twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോണ്‍സന്റെ മൗനം ഹൗസ് അംഗങ്ങളെ ഭയപ്പെടുത്തുന്നു, കാരണം... ഇതാണ് നടന്റെ വിജയം

    |

    റോബിനേയും ജാസ്മിനേയും പോലെ തന്നെ ബിഗ് ബോസ് ഹൗസിനുളളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന ഒരു മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. ഹൗസില്‍ സൈലന്റ് ആണെങ്കിലും ഈ മൗനം വീട്ടിലുള്ള മറ്റുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. ഒന്നിലും പ്രതികരിക്കാതെ സൈലന്റായി നടക്കുന്ന ആളല്ല റോണ്‍സനെന്ന് കൂടെയുളളവര്‍ക്ക് വളരെ കൃത്യമായി അറിയാം. അദ്ദേഹത്തിന്റെ നിശബ്ദത തകര്‍ത്ത് യഥാര്‍ത്ഥ റോണ്‍സനെ മറനീക്കി കൊണ്ടു വരാന്‍ പഠിച്ച പണി പതിനൊട്ടും നോക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും നടന്‍ അടിമപ്പെടുന്നില്ല. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ ചിരിച്ച് കൊണ്ട് നേരിടുകയാണ്.

    Also Read:ശരിക്കും ജാസ്മിന് വെറുപ്പ് തോന്നാനുള്ള കാരണം, മനസിലുള്ളത് പറഞ്ഞ് ഡോക്ടര്‍, തനിക്ക് വൈരാഗ്യമില്ലAlso Read:ശരിക്കും ജാസ്മിന് വെറുപ്പ് തോന്നാനുള്ള കാരണം, മനസിലുള്ളത് പറഞ്ഞ് ഡോക്ടര്‍, തനിക്ക് വൈരാഗ്യമില്ല

    ബിഗ് ബോസ് ഷോ 73 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ ഷോയ്ക്ക് ചേരുന്ന മികച്ച ഗെയിമാറാണെന്ന് തെളിയിച്ചിരിക്കുകയാണ് റോബിന്‍. സ്‌ക്രീന്‍ സ്‌പെയിസ് നേടാന്‍ ഏത് മാര്‍ഗവും മത്സരാര്‍ത്ഥികള്‍ക്ക് പുറത്ത് എടുക്കാം. എന്നാല്‍ ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സൈലന്റായി നിന്ന് ഗെയിം കളിക്കുന്നത്.

     Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

     Also Read:വന്ന വഴി ഞാന്‍ മറക്കില്ല; ബിഗ് ബോസ് ഷോയിലേയ്ക്ക് തീര്‍ച്ചയായും മടങ്ങി വരും, നിബന്ധനയുണ്ട്... Also Read:വന്ന വഴി ഞാന്‍ മറക്കില്ല; ബിഗ് ബോസ് ഷോയിലേയ്ക്ക് തീര്‍ച്ചയായും മടങ്ങി വരും, നിബന്ധനയുണ്ട്...

      റോണ്‍സണ്‍

    ബിഗ് ബോസ് ഷോയ്ക്ക് റോണ്‍സണ്‍ അനുയോജ്യനല്ലെന്ന് മോഹന്‍ലാലിന്റെ മുന്നില്‍ പോലും മത്സരാര്‍ത്ഥികള്‍ തുറന്നടിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഈ ഒരു കാരണം മാത്രമാണ് നടനെതിരെ ഉന്നയിക്കുന്നത്. ഇതേ കാരണം ആരാഞ്ഞ് കൊണ്ട് തന്നെയാണ് കഴിഞ്ഞ 10 ആഴ്ചകളിലായി നോമിനേറ്റും ചെയ്യുന്നത്. എന്നാല്‍ ഇതുവരെയുള്ള എല്ലാ ആഴ്ചകളിലും പ്രേക്ഷകർ റോണ്‍സനെ തുണയ്ക്കുകയായിരുന്നു. പതിവ് പോലെ 11ാം ആഴ്ചയിലും നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്.

      നോമിനേഷന്‍

    വിനയ്‌ക്കൊപ്പമായിരുന്നു റോണ്‍സണ്‍ കണ്‍ഫെഷന്‍ റൂമില്‍ എത്തിയത്. രണ്ടു പേരില്‍ ഒരാളെ നേമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇരുവരും പരസ്പരം മത്സരിച്ച് പോയിന്റുകള്‍ നിരത്തിയെങ്കിലും അവസാനം ഇരുവരും നോമിനേഷനില്‍ വരുകയായിരുന്നു. റോണ്‍സണ്‍, വിനയ്, സൂരജ്, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, അഖില്‍ എന്നിങ്ങനെ 7 പേരാണ് ഇക്കുറി നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്.

    ആരാധകന്റെ വാക്കുകളുടെ പൂര്‍ണ്ണ രൂപം

    ഇപ്പോഴിത റോണ്‍സന്റെ ഗെയിം പ്ലാനിനെ കുറിച്ചുളള ആരാധകന്‌റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് കോളങ്ങളിലും ഇടം പിടിക്കുകയാണ്. ബിഗ് ബോസ് എന്നത് ഒരു മൈന്റ്കൂടിയാണെന്നും അവിടെയാണ് റേണ്‍സണ്‍ എന്ന മനുഷ്യന്‍ വിജയിച്ചിരിക്കുന്നതെന്നുമാണ് ആരാധകന്‍ പറയുന്നത്.

    ആരാധകന്റെ വാക്കുകളുടെ പൂര്‍ണ്ണ രൂപം ചുവടെ...'ബിഗ് ബോസ് എന്നത് ഒരു മൈന്‍ഡ് ഗെയിം കൂടി ആണ്. പുറം ലോകമായിട്ട് ഒരു ബന്ധം ഇല്ലാതെ പലതരം ആളുകളെ ഇത് വരെ ജീവിച്ച ചുറ്റുപാടില്‍ നിന്നും 100 ദിവസം മാറ്റി നിര്‍ത്തുന്ന ഒരു സോഷ്യല്‍ എക്‌സ്പീരിമെന്റ്. ഇവിടെയാണ് റോണ്‍സണ്‍ എന്ന മനുഷ്യന്റെ വിജയം. ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതില്‍ ഇടപെടാനും ഇടപെടാതെ ഇരിക്കാനും ഓരോരുത്തര്‍ക്കും അവകാശം ഉണ്ട്. സ്‌ക്രീന്‍സ്‌പെയ്‌സ് കിട്ടാന്‍ വേണ്ടിയും പ്രേമനാടകങ്ങള്‍ക്കും വേണ്ടിയും ഓരോരുത്തരും ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അയാള്‍ ഇടപെട്ടിട്ടില്ല. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായ ഒരു മനുഷ്യന് ഈ കാട്ടി കൂട്ടുന്ന കോപ്രായങ്ങളും, ഊതി വീര്‍പ്പിച്ച പ്രശ്‌നങ്ങളും കണ്ട് ഇങ്ങനെ ഇരിക്കാനെ സാധിക്കുകയുള്ളൂ' ആരാധകന്‍ പറയുന്നു.

    ആരേയും വേദനിപ്പിച്ചിട്ടില്ല

    'ബിഗ് ബോസ് കൊടുക്കുന്ന ഫിസിക്കല്‍ ടാസ്‌കുകളില്‍ റോണ്‍സണ്‍ തന്റെ ആരോഗ്യത്തിന്റെ പത്ത് ശതമാനം എടുത്താല്‍ മതി. ബാക്കി ഉള്ളവരുടെ കാര്യത്തില്‍ ഒരു തീരുമാനം ആവാന്‍. തന്റെ ആരോഗ്യം കൊണ്ട് ഒരാള്‍ക്കും ആ മനുഷ്യന്‍ മനഃപൂര്‍വം ഒരു കുഴപ്പവും ഉണ്ടാക്കിട്ടില്ല. ബിഗ്ബോസ് വീട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍പ്പെട്ടവര്‍ ഉപയോഗിച്ച തെറിയുടെ കണക്കെടുത്തു നോക്കിയാല്‍ ഈ മനുഷ്യന്‍ ആവും ഏറ്റവും അവസാനം. വീട്ടിലെ ഓരോരുത്തരും ആ മനുഷ്യനെ കുത്തി നോവിച്ച പോലെ ഒരാളേയും നോവിച്ചിട്ടില്ല. അതിലൊന്നും അയാള്‍ പ്രതികരിക്കാനോ പകരം ചോദിക്കാനോ പോയിട്ടുമില്ല.

    ഇവിടെ വന്നത് കളിക്കാന്‍ ആണ്. അല്ലാതെ ആരേയും വേദനിപ്പിക്കാനോ അടിക്കാനോ അല്ല. ഒരാളെ മനഃപൂര്‍വം വേദനിപ്പിച്ചിട് അതൊക്കെ കളിയുടെ ഭാഗം മാത്രമാണ് എന്നു പറയുന്നവരക്കാള്‍ എത്രയോ മുകളില്‍ ആണ് ഈ മനുഷ്യന്‍'; കുറിപ്പിലൂടെ ചോദിക്കുന്നു,

     ആരും കാണുന്നില്ല

    'പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കേണ്ടവന്‍ തന്നെയാണ് മലയാളി. പക്ഷേ ഇതൊരു ഗെയിമാണ്. ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ചു താമസിക്കുന്നവരെ ചീത്തവിളിച്ചും മനഃപൂര്‍വം വഴക്കുണ്ടാക്കിയും ജീവിക്കുന്ന മറ്റുള്ളവരുടെ ഇടയില്‍ അയാള്‍ പ്രതികരിക്കേണ്ട ആവശ്യമില്ല. പിന്നെ അയാള്‍ ചെയുന്ന ജോലികളില്‍ അയാള്‍ കാണിക്കുന്ന ഡെഡിക്കേഷന്‍ ആ വീട്ടില്‍ ആരും കാണിക്കാറില്ല.

    തനിക്കു ഒരു വീട് ഉണ്ട്, അവടെ തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാനുണ്ട്. തനിക്ക് അവരെ തൃപ്തിപെടുത്തിയാല്‍ മതി ഇതാണ് റോണ്‍സണ്‍'; ആരാധകന്‍ തുടര്‍ന്നു.

    Recommended Video

    Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
    ഒരായിരം പേരുടെ പ്രതിനിധി

    അയാള്‍ തനിക്ക് അറിയുന്ന പോലെ തനിക്കു തോന്നുന്ന പോലെ കളിക്കുന്നു. ആരുടേയും സപ്പോര്‍ട്ടില്ല. ആരുടെയും സപ്പോര്‍ട്ടിന് വേണ്ടിയും ഇനിയും കളിക്കാനും പോണില്ല. പക്ഷേ അയാള്‍ ഒരു പ്രതിനിധി ആണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങി സ്വന്തംകുടുംബത്തിന് വേണ്ടി പൊരുതുന്ന ഒരായിരം പേരുടെ പ്രതിനിധി'; എന്ന് പറഞ്ഞ് കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു.

    Read more about: bigg boss malayalam
    English summary
    Bigg Boss Malayalam Season 4: Write-up About Ronson And His Game Plan Goes Viral And Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X