സാബു ആകാനുള്ള ശ്രമമാണ്, ഞാന്‍ ഭയങ്കര ടെററാണെന്ന് കാണിക്കാനുള്ള അഭിനയം! മാരാര്‍ അങ്ങനെ തോല്‍ക്കില്ലെന്ന് ആരാധകൻ

ഈ സീസണില്‍ എന്തായാലും ബിഗ് ബോസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്ന മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയതിന് ശേഷമാണ് അഖില്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നത്. സംവിധായകന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായ അഖിലിന് പുറത്ത് വലിയ ജനപിന്തുണയുണ്ട്. എന്നാല്‍ മത്സരത്തിലേക്ക് വന്നതിന് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് താരം സ്വന്തമാക്കുന്നത്.

മൂന്ന് ദിവസത്തെ പ്രകടനം വിലയിരുത്തി അഖിലിന് പിന്തുണ അറിയിച്ചും വിമര്‍ശിച്ചുമൊക്കെയാണ് ആരാധകരെത്തുന്നത്. എന്നാല്‍ അങ്ങനെ തളര്‍ത്താന്‍ നോക്കിയാല്‍ തളരുന്ന ആളല്ല അദ്ദേഹമെന്ന് പറയുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അഖിലിനെ കുറിച്ചെഴുതിയ കുറിപ്പാണ് വൈറലാവുന്നത്. എഴുത്തിന്റെ പൂര്‍ണരൂപം വായിക്കാം..

 akhilmarar

'അഖില്‍_മാരാര്‍ പുള്ളി ആദ്യത്തെ ബിഗ് ബോസ്സ് മൊത്തം ഇരുന്ന് കണ്ട് അതിലെ സാബു ആകാന്‍ വേണ്ടി കഷ്ടപ്പെട്ട് അഭിനയിക്കുന്നത് പോലെ ഉണ്ട്. സാബുവിന് ഒരു ജഡ്ജിങ് കപ്പാസിറ്റി ഉണ്ടായിരുന്നു. അത് സ്വന്തം ആറ്റിറ്റിയൂഡ് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ തെളിയിച്ചു എടുത്തത് ആണ്.

അഖില്‍ മാരാര്‍ ആവട്ടെ ഞാന്‍ ഭയങ്കര ടെറര്‍ ആണ്, എന്നെ എല്ലാവരും ബഹുമാനിക്കണം, ഇവിടെ അവസാന വാക്ക് ഞാന്‍ ആവണം എന്നൊക്കെ ആഗ്രഹം കൊണ്ട് നടക്കുന്നു. മാത്രമല്ല അതിനായി മാരക അഭിനയമാണ്. ആ അഭിനയം കാണുമ്പോ അറിയാം ആര്‍ട്ടിഫിഷ്യല്‍ ആണെന്ന്', എന്നുമാണ് അഖിലിനെ കുറിച്ച് ഒരാള്‍ എഴുതിയ കുറിപ്പ്.

എന്നാല്‍ അങ്ങനെ തോല്‍പ്പിക്കാന്‍ നോക്കിയാല്‍ തോല്‍ക്കില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്. അഖില്‍ ജ്യൂസ് കട നടത്തിയ കാലത്തെ വീഡിയോയുമായിട്ടാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. 'ഇതാണ് അഖില്‍ മാരാര്‍... നിങ്ങളീ ഉണ്ടാക്കുന്ന എഡിറ്റിംഗ് വീഡിയോകള്‍ക്കോ ഫേക്ക് ന്യൂസുകള്‍ക്കോ ഒന്നും ഈ മനുഷ്യനെ തളര്‍ത്താന്‍ കഴിയില്ല. മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം.

അന്‍പതിനായിരം രൂപ ശമ്പളം ഉള്ള ജോലി കളഞ്ഞു, ബൈക്കുമെടുത്ത് ചെന്നൈയില്‍ വരെ പോയി ചാന്‍സ് തെണ്ടി കൈയിലെ കാശെല്ലാം തീര്‍ന്നപ്പോള്‍ കഴുത്തില്‍ കിടന്ന ഒരു മാല വിറ്റ് കാമറ വാങ്ങിയതും, പിന്നീട് നില നില്‍പ്പിനു വേണ്ടി നാട്ടില്‍ ജ്യൂസ് കട തുടങ്ങിയതും, നാട്ടുകാരുടെയും കൂട്ടുകാരുടെയും പരിഹാസങ്ങള്‍ മുന്നോട്ടുള്ള ധൈര്യമാക്കി ഒരു യാത്ര ആയിരുന്നു.

 akhilmarar

റോഡില്‍ നിന്നുള്ള മാങ്ങ കച്ചവടം മുതല്‍ ലക്ഷങ്ങള്‍ കൊണ്ട് കളഞ്ഞുള്ള ഷെയര്‍ മാര്‍ക്കറ്റ് വരെ. ജ്യൂസ് കട മുതല്‍ മാള്‍ വരെ. മൊബൈല്‍ ഫോണ്‍ കച്ചവടം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ. എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ ഉള്ള കുട്ടികളുടെ കണക്ക് അദ്ധ്യാപകന്‍. 2 ദേശീയ പാര്‍ട്ടികളിലായി ചേര്‍ന്ന് രാഷ്ട്രീയ പഠനം.

സത്യത്തില്‍ അറിയാത്ത മേഖലകളില്ല. എല്ലായിടത്തും പരാജയം ആരുന്നു. പരാജയങ്ങള്‍ മാത്രമായിരുന്നു മുന്നോട്ട് നയിച്ചിരുന്നത്. എന്റെ ഭാര്യയോട് പറയുമായിരുന്നു മക്കളെ തോല്‍ക്കാന്‍ പഠിപ്പിച്ചാല്‍ മതി. ജീവിതത്തില്‍ അവര്‍ വിജയിക്കും. അവനവനില്‍ സ്വയം വിശ്വസിക്കുക. തിരിച്ചറിയുക.. മുന്നോട്ട് സഞ്ചരിക്കുക. ഞാന്‍ എന്തോ സംഭവമായി എന്ന ചിന്തയില്‍ പറഞ്ഞതല്ല.

എന്റെ പേര് പ്രാദേശിക വാര്‍ത്തയില്‍ നിന്നും വെട്ടിക്കളഞ്ഞ എന്റെ നാട്ടിലെ പ്രാദേശിക ലേഖകന് എന്റെ പ്രസ്താവന എഡിറ്റോറിയല്‍ പേജില്‍ പബ്ലിഷ് ചെയ്യിക്കാന്‍ എനിക്ക് കഴിഞ്ഞതും ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു എന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെ എല്ലാ മാധ്യമങ്ങളുടെ പ്രൈം ടൈം ചര്‍ച്ചകളില്‍ ഭാഗമാകാന്‍ കഴിഞ്ഞതും..

നീ ഒരു ഷോര്ട്ട് ഫിലിം പോലും എടുക്കില്ല എന്ന് പറഞ്ഞു പരിഹസിച്ചവര്‍ക്ക് മുന്നില്‍ സിനിമ എടുത്തു കാണിക്കാന്‍ കഴിഞ്ഞതും.. കുടുംബം നോക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു പരിഹസിച്ചവര്‍ക്ക് മുന്നില്‍ കുടുംബവുമായി കൊച്ചിയില്‍ താമസിച്ചു കാണിക്കാന്‍ കഴിഞ്ഞതുമൊക്കെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍,'... എന്നുമാണ് അഖിലിനെ പറ്റി ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X