റോബിന്റെ ശാപമോ?, സീസൺ ഫൈവിനെ രക്ഷിക്കാൻ അനു ജോസഫ് എത്തുന്നു, എവിക്ടാകുന്നത് ഇവരിൽ ഒരാൾ!
ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഒട്ടും വിനോദം നൽകാതെ കാഴ്ചക്കാരനെ മടുപ്പിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. ലൈവ് കാണുമ്പോൾ തന്നെ ഉറക്കം വരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ഹൗസിൽ പതിനാറ് മത്സരാർഥികളാണ് ഉള്ളത്. അതിൽ ഒരാൾ വൈൽഡ് കാർഡ് എൻട്രിയായി ഒരാഴ്ച മുമ്പ് വന്ന ഒമർ ലുലുവാണ്.
സീസൺ വളരെ അധികം ശോകമായി നീങ്ങുമ്പോഴാണ് വൈൽഡ് കാർഡായി ഒമർ ലുലു വന്നത്. അദ്ദേഹം എന്തെങ്കിലുമൊക്കെ ഗെയിം കളിച്ച് സീസണിനേയും മത്സരാർഥികളേയും ഉണർത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ നടന്നത് നേരെ തിരിച്ചുള്ള കാര്യങ്ങളാണ്. ഇപ്പോൾ ഹൗസിനുള്ളിൽ ഏറ്റവും കൂടുതൽ സെയ്ഫ് ഗെയിം കളിക്കുന്നത് ഒമർ ലുലുവാണ്. അതേസമയം ഈ ആഴ്ച മോഹൻലാൽ കൂടി വരാത്തതിനാൽ പ്രേക്ഷകർക്കും മത്സരം കാണാനുള്ള താൽപര്യം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇതുവരെയുള്ള സീസണുകളിൽ കുറച്ച് പേർ മാത്രമാണ് സെയ്ഫ് ഗെയിം കളിച്ചിരുന്നത്. എന്നാൽ അഞ്ചാം സീസണിൽ ഒരുവിധം എല്ലാ മത്സരാർഥികളും നന്മ മരം കളിച്ചാണ് മുന്നോട്ട് പോകുന്നത്. ഗോപിക, എയ്ഞ്ചലിൻ എന്നീ മത്സരാർഥികൾ കൂടി പോയതോടെ കണ്ടന്റിനും വല്ലാത്ത ക്ഷാമം ബിഗ് ബോസിൽ കാണാൻ സാധിക്കുന്നുണ്ട്.
സീസൺ ഓഫ് ഒറിജിനൽസ് എന്നാണ് ടാഗ് ലൈനെങ്കിലും ഏറ്റവും ഫേക്കായി നിൽക്കുന്ന ആളുകൾ സീസൺ ഫൈവിലാണ് ഉള്ളതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അവതാരകൻ മോഹൻലാൽ ജപ്പാനിൽ അവധി ആഘോഷിക്കാൻ പോയതിനാൽ ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡുകളിൽ അദ്ദേഹം ഉണ്ടായിരിക്കില്ല.
പകരം സൂം മീറ്റിങ് അല്ലെങ്കിൽ വീഡിയോ കോൾ വഴി അദ്ദേഹം ഹൗസിലുള്ള മത്സരാർഥികളോട് സംസാരിക്കാനാണ് സാധ്യത. മോഹൻലാൽ വരാത്ത പക്ഷം മറ്റേതെങ്കിലും ഒരു നടനേയോ നടിയേയോ പകരം അവതാരകനായി കൊണ്ടുവന്നിരുന്നെങ്കിൽ ഷോ കാണാൻ ആളുകൾക്ക് കുറച്ച് കൂടി ആവേശമുണ്ടാകുമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.
തമിഴിൽ നടൻ കമൽഹാസന് കുറച്ച് നാൾ ഷോയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യം വന്നപ്പോൾ യുവതാരം സിമ്പുവാണ് ബിഗ് ബോസ് അൾട്ടിമേറ്റിന്റെ അവസാന വീക്കെൻഡ് എപ്പിസോഡുകളിൽ അവതാരകനായി എത്തിയത്. ഹിന്ദിയിൽ സൽമാൻ ഖാന് പകരം ഫറാ ഖാനൊക്കെ അവതാരകയായി വന്നിരുന്നു. അതേസമയം സീസൺ ഫൈവ് വളരെ ശോകമായി മാറി കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ വൈൽഡ് കാർഡുകൾ ഹൗസിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

സീരിയൽ, സിനിമാ താരം അനു ജോസഫ് വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വളരെ ചെറിയ പ്രായം മുതൽ മലയാള പ്രേക്ഷകർക്ക് അനു സുപരിചിതയാണ്. കാര്യം നിസാരം എന്ന പരമ്പരയിലെ സത്യഭാമയായി എത്തി മിനി സ്ക്രീനിൽ അനു തിളങ്ങി. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സത്യഭാമയായിട്ടാണ് അനുവിനെ പ്രേക്ഷകർ ഇന്നും കാണുന്നത്.
യുട്യൂബ് ചാനലിലൂടെ അനു തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ അനു ജോസഫ് വന്നാലും ഷോയിൽ വലിയ മാറ്റങ്ങൾ സംഭവിക്കില്ലെന്നാണ് പ്രേക്ഷകരുടെ പക്ഷം. കോമണറിനെ മത്സരാർഥിയായി കൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്. അതേസമയം ഈ ആഴ്ച എവിക്ടാകാൻ പോകുന്നത് വോട്ടിങിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ശ്രീദേവിയോ സെറീനയോ ആയിരിക്കും.
ഇരുവരുടേയും സേഫ് ഗെയിമിനോട് പ്രേക്ഷകർക്ക് അത്ര മതിപ്പില്ല. സാഗറിനോട് സെറീന കാണിക്കുന്ന അടുപ്പം ഫേക്കാണെന്ന് പ്രേക്ഷകർ മനസിലാക്കി കഴിഞ്ഞു. അതേസമയം ചിലർ റോബിനെ കുറച്ച് നാളത്തേക്ക് ഹൗസിലേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നുണ്ട്. ചിലർ റോബിന്റെ ശാപമാണ് സീസൺ ഫൈവ് ഇത്രയേറെ തകർന്നടിയാൻ കാരണമെന്നും തമാശയായി കമന്റ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications