സീരിയല്‍ നടനും പ്രായം കൂടുതലും; ബിഗ് ബോസിലേക്ക് വന്ന ഷിജുവിനെ നെഗറ്റീവാക്കുന്നവരോട് പറയാന്‍, കുറിപ്പ് വൈറല്‍
വലിയ പ്രതീക്ഷകളുമായി ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി മത്സരാര്‍ഥികള്‍ രണ്ടും കല്‍പ്പിച്ചാണ് എത്തിയിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ സ്‌ക്രീന്‍ സ്‌പേസ് പിടിച്ച് പറ്റാനുള്ള ശ്രമങ്ങള്‍ എല്ലാവരും തുടങ്ങി കഴിഞ്ഞു. മത്സരം കാണാനുള്ള ആവേശവും ഇതിലൂടെ കൂടിയെന്ന് വേണം പറയാന്‍.
അതേ സമയം മത്സരാര്‍ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള കമന്റുകളും ചര്‍ച്ചകളുമാണ് പുറത്ത് നടക്കുന്നത്. പ്രെഡിക്ഷന്‍ ലിസ്റ്റില്‍ നിറഞ്ഞ് നിന്നിട്ട് വീടിനകത്തേക്ക് എത്തിയ താരമാണ് നടന്‍ ഷിജു. തെന്നിന്ത്യന്‍ സിനിമാലോകത്തും ടെലിവിഷനിലുമൊക്കെ ഒരുപോലെ സജീവമായിരുന്നു നടന്‍ ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്.

ചെറുപ്പക്കാര്‍ക്കിടയില്‍ പ്രായം കൊണ്ട് മുതിര്‍ന്നയാള്‍ ഷിജുവാണെങ്കിലും ഗംഭീര മത്സരം കളിക്കാന്‍ കഴിവുള്ള താരം തന്നെയാണെന്നാണ് ആരാധകരും ഒരുപോലെ പറയുന്നത്. വരും ദിവസങ്ങളില്‍ ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. അതിനപ്പുറം ഇതുവരെ നെഗറ്റീവുകളൊന്നും ഷിജുവിന്റെ പേരിലുണ്ടായില്ല എന്നതും ശ്രദ്ധേയം.
'രണ്ട് ദിവസമായിട്ടും ഒരു നെഗറ്റീവ് വരെ ഇല്ലാത്ത വ്യക്തിത്വമാണ് ഷിജു ഏട്ടന്‍. തന്റെ പ്രായ പരിധിക്കുമപ്പുറം അദ്ദേഹം എഫേട്ട് എടുത്ത് ഗെയിം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. പക്ഷേ ഈ മനുഷ്യനെ അനാവശ്യമായി നെഗറ്റീവ് അടിക്കാമെന്ന വാശിയിലാണ് ചിലര്‍. ആദ്യം സീരിയല്‍ നടനായ കാരണവും പ്രായം കൂടിയ ആളായ കാരണവും വെറും വാഴയായിരിക്കും ഇയാള്‍ എന്ന് രോധനത്തില്‍ തുടങ്ങി, പക്ഷേ അദ്ദേഹം പ്രതികരിച്ച് തുടങ്ങിയപ്പോള്‍ അടുത്ത മുടന്ത് ന്യായങ്ങളായി ഇക്കൂട്ടര്‍ എത്തിയിരിക്കുകയാണ്.
ഗെയിമിനിടക്ക് സാഗര്‍ സൂര്യയുടെ ദേഹത്ത് വീണ ഇയാള്‍ അവനെ മൈന്റ് ചെയ്തില്ലത്ര. മൂന്ന് മറിച്ചില്‍ മറിഞ്ഞാണ് ഈ മനുഷ്യന്‍ വീണത്. അയാള്‍ക്ക് ആ സമയം ഗെയിം മാത്രമായിരിന്നു ചിന്ത. കാരണം യുവത്വങ്ങളോട് ആണ് മത്സരിക്കുന്നത്. തന്റെ പ്രായപരിധിയും ഫിസിക്കല്‍ സ്ട്രങ്തും അയാളെ ആ കാര്യത്തില്‍ നിന്ന് അശ്രദ്ധനാക്കിയിരിക്കണം.

അനാവശ്യ ഷോ ഓഫ് ഇല്ലാതെ പ്രതികരിക്കേണ്ടി വന്നാല്‍ മാത്രം പ്രതികരിച്ച് ടാസ്‌കുകളില്‍ തന്റെ കഴിവതും നല്‍കി കൊണ്ട് അയാള്‍ ജൈത്രയാത്ര തുടരുകയാണ്. നെഗറ്റീവ് മാത്രം കണ്ടു പിടിക്കേണ്ടവര്‍ക്ക് ആവാം. പക്ഷേ തോല്‍പ്പിക്കാം എന്ന് വിചാരിക്കരുത്', എന്നാണ് സെബാന്‍ എന്നൊരു ആരാധകന്‍ ഷിജുവിനെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ എഴുതിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആല്‍ബങ്ങളിലും പിന്നീട് സിനിമയിലേക്കുമെത്തിയ നടനാണ് ഷിജു അബ്ദുള്‍ റഷീദ്. തെലുങ്കില്‍ ദേവി ഷിജു എന്നും തമിഴില്‍ വിശാല്‍ എന്നുമാണ് നടന്‍ അറിയപ്പെടുന്നത്. 1995 ല്‍ മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ ആദ്യം അഭിനയിക്കുന്നത്. പിന്നിട് തമിഴില്‍ മഹാപ്രഭു എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ സിനിമ വലിയ വിജയമായി.
1999 ല്‍ ദേവി എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക് എത്തുന്നത്. ഈ സിനിമയുടെ പേരാണ് പിന്നീട് നടന്റെ പേരിനൊപ്പം ചേര്‍ന്നത്. വര്‍ഷങ്ങളോളം തെലുങ്കിലും തമിഴഇലും കന്നടയിലുമൊക്കെ നിരവധി കഥാപാത്രങ്ങള്‍ ഷിജു അവതരിപ്പിച്ചിരുന്നു. മലയാളത്തിനെക്കാളും ഷിജുവിന് ജനപ്രീതിയും അവസരങ്ങളും ലഭിച്ചത് തെലുങ്കിലാണെന്ന് പറയാം. സിനിമയ്‌ക്കൊപ്പം തന്നെ ടെലിവിഷന്‍ പരമ്പരകളിലും ഷിജു ശ്രദ്ധേയനായി.
സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയിലാണ് നടന്‍ അഭിനയിച്ച് കൊണ്ടിരുന്നത്. ഹെലികോപ്റ്ററില്‍ പറന്നിറങ്ങി, കോട്ടും സ്യൂട്ടും മാത്രം ധരിക്കുന്ന കഥാപാത്രമാണ് സീരിയലില്‍ ഷിജുവിന് ലഭിച്ചത്. ഇക്കാരണത്താല്‍ തന്നെ നടന്‍ ശ്രദ്ധേയനായിരുന്നു.
കേരളത്തിലെ സീരിയലുകള്‍ വേറെ ലെവലായെന്ന തരത്തില്‍ ഇത് ചര്‍ച്ചയാക്കപ്പെട്ടു. നിലവില്‍ സീരിയലിലെ രവി വര്‍മ്മന്‍ എന്ന നായക വേഷം അവതരിപ്പിക്കുകയായിരുന്നു ഷിജു. അവിടെ നിന്നുമാണ് ബിഗ് ബോസിലേക്കുള്ള യാത്ര.


Click it and Unblock the Notifications