'വെയിറ്റിങ്'; വീണ്ടും പുറത്തായ റോബിനെ കാത്തിരിക്കുന്നുവെന്ന് ആരതി, കളിയാക്കിയതാണോയെന്ന് പ്രേക്ഷകർ!
ദേഷ്യം, സങ്കടം, മാനസീക പിരിമുറുക്കം തുടങ്ങിയവയെല്ലാം കൺട്രോൾ ചെയ്ത് നിന്ന് ടാസ്ക്കുകളെല്ലാം പൂർത്തീകരിച്ച് പ്രേക്ഷകരുടെ പിന്തുണയോടെ നൂറ് ദിവസം വീട്ടിൽ നിൽക്കുന്നവർക്കാണ് ബിഗ് ബോസ് ടൈറ്റിൽ കിട്ടുക. പലർക്കും ഹൗസിൽ ഇവയെല്ലാം കൺട്രോൾ ചെയ്ത് നിൽക്കുക പ്രയാമുള്ള കാര്യമാണ്. അത്തരത്തിൽ ഇതുവരെ പ്രകോപനമുണ്ടായപ്പോൾ കൺട്രോൾ നഷ്പ്പെട്ട് സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്താക്കപ്പെട്ടത് രണ്ട് പേരാണ്. അതിൽ ഒരാൾ റോബിൻ രാധാകൃഷ്ണനും മറ്റൊരാൾ രജികത്ത് കുമാറുമാണ്.
ഇവർ രണ്ടുപേരും ഇവരുടെ സീസണുകളിൽ ഏറ്റവും ജനപിന്തുണയുള്ള മത്സരാർഥികളുമായിരുന്നു. സീസൺ ഫോർ വലിയ വിജയമായിരുന്നു. അതുകൊണ്ട് തന്നെ സീസൺ ഫൈവ് ഒഴുക്കൻ മട്ടിൽ പോകുന്നതിനോട് പ്രേക്ഷകർക്കും എതിർപ്പായിരുന്നു. അതിനാൽ തന്നെ ടിആർപി അടക്കം എല്ലാം വല്ലാതെ ഇടിഞ്ഞിരുന്നു.
ഇതിൽ നിന്നെല്ലാം സീസൺ ഫൈവിനെ കരകയറ്റുന്നതിനും മത്സരാർഥികളെ സേഫ് ഗെയിമിൽ നിന്നും പുറത്ത് കൊണ്ടുവരുന്നതിനുമായാണ് കുറച്ച് ദിവസം മുമ്പ് മുൻ സീസണുകളിലെ മത്സരാർഥികളായ റോബിനേയും രജിത്തിനേയും ബിഗ് ബോസ് ഹൗസിലേക്ക് ചലഞ്ചേഴ്സായി കൊണ്ടുവന്നത്.

രജിത്ത് പരമാവധി എല്ലാവരേയും പ്രവോക്ക് ചെയ്ത് പറയേണ്ട കാര്യങ്ങൾ വളച്ചൊടിച്ച് മത്സരാർഥികളിലേക്ക് എത്തിക്കുന്നുണ്ട്. ചിലർ അത് മനസിലാക്കി ഗെയിം കളിക്കാനും തുടങ്ങിയിട്ടുണ്ട്. അതേസമയം ചലഞ്ചറായി ഹൗസിലേക്ക് വന്ന റോബിൻ ബിഗ് ബോസിനെ വെല്ലുവിളിച്ചതിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്.
വീക്കിലി ടാസ്ക്കിന് ശേഷം നടന്ന മീറ്റിങിനിടെ അഖിൽ മാരാരും ജുനൈസും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അഖിൽ ജുനൈസിന്റെ തോളിൽ പിടിച്ച് തള്ളുകയും ചെയ്തിരുന്നു. ഇതോടെ അഖിലിന്റെ പ്രവൃത്തി ഫിസിക്കൽ അസാൾട്ട് ആണെന്നും നടപടി വേണമെന്നും ജുനൈസ് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു.

ഒപ്പം നിന്ന് റോബിനും ജുനൈസിനെ സപ്പോർട്ട് ചെയ്തു. ശേഷം അഖിലിനേയും ജുനൈസിനേയും കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസിലാക്കി കൊടുത്ത ബിഗ് ബോസ് ഇരുവരുടേയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ലാസ്റ്റ് വാണിങും നൽകി പറഞ്ഞുവിട്ടു. ശേഷം രോഷം കൊണ്ട റോബിൻ അഖിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൗസിൽ കിടന്ന് ബഹളം വെക്കാൻ തുടങ്ങി.
താൻ ചെയ്തത് ഫിസിക്കൽ അസാൾട്ടായി കണക്കാക്കുന്നെങ്കിൽ അഖിൽ ജുനൈസിനോട് ചെയ്തതും ഫിസിക്കൽ അസാൾട്ടാണെന്നും റോബിൻ പറഞ്ഞു. ഹൗസിൽ പട്ടിണി കിടക്കേണ്ടി വന്നാലും അഖിൽ മാരാരേയും കൊണ്ട് മാത്രമെ താൻ പുറത്ത് പോകൂവെന്നും റോബിൻ പറഞ്ഞു.
റോബിന്റെ വെല്ലുവിളി അധികമായതോടെ ബിഗ് ബോസ് റോബിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ഹൗസിൽ നിന്നും പുറത്താക്കുകയാണെന്ന് അറിയിച്ച്. ഇതോടെ മാസ് ബിജിഎം വെച്ച് രാജാവായി ഹൗസിലേക്ക് വന്ന റോബിൻ പിൻവാതിൽ വഴി കണ്ണുകെട്ടി പുറത്തേക്ക് പോയി. റോബിൻ പുറത്തായിയെന്ന വാർത്ത വന്ന ഉടൻ ഭാവി വധു ആരതി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
റോബിന്റെ ഒരു ചിത്രം പങ്കുവെച്ച് 'വെയിറ്റിങ്....' എന്ന് എഴുതിയ ശേഷം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ആരതി പങ്കുവെച്ചു. ആരതിയുടെ പോസ്റ്റ് വൈറലായതോടെ ആരതി വരെ റോബിനെ കളിയാക്കി എന്ന തരത്തിൽ കമന്റുകൾ വരാൻ തുടങ്ങി.
റോബിന്റെ നന്മ മരം ചമയലും എല്ലാവരും ഹാപ്പി അല്ലേ എന്നൊക്കെ ഉള്ള മാന്യൻ കളിയും ഒരുനാൾ പൊളിയുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. അത് ഇപ്പോൾ പൊളിഞ്ഞു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ആവശ്യമില്ലാത്ത പ്രകടനമായിരുന്നു റോബിന്റേത് എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം പ്രേക്ഷകരും.


Click it and Unblock the Notifications