വന്നതും കൺഫഷൻ റൂമിലൂടെ... പുറത്തേക്ക് പോയതും കൺഫഷൻ റൂമിലൂടെ..., അനു ജോസഫ് ഷോയിൽ നിന്നും പുറത്തായി!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. വൈൽ‌‍ഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീരിയൽ, സിനിമാ താരം അനു ജോസഫാണ് എവിക്ടായിരിക്കുന്നത്.

നോമിനേഷൻ ലിസ്റ്റ് പുറത്ത് വന്നപ്പോൾ തന്നെ എല്ലാവരും അനുവിന്റെ പുറത്താകൽ പ്രതീക്ഷിച്ചിരുന്നു. വൈൽഡ് കാർ‌ഡായിരുന്നുവെങ്കിൽ കൂടിയും കാര്യമായ ചലനം വീട്ടിൽ സൃഷ്ടിക്കാൻ പറ്റാതെ പോയ മത്സരാർഥിയാണ് അനു. അതുകൊണ്ട് തന്നെ പ്രേക്ഷക സപ്പോർട്ടും അനുവിന് കുറവായിരുന്നു.

ഈ സീസണിൽ ഏറ്റവും അവസാനം വന്ന വൈൽഡ് കാർഡാണ് അനു ജോസഫ്. വന്ന സമയത്ത് ​ഗ്രൂപ്പ് തകർക്കുമെന്നതടക്കമുള്ള സൂചനകൾ അനു നൽകിയിരുന്നു. അതുകൊണ്ട് തന്നെ അനു മൂലം വീട്ടിൽ ചെറിയ മാറ്റങ്ങൾ എങ്കിലും സംഭവിക്കുമെന്ന് പ്രേക്ഷകർ കരുതിയിരുന്നു. പക്ഷെ കിച്ചൺ ഡ്യൂട്ടിയിൽ മാത്രം അനു ഒതുങ്ങിപ്പോയി.

ആദ്യമൊക്കെ അഖിലിനെ സപ്പോർ‌ട്ട് ചെയ്യുന്ന തരത്തിലായിരുന്നു അനുവിന്റെ ​ഗെയിം. ചലഞ്ചറായി റിയാസും പൊളി ഫിറോസും ഹൗസിൽ വന്ന ശേഷമാണ് അഖിലിനെതിരെ അനു സംസാരിച്ച് തുടങ്ങിയത്.

Anu Joseph

പലപ്പോഴും അനുവിന് സ്ക്രീൻ സ്പേസ് പോലും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്. ആദ്യം മിഥുനും രണ്ടാമത് അഖിൽ മാരാരും സേഫായി. നാദിറയും അനുവും ഒഴികെയുള്ള മറ്റുള്ളവരെല്ലാം സേഫാണെന്ന് കഴിഞ്ഞ ദിവസം തന്നെ മോഹൻലാൽ അറിയിച്ചിരുന്നു.

അങ്ങനെ ലിസ്റ്റിൽ അവസാനം അവശേഷിച്ചത് നാദിറയും അനുവും മാത്രമാണ്. ഇത്തവണ വളരെ വ്യത്യസ്തമായ രീതിയിലാണ് എവിക്ഷൻ നടന്നത്. ബാക്കിയായ നാദിറയേയും അനുവിനേയും മോഹൻലാൽ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

ശേഷം ഇരുവരോടും വീട്ടിലെ വാസത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടു. രണ്ടുപേരും സംസാരിച്ച ശേഷം ബ്ലൈൻഡ്സ് വെച്ച് കണ്ണുകെട്ടാൻ മോഹൻലാൽ ആവശ്യപ്പെട്ടു. ശേഷം പുറത്തായ അനുവിനെ കൺഫഷൻ റൂമിലൂടെ ബി​ഗ് ബോസ് ടീം മോഹൻലാലിന് അടുത്തേക്ക് കൂട്ടികൊണ്ടുപോയി.

സേഫായ നാദിറയെ സ്റ്റോറൂമിലൂടെ വീട്ടിലേക്ക് തിരികെ വിട്ടു. നാദിറ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് വീട്ടിലെ അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേരും പറഞ്ഞത്. ഇത്രയും ദിവസം ഹൗസിൽ നിന്നത് തന്നെ തനിക്ക് വലിയ സന്തോഷമാണെന്നും പുറത്ത് ആയേക്കുമെന്നൊരു പ്രഡിക്ഷൻ ഉണ്ടായിരുന്നുവെന്നും അനു മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞു.

Anu Joseph

'അൺപ്രിക്ടബിളാണ് ബി​ഗ് ബോസ് വീട്. ഹൗസിലുള്ള എല്ലാവരേയും കുറിച്ച് ഒരു ധാരണയുണ്ട്. അവിടെ എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങളുണ്ടാകാം', അനു പറഞ്ഞു. ശേഷം മോഹൻലാൽ കൊടുത്ത ടാസ്ക്കിൽ ഹൗസിൽ അവശേഷിക്കുന്നവരുടെ സ്വഭാവത്തെ കുറിച്ചും അനു വിശദീകരിച്ചു. 'സെറീന ഒരു റോസാപ്പൂവാണ്. വാലിന് തീപിടിച്ചത് പോലെ തോന്നിയത് മിഥുനെയാണ്.'

'വീട്ടിലെ കറിവേപ്പില റെനീഷയാണ്. അവൾക്ക് പ്രത്യേകിച്ച് ഹൗസിൽ കാര്യങ്ങളൊന്നും ചെയ്യാനില്ല. നാദിറയ്ക്കാണ് മാസ്ക്കുള്ളത്. ഹൗസിൽ ഇടയ്ക്കിടെ ബോംബിടുന്നത് അഖിലാണ്. തന്ത്രശാലിയായ കുറുക്കൻ റിനോഷ്. ക്യാരക്ടർ പലതും ഹൈഡ് ചെയ്ത് വെച്ചിരിക്കുകയാണ്.'

'എല്ലാവരും ചേർന്ന് ജോക്കറായി വെച്ചിരിക്കുന്നത് ജുനൈസിനേയാണ്. വിഷം വിഷ്ണുവാണ്. സൈലന്റ് ഷിജു ചേട്ടനാണ്. ശോഭ നെല്ലിക്ക പോലെയാണ്. അടുക്കുമ്പോൾ ചെറിയൊരു കയ്പ്പ് തോന്നുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ സ്നേഹമുള്ളയാളാണ്', അനു വിശദീകരിച്ചു.

റെനീഷ-സെറീന ​ഗ്രൂപ്പ് തകർക്കണമെന്നുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇരുവർക്കും ഇടയിൽ സ്പ്ലിറ്റ് ഉണ്ടെന്നും അനു പറഞ്ഞു. വീഡിയോ വാളിലൂടെ ഹൗസിലെ അം​ഗങ്ങളെ കണ്ട് യാത്ര പറഞ്ഞാണ് അനു ബി​ഗ് ബോസിനോട് വിട പറഞ്ഞ് പോയത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X