'ശോഭ പിആറിൽ വിശ്വസിച്ച് നിൽക്കുകയാണ്... പക്ഷെ അതെല്ലാം പാളും, കപ്പ് മാരാർക്കായിരിക്കും'; ശോഭയോട് അഖിൽ മാരാർ!

ഇതുവരെ ബി​ഗ് ബോസ് മലയാളത്തിൽ നാല് സീസണുകളാണ് കഴിഞ്ഞത്. അ‍ഞ്ചാം സീസൺ അതിന്റെ ​ഗ്രാന്റ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഒമ്പത് മത്സരാർത്ഥികളാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്. പ്രേക്ഷകർക്ക് വളരെ അധികം പ്രതീക്ഷയുള്ള സീസണായിരുന്നു അ‍ഞ്ചാം സീസൺ. പക്ഷെ പ്രതീക്ഷക്കൊത്ത് ഉയരാൻ അഞ്ചാം സീസണിന് സാധിച്ചില്ല.

മത്സരാർത്ഥികളെ തെരഞ്ഞെടുത്തതിൽ പാളിച്ചകൾ സംഭവിച്ചുവെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം. കണ്ടന്റ് ക്ഷാമം ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന ഒരു സീസൺ കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ​ഗെയിം ചെയ്ഞ്ചിങ് മൊമന്റുകൾക്ക് വേണ്ടിയും മത്സരാർത്ഥികൾക്കിടയിൽ വീറും വാശിയും നിറയ്ക്കുന്നതിനും മുൻ സീസണുകളിലെ മത്സരാ‍ർത്ഥികളെ ചലഞ്ചേഴ്സായി കൊണ്ടുവരികയും ചെയ്തു.

എന്നാൽ അതും കാര്യമായി ​ഗുണം ചെയ്തില്ല. തുടക്കം മുതൽ എൺപത്തിയേഴാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ വരെയും അഖിൽ മാരാർ എന്ന മത്സരാർത്ഥിയെ കേന്ദ്രീകരിച്ചാണ് ഷോ മുന്നോട്ട് പോകുന്നത്. മറ്റുള്ള മത്സരാർത്ഥികളുടെ ​ഗെയിമുകളും അഖിൽ മാരാർക്കെതിരെയാണ്.

പരസ്പരം മനസിലാക്കി കളിക്കാതെ അഖിൽ മാരാർ എന്ന മത്സരാർത്ഥിക്ക് എതിരെ മാത്രം മറ്റുള്ളവർ ​ഗെയിം കളിച്ചതുകൊണ്ടാണ് സീസൺ ഒരു തരത്തിൽ പരാജയമായതെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

Akhil Marar

ചിന്തിച്ച് ഗെയിം കളിക്കുന്ന മത്സരാർത്ഥികൾ കുറവുള്ള സീസൺ കൂടിയാണ് ഇപ്പോൾ നടക്കുന്നത്. വീക്ക്ലി ടാസ്ക്ക് അടക്കമുള്ളവ വരുമ്പോൾ അഖിൽ മാത്രമാണ് വ്യക്തമായ പ്ലാനുകളോടെ ​ഗെയിം കളിക്കുന്നത്. മറ്റുള്ളവർ സേഫ് ​ഗെയിം കളിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. നൂറ് ദിവസം ഹൗസിൽ തികച്ച് ​ഗ്രാന്റ് ഫിനാലെയിൽ കപ്പ് ഉയർത്തുക എന്ന ആ​ഗ്രഹം ഏറ്റവും കൂടുതലുള്ള രണ്ട് മത്സരാർത്ഥി​കളാണ് അഖിലും ശോഭ വിശ്വനാഥും.

ഹൗസിൽ ശോഭയുടെ മുഖ്യ ശത്രുവും അഖിൽ മാരാർ തന്നെയാണ്. ഇരുവരും തമ്മിലുള്ള വഴക്കുകൾ കാണുമ്പോൾ ടോം ആന്റ് ജെറി കോമ്പോയാണ് ഓർമ വരാറുള്ളത് എന്നാണ് ആരാധകർ പറയാറുള്ളത്. അഖിലിന് മുന്നിൽ വെച്ച് ടൈറ്റിൽ വിജയിക്കണമെന്നതാണ് ശോഭയുടെ ആ​ഗ്രഹം.

ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം കപ്പ് ആര് നേടും എന്നത് സംബന്ധിച്ച് തർക്കം നടന്നിരുന്നു. കപ്പ് തനിക്ക് തന്നെ ആയിരിക്കുമെന്നും ശോഭ പിആറിൽ വിശ്വസിച്ച് നിൽക്കുകയാണെന്നും പക്ഷെ അതെല്ലാം പാളുമെന്നുമാണ് തർക്കത്തിനിടെ കഴിഞ്ഞ ദിവസം അഖിൽ പറഞ്ഞത്. 'എന്റെ പെണ്ണുമ്പിള്ള വരുമ്പോൾ നമുക്ക് ഇന്ന് ചോദിക്കാം... ആർക്കാണ് വോട്ട് കൂടുതലെന്ന്.'

'അഖിൽ മാരാർ കപ്പ് അടിക്കുമോയെന്ന് നിങ്ങൾ ചോദിച്ചാൽ മതി. ഇനി പത്ത് ദിവസം കൂടിയെ ഉള്ളൂ ശോഭ.... കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കണോ...?. ശോഭ പിആറിൽ വിശ്വസിച്ച് നിൽക്കുകയാണ്... പക്ഷെ അതെല്ലാം പാളും. ബി​ഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ കണ്ടസ്റ്റന്റ് എന്ന പേര് വരും മാരാർക്ക്', എന്നാണ് അഖിൽ ശോഭയോട് പറഞ്ഞത്.

Akhil Marar

പക്ഷെ ശോഭ അതിനെയെല്ലാം എതിർക്കുകയാണ് ചെയ്തത്. പി.ആർ ഉള്ള ധൈര്യത്തിലാണോ കപ്പ് അടിക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കപ്പ് അല്ല മാരാർ കൂപ്പ് അടിക്കുമെന്നുമാണ് ശോഭ മറുപടി നൽകിയത്. ജനപിന്തുണയുടെ കാര്യത്തിൽ അഖിലിന് തൊട്ട് പിന്നിൽ തന്നെയുണ്ട് ശോഭ.

കഴിഞ്ഞ രണ്ടാഴ്ചയായി ശോഭയുടെ പ്രേക്ഷക പിന്തുണയിൽ കുറവ് വന്നിട്ടുണ്ട്. നിലപാടില്ലായ്മയും എല്ലാ കാര്യങ്ങൾക്കും അഖിൽ മാരാരെ കുറ്റപ്പെടുത്തുന്നതുമാണ് ശോഭയ്ക്ക് വിനയായത്. ഏറ്റവും കൂടുതൽ ഹേറ്റേഴ്സുമായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥിയാണ് അഖിൽ മാരാർ. എന്നാൽ അഖിലിനാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X