രാവിലെ എഴുന്നേല്‍ക്കാനൊന്നും പറ്റില്ല, സ്വന്തം ഡ്യൂട്ടിയും ചെയ്യില്ല; എയ്ഞ്ചലീന്റെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

പല ബിഗ് ബോസ് സീസണുകളുടെയും തുടക്കം തണുത്തുറഞ്ഞതായിരിക്കും. മത്സരിക്കുന്നതിന് മുന്‍പ് തന്നെ പലരും പുറത്താവുകയും ചെയ്യും. എന്നാല്‍ ആദ്യ ദിവസം തന്നെ വഴക്കും ബഹളവുമാക്കി വീടിനെ ഉണര്‍ത്തി പുതിയ മത്സരാര്‍ഥികള്‍ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റി. ഇനിയുള്ള ഓരോ ദിവസവും നിര്‍ണായകമാണെന്ന് മത്സരാര്‍ഥികള്‍ക്കെല്ലാം അറിയാം.

എന്നാല്‍ വീടിനകത്ത് ഫേക്ക് ഗെയിം കളിക്കുന്നവരെയും സേഫ് ആയി നില്‍ക്കുന്നവരെയെല്ലാം പുറത്താക്കണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നന്നായി കളിക്കുന്നവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് വേണ്ടതെന്നും ആരാധകര്‍ പറയുന്നുണ്ട്. ഇതിനിടയില്‍ എയ്ഞ്ചലീന്‍ മരിയയുടെ കഴിഞ്ഞ ദിവസത്തെ പെര്‍ഫോമന്‍സ് വലിയ രീതിയിലാണ് പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

angline

ഇന്നലത്തെ വീട്ടിലെ ആദ്യ വഴക്ക് എയ്ഞ്ജലിന്റെ പേരിലായിരുന്നു. കിച്ചണ്‍ ഡ്യൂട്ടിയിലാണെങ്കിലും പാചകം ചെയ്യാനോ മറ്റൊരു പണിയ്ക്കും സഹായിക്കാന്‍ വരാത്തതിനെ മനീഷ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മനീഷ വളരെ മോശമായി സംസാരിച്ചെന്നും തനിക്കുള്ള ഭക്ഷണം സ്വയം ഉണ്ടാക്കുമെന്നും വരെ പറഞ്ഞാണ് എയ്ഞ്ചലീന്‍ പ്രശ്‌നമുണ്ടാക്കിയത്.

എന്നാല്‍ മനീഷ വളരെ മാന്യമായി ഈ വിഷയത്തില്‍ ഇടപെടുകയും വഴക്ക് അവസാനിപ്പിക്കുകയും ചെയ്തു. സ്വന്തം ഡ്യൂട്ടി പോലും ചെയ്യാതെ ന്യായീകരണം പറഞ്ഞ് നടക്കുന്ന എയ്ഞ്ചലീന് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ലഭിക്കുന്നത്.

'രാവിലെ എഴുന്നേല്‍ക്കാനൊന്നും പറ്റത്തില്ല. ഉത്തരവാദിത്തം ചെയ്യാനും പറ്റില്ല. എവിടെയെങ്കിലും തനിക്ക് കൂടെ ഉത്തരവാദിത്വമുള്ള ജോലി കണ്ടാല്‍ ഒന്നെങ്കില്‍ ടോയ്ലെറ്റിലേക്ക് പോകും. അല്ലെങ്കില്‍ ബിഗ് ബോസിനോട് സംസാരിക്കണം എന്ന അവസ്ഥ. പക്ഷേ അതൊക്കെ നൈസായിട്ട് മനീഷ പൊളിച്ചു കയ്യില്‍ കൊടുത്തിട്ടുണ്ട്.

എന്നിട്ട് പാചകം പഠിക്കാന്‍ ഒക്കെ വന്നു നില്‍ക്കുന്നത് കണ്ടു. കയ്യിലിരിപ്പ് പൊളിഞ്ഞ പാളീസ് ആയതോട് കൂടിയാണ് അടുത്ത നമ്പറുമായിട്ട് മാരാരുടെ അടുത്തേക്ക് എയ്ഞ്ചലീന്‍ ചെല്ലുന്നത്. എന്റെ അതിനെ പറ്റി പറയരുത്, ഇതിനെ പറ്റി പറയരുത് എന്നൊക്കെ പറഞ്ഞ് തുടങ്ങി. അതാണെങ്കില്‍ മാരാര്‍ ഒട്ടും മൈന്‍ഡ് ചെയ്യുകയും ചെയ്തില്ല.

അതോടെ ഇന്നത്തെ നാടകം അവിടെ അവസാനിച്ചു. മാത്രമല്ല ഇടയ്ക്ക് കയറി വന്ന ഷിജുവും കണക്കിന് കൊടുക്കുകയും ചെയ്തതോടെ ഇനി അടുത്ത പരിപാടിയുമായി വരാം എന്ന അവസ്ഥയില്‍ എയ്ഞ്ചലീന്‍ എത്തി.

angline

തുടക്കം മുതല്‍ സിംപതി ട്രാക്കിന് വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്. ദേവുവുമായി വഴക്ക് കൂടിയത് മാത്രമല്ല കിച്ചന്‍ വിഷയവും അങ്ങനൊരു സിംപതിയ്ക്ക് വേണ്ടിയായിരുന്നു. എല്ലാവരും എന്നെ ഒറ്റയ്ക്ക് ആക്കി, പണി എടുക്കാതെ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്നു എന്ന് പറയുന്നു എന്ന തരത്തിലേക്കാണ് എയ്ഞ്ചലീന്‍ ആ വിഷയത്തെ കുറിച്ച് പറഞ്ഞത്.

നേരിട്ട് മനീഷ വന്ന് പ്രശ്‌നമെന്താണെന്നും പറഞ്ഞതെന്താണെന്നും ചോദിച്ചതോടെ ആ കള്ളവും പൊളിഞ്ഞു. ഇനിയും ഇത്തരം തറ നമ്പര്‍ കാണിക്കല്ലേ എന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് തനിക്ക് ഓര്‍മവച്ച നാള്‍ മുതല്‍ അച്ഛന്‍ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിരുന്നതായി ഒരു വെളിപ്പെടുത്തല്‍ താരം നടത്തിയിരുന്നു. എന്റെ കഥ എന്ന സെഗ്മമെന്റിലാണ് അവര്‍ മനസ് തുറന്നത്.

'മദ്യപിച്ച് വരുന്ന അച്ഛന്റെ പീഡനങ്ങള്‍ കാരണം ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഒന്നിനോടും പ്രതികരിക്കാത്ത അമ്മയായിരുന്നു. മകളെ ഒരാള്‍ പീഡിപ്പിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണ് അമ്മ ചെയ്തതെന്നും എയ്ഞ്ചലീന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പറഞ്ഞ് വന്നത് തെറ്റി പോയെന്നും താന്‍ ഉദ്ദേശിച്ചത് ശാരീരികമല്ലെന്നും മാനസികമായിട്ടാണെന്നും നടി പിന്നീട് പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും മാറ്റി പറയുകയും വളരെ വിവാദമാവുന്ന വിഷയങ്ങള്‍ നിസാരമായി പറയുകയും ചെയ്യുന്നതാണ് എയ്ഞ്ചലീന്റെ കുഴപ്പമെന്നും ആരാധകര്‍ പറയുന്നു. എന്തായാലും സിംപതിയും ഒറ്റപ്പെടലും വര്‍ക്കാവാത്തതിനാല്‍ പുതിയ നമ്പര്‍ ഇന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X