സെറീന കളി മാറ്റി..., റിയാസിനെ കൂട്ടുപിടിച്ച് അഖിൽ മാരാർക്കെതിരെ മിഥുൻ വിഷയത്തിൽ തർക്കിച്ച് സെറീന!

അറുപത് ദിവസം കഴിഞ്ഞിട്ടും കാര്യമായ ചലനങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോവുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്. ഇതുവരെയുള്ള സീസണുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ബോറടി സമ്മാനിച്ചത് സീസൺ ഫൈവാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

അഖിൽ മാരാർ, റിനോഷ് തുടങ്ങിയവർക്കെതിരെ സംസാരിക്കാൻ മറ്റൊരു മത്സരാർഥികളും തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ റിനോഷ് പല ​ഗെയിമുകളും വളരെ സുഖകരമായി ജയിച്ച് നോമിനേഷൻ ഫ്രീയാവുകയും ചെയ്യുന്നുണ്ട്.

പലരും വിട്ട് കൊടുത്തും സമാധാനത്തിന്റെ വഴിയെ നീങ്ങിയും നോമിനേഷൻ ചെയ്തതുകൊണ്ടാണ് ഈ ആഴ്ച സാ​ഗർ സൂര്യയ്ക്ക് ഹൗസിൽ നിന്നും പുറത്ത് പോകേണ്ടി വന്നത്. കാരണം എവിക്ഷൻ നേരിടാൻ എത്തിയ ആറ് പേരും ശക്തരായ മത്സരാർഥികളായിരുന്നു.

സേഫ് ​ഗെയിം കളിക്കുന്നവരെല്ലാം നോമിനേഷനിൽ ഉൾപ്പെടാതെ തടിതപ്പി. ശോഭ വിട്ടുകൊടുക്കാതെ തർക്കിച്ചത് കൊണ്ടാണ് സാ​ഗറും ശോഭയ്ക്കൊപ്പം നോമിനേഷനിൽ വന്നത്. സാ​ഗർ സൂര്യ പുറത്താകുമെന്നത് സാ​ഗറോ മറ്റ് മത്സരാർഥികളോ പ്രതീക്ഷിച്ചിരുന്നില്ല.

Akhil Marar

അതുകൊണ്ട് തന്നെ എല്ലാവർക്കും സാ​ഗറാണ് എവിക്ടായതെന്ന് കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു. ശക്തനായ മത്സരാർഥിയായിരുന്നു സാ​ഗറെന്നും ഇങ്ങനെ പുറത്താകേണ്ട ആളായിരുന്നില്ലെന്നും ഹൗസിൽ പലരും പിന്നീട് പറയുന്നുണ്ടായിരുന്നു. സെറീന എന്ന മത്സരാർഥിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് സാ​ഗറുമായുള്ള കോമ്പോ ആരംഭിച്ച ശേഷമാണ്.

ഇരുവരും തമ്മിൽ പ്രണയമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പെരുമാറ്റങ്ങളെല്ലാം. സീസൺ ഫോറിന് ശേഷം ഹൗസിൽ ആര് ലവ് ട്രാക്ക് ഇറക്കിയാലും പ്രേക്ഷകർക്ക് അരോചകമായാണ് തോന്നാറുള്ളത്. അതുകൊണ്ട് തന്നെ സാ​ഗർ-സെറീന കോമ്പോയ്ക്ക് നെ​ഗറ്റീവായിരുന്നു കൂടുതൽ.

നാദിറ കൂടി സാ​ഗറിനോടുള്ള പ്രണയം വെളിപ്പെടുത്തിയതോടെ സാ​ഗറിന്റെ ​ഗെയിം താഴാൻ തുടങ്ങി. സാ​ഗറിന്റെ എവിക്ഷനും ചലഞ്ചേഴ്സിന്റെ എൻട്രിക്കും ശേഷമുള്ള സെറീനയുടെ മാറ്റമാണ് ഇപ്പോൾ പ്രേക്ഷകരിൽ ഒരു വിഭാ​ഗം ചർച്ച ചെയ്യുന്നത്. സെറീന പല വിഷയങ്ങളിലും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

സാ​ഗർ പുറത്താകുന്നതിന് മുമ്പ് വരെ സെറീന അഖിൽ മാരാരുടെ പക്ഷം ചേർന്നാണ് സംസാരിച്ചിരുന്നത്. ഹൗസിലുള്ള നല്ല മനുഷ്യന്മാരിൽ ഒരാൾ അഖിലാണെന്നും അടുത്തിടെ സെറീന അനുവുമായി സംസാരിക്കവെ പറഞ്ഞിരുന്നു.

Cerena

കഴിഞ്ഞ ദിവസം മിഥുനെ മടിയിൽ കിടത്തി സെറീന തല മസാജ് ചെയ്തുകൊടുത്ത സംഭവം മോശം ഇമേജ് പുറത്ത് വരാൻ കാരണമാകുമെന്ന് അഭിപ്രായമെന്നോണം അഖിൽ പറഞ്ഞപ്പോൾ മിഥുൻ തനിക്ക് സഹോദരനെപ്പോലെയാണെന്ന് സമാധാനപരമായിട്ടാണ് സെറീന പറഞ്ഞത്. എന്നാൽ അഖിൽ നാദിറയെകൊണ്ട് കഴുത്ത് മസാജ് ചെയ്യിപ്പിച്ചുവെന്ന സംഭവം റിയാസ് എടുത്തിട്ടപ്പോൾ മിഥുന്റെ വിഷയം കൂടി ചേർത്ത് സെറീന അഖിലിനെതിരെ രോഷത്തോടെ സംസാരിച്ചു.

ശോഭയും സെറീനയെ സപ്പോർട്ട് ചെയ്ത് സംസാരിക്കുകയും സംഭവം വലിയൊരു വഴക്കിലേക്ക് നീങ്ങുകയും ചെയ്തു. അഖിൽ മാരാർ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തിന് സെറീന ഇത്രയും സമയം കഴിഞ്ഞ് മറ്റൊരാൾ പറഞ്ഞതിന്റെ പേരിൽ മാത്രം രൂക്ഷമായി പ്രതികരിച്ചുവെന്നതും പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിന് എതിർപ്പുണ്ടാക്കിയിട്ടുണ്ട്.

സാ​ഗർ പുറത്താകുന്നതിന് മുമ്പ് വരെ ജുനൈസിന് എതിരെ നിന്നാണ് പലപ്പോഴും സെറീന സംസാരിച്ചിട്ടുള്ളത്. എന്നാലിപ്പോൾ ജുനൈസാണ് സെറീനയുടെ പ്രിയ സുഹൃത്ത്. ഏറെയും കാര്യങ്ങൾ ഇരുവരും പരസ്പരം ഉപദേശിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

പത്താം ആഴ്ചയിലെ എവിക്ഷനിൽ സെറീനയും ഉൾപ്പെട്ടിട്ടുണ്ട്. ഷിജു, സെറീന, നാദിറ, അനു, മിഥുൻ എന്നിവരാണ് ഇത്തവണ ഡെയ്ഞ്ചറസ് സോണിലുള്ളത്. മറ്റുള്ളവർ മുമ്പും പലതവണ നോമിനേഷനെ അഭിമുഖീകരിച്ചിട്ടുള്ളവരും പ്രേക്ഷകരുടെ പിന്തുണയുള്ളവരുമാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X