മത്സരാര്‍ഥികളുടെ പേര് ലീക്കായോ? ഇവര്‍ അഞ്ച് പേരും ബിഗ് ബോസില്‍ ഉണ്ടാവും, നൂറ് ശതമാനം കണ്‍ഫോം!
ബിഗ് ബോസിലെ മത്സരാർഥികളെ പറ്റി നിരവധി കഥ പ്രചരിക്കുന്നതിനിടയിലാണ് കൺഫോം ആയെന്ന റിപ്പോർട്ടും വന്നത്
മറ്റ് ഭാഷകളിലേത് പോലെ മലയാളത്തിലും ബിഗ് ബോസ് ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ഓരോ സീസണ്‍ കഴിയുംതോറും മത്സരാര്‍ഥികളെ കുറിച്ചുള്ള മുന്‍വിധികളും പ്രതീക്ഷയുമൊക്കെ വര്‍ധിച്ച് വരികയാണ്. ഏറ്റവും പുതിയതായി അഞ്ചാമതൊരു പതിപ്പ് കൂടി അടുത്ത നാളുകളില്‍ തന്നെ തുടങ്ങുമെന്നാണ് വിവരം.
ഇതിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ മത്സരാര്‍ഥികളെ പറ്റിയുള്ള ചില പ്രവചനങ്ങളും നടന്നിരുന്നു. അതില്‍ നൂറ് ശതമാനം ഉറപ്പായ ചിലരുണ്ടെന്ന് പറഞ്ഞ് ഒരു റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്. മുന്‍പ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നവരും അല്ലാത്തവരുമായ ചിലരുടെ പേര് വിവരങ്ങളാണ് സമ്മര്‍ മീഡിയ പുറത്ത് വിട്ടിരിക്കുന്നത്.
ബിഗ് ബോസ് മലയാളത്തില്‍ ഇത്തവണ ഉണ്ടാവുമെന്ന് ഏകദേശം പലരും ഉറപ്പിച്ച് പറഞ്ഞ താരമാണ് അഖില്‍ മാരാര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങളൊക്കെ ഉണ്ടാക്കിയ അഖില്‍ ഒരു സംവിധായകനാണ്. അഞ്ചാം സീസണിലെ മത്സരാര്‍ഥിയായി അഖില്‍ ഉണ്ടാവുമെന്ന കാര്യം ഏകദേശം നൂറ് ശതമാനം ഉറപ്പാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിരവധി തവണ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നിട്ടുള്ള ദേവു വൈബര്‍ഹുഡ് ആണ് അടുത്ത ആള്‍. ഇവരും അഞ്ചാം സീസണില്‍ മത്സരിക്കാന്‍ എത്തുമെന്ന് കണ്‍ഫോം ആയെന്നാണ് പറയപ്പെടുന്നത്.
മൂന്നാമത്തെ ആള്‍ അനിയന്‍ മിഥുന്‍ ആണ്. മലയാളികള്‍ക്ക് അത്ര സുപരിചിതന്‍ അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് മിഥുന്‍. കിക്‌ബോക്‌സിങ്, കരാത്തെ റസ്‌ലിങ് തുടങ്ങിയ മേഖലകളിലൊക്കെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് മിഥുന്‍. മാര്‍ഷ്യല്‍ ആര്‍ട്‌സ് കൈകാര്യം ചെയ്യുന്ന മിഥുന്‍ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. മിഥുനും ബിഗ് ബോസിലേക്ക് വരുന്നുണ്ടെന്ന കാര്യം നൂറ് ശതമാനം കണ്‍ഫോം ആയിരിക്കുകയാണ്.
ഗായികയും അഭിനേത്രിയുമായ മനീഷയും ബിഗ് ബോസില്‍ വരുമെന്നാണ് അടുത്ത വിവരം. നിരവധി പാട്ടുകള്‍ പാടി ആരാധകരെ കൈയ്യിലെടുത്തിട്ടുള്ള മനീഷ നല്ലൊരു നടി കൂടിയാണ്. തട്ടിം മുട്ടീം അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വില്ലത്തിയായും ഹാസ്യതാരമായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള മനീഷ സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ്.
യൂട്യൂബറായ യുനൈസാണ് അടുത്തതായി ബിഗ് ബോസിലേക്ക് വരുമെന്ന് കണ്‍ഫോം ആയിട്ടുള്ള മറ്റൊരു വ്യക്തി. ഫണ്ണിയായി ഷോ കളും റീല്‍സുമൊക്കെ ചെയ്താണ് യുനൈസ് ശ്രദ്ധേയനാവുന്നത്. ഇത്തവണ ഷോ യുടെ ഭാഗമായി ഉനൈസിനും സാധ്യത തെളിഞ്ഞതായിട്ടാണ് വിവരം.

അതേ സമയം എല്ലാ പ്രെഡിക്ഷന്‍ ലിസ്റ്റിലും വന്നിട്ടുണ്ടെങ്കിലും ഇനിയും സാധ്യത തള്ളിക്കളയാന്‍ പറ്റാത്ത ചിലര്‍ കൂടിയുണ്ട്. അതിലൊരാള്‍ സീരിയല്‍ നടന്‍ ജിഷിന്‍ മോഹനാണ്. നിരവധി സീരിയലുകളില്‍ വില്ലനായി അഭിനയിച്ചിട്ടുള്ള ജിഷിന്റെ പേര് ആദ്യം മുതലേ പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ എണ്‍പത് ശതമാനം ഉറപ്പ് മാത്രമേ ജിഷിന്റെ കാര്യത്തിലുള്ളു.
ജിഷിനെ പോലെ സീരിയല്‍ നടനായ ജോണ്‍ ജേക്കബ്ബിന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ മത്സരിച്ച ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവ് കൂടിയായ ജോണിന് ഇത്തവണ അവസരം ലഭിച്ചതായിട്ടാണ് വിവരം. ജോണും ഇത്തരം വാര്‍ത്തകളില്‍ പ്രതികരിക്കാത്തതിനാല്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഹനാനും ബിഗ് ബോസിലേക്ക് വരുന്നതായി വിവരമുണ്ട്. ഇത്തരം വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചില തുറന്ന് പറച്ചിലുകളുമായി ഹനാനും രംഗത്തുണ്ട്. അതൊക്കെ ഷോ യിലേക്ക് പോകുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്.
മാർച്ച് അവസാനത്തോട് കൂടി ഷോ ആരംഭിച്ചേക്കുമെന്നാണ് വിവരം. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നതിനാൽ ആരാധകരും കാത്തിരിക്കുകയാണ്.


Click it and Unblock the Notifications