച്ച് രംഗത്ത് എത്താറുണ്ട്. അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ ഉപയോഗിക്കുന്ന വാക്കുകളില്‍ അതൃപ്തിയും പ്രകടിപ്പിക്കാറുമുണ്ട്. സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  അന്ന് മീഡിയയില്‍ വന്ന ചിത്രം ഏറെ വിഷമിപ്പിച്ചു; ജീവനൊടുക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു, ധന്യ പറയുന്നു...

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജാസമിനെ കുറിച്ചുള്ള ബിഗ് ബോസ് ആരാധകന്റെ കുറിപ്പാണ്. കണ്‍ന്റ് ക്രിയേറ്റ് ചെയ്യാന്‍ ആള്‍ വേറെ ലെവന്‍ ആണെന്നാണ് ആരാധകന്‍ കുറിപ്പില്‍ പറയുന്നത്. ജാസ്മിനെ വലിയ ഇഷ്ടമൊന്നുമല്ലെന്നും എന്നാല്‍ ജെനുവിനായിട്ടാണ് ഹൗസിനുള്ളില്‍ നില്‍ക്കുന്നതെന്നുമാണ് പറയുന്നത്. ബിഗ് ബോസ് ആരാധകന്റെ കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ...''ജാസ്മിനെ വലിയ ഇഷ്ടമായിട്ടൊന്നുമില്ല. എന്നാല്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യാന്‍ ആള്‍ വേറെ ലെവലാണ്. ജനുവിനായിട്ട് തന്നെയാണ് ജാസ്മിന്‍ ഇതുവരെ നിന്നിട്ടുള്ളത്. കള്ളം പറഞ്ഞ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ശീലം ഇത് വരെ കണ്ടില്ല. സംസാരശൈലി ഒഴിച്ച് നിര്‍ത്തിയാല്‍ പക്കാ ജനുവിന്‍ ഗെയ്മറാണ്. പിന്നെ പുച്ച മനോഭാവമുണ്ട്. അത് അവരുടെ ശൈലിയില്‍ പെട്ടതാണ്. ഫൈനല്‍ ഫൈവ് വരെ പോകാന്‍ നല്ല കെല്‍പ്പുള്ളയാള്‍. എങ്ങാനും ഫിനാലെ വരെ എത്തിയാല്‍ നിങ്ങള്‍ ഇതുവരെ കണ്ട സീസണുകള്‍ പോരാതെ വരും. സീസണ്‍ 4 ന് മുന്നില്‍ ബിബില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍...ജാസ്മിനിസം'' എന്നാണ് കുറിപ്പില്‍ പറയുന്നത്. സമ്മിശ്ര പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.

  ജാസമിന്റെ രീതികളെ മുഴുവനായി അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല നിലപാടുകളും പിന്‍തുണയ്ക്കുന്നുണ്ട്. '' ഗെയിം ഏതായാലും കള്ളത്തരത്തില്‍ കൂടെ ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളിച്ചു ജയിക്കാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'' എന്ന് മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ പറഞ്ഞിരുന്നു. ഇതിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ഇത്് പ്രാവൃത്തികമാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  ബിഗ് ബോസ് സീസണ്‍ 4 ലെ ആദ്യത്തെ എവിക്ഷന്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്. ജനകിയുടെ പേരുകളാണ് അധികവും ഉയരുന്നത്. ക്യാപ്റ്റന്‍ ഒഴികെ എല്ലാവരും ഇത്തവണ എവിക്ഷനില്‍ എത്തിയിട്ടുണ്ട്്. എവിക്ഷന്‍ പോലെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ശക്തരായ മത്സരാര്‍ത്ഥിയെ കൊണ്ട് വരണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഗംഭീര സ്വീകാര്യതയാണ് ബിഗ് ബോസ് സീസണ്‍ 4 ന് ലഭിച്ചിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4, Write Up About Jasmine's Game , went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X