'ശോഭ എന്നെ കെട്ടിപിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യരുത്...'; മാജിക് പോഷൻ ടാസ്കിൽ കസറി അഖിൽ മാരാർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു. ഇനി വെറും ആറ് ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ് ഫിനാലെയ്ക്കുള്ളത്. ഏഴുപേരാണ് ഗ്രാന്റ് ഫിനാലെ വേദിയും സ്വപ്നം കണ്ട് ഹൗസിൽ കഴിയുന്നത്. ഇരുപത്തിയൊന്ന് പേരിൽ നിന്നാണ് ഏഴ് പേരിലേക്ക് സീസൺ ഫൈവ് ചുരുങ്ങിയിരിക്കുന്നത്.
സെറീന, നാദിറ, അഖിൽ മാരാർ, ജുനൈസ്, ഷിജു, റെനീഷ, ശോഭ വിശ്വനാഥ് എന്നിവരാണ് അവർ. ഗ്രാന്റ് ഫിനാലെ അടുത്തതിനാൽ ഡെയ്ലി ടാസ്കുകളാണ് ബിഗ് ബോസ് ഇപ്പോൾ മത്സരാർത്ഥികൾക്ക് നൽകുന്നത്. മാജിക് പോഷൻ എന്ന വളരെ രസകരമായൊരു ടാസ്കാണ് ബിഗ് ബോസ് തിങ്കളാഴ്ച മത്സരാർത്ഥികൾക്ക് നൽകിയത്.
കൺഫഷൻ റൂമിൽ വെച്ച് പല നിറത്തിലുള്ള വെള്ളം മത്സരാർത്ഥികൾക്ക് ബിഗ് ബോസ് കുടിക്കാൻ നൽകും. ഇത് കുടിച്ചാൽ അവർക്ക് സവിശേഷ അധികാരം ലഭിക്കും. പക്ഷെ അതെന്താണ് എന്ന് കുടിച്ചവർക്കൊഴികെ മറ്റുള്ളവർക്ക് അറിയാനാകും. ശേഷം മറ്റ് മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്നും താൻ കുടിച്ചത് ഏത് മാജിക് പോഷൻ ആണെന്ന് മത്സരാർത്ഥികൾ കണ്ടെത്തുക എന്നതാണ് ടാസ്ക്.

എല്ലാവരും ഏറ്റവും മനോഹരമായി കളിച്ചൊരു ടാസ്കായിരുന്നു ഇത്. നാദിറയാണ് ടാസ്കിന് തുടക്കമിട്ടത്. സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രത്യേകതയാണ് നാദിറയ്ക്ക് ലഭിച്ചത്. അതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തിയ നാദിറയെ ഒരു താരത്തെ വരവേല്‍ക്കും പോലെ തന്നെ വീട്ടുകാര്‍ വരവേറ്റു. ചിലര്‍ ഒപ്പം നില്‍ക്കാനും ഒന്നിച്ച് ഫോട്ടോ എടുക്കാനും ശ്രമം തുടങ്ങി.
ചിലര്‍ തൊട്ട് നോക്കുകയും മസാജ് ചെയ്യുകയും ചെയ്തു. അഖില്‍ മാരാരെക്കൊണ്ടാണ് നാദിറ മസാജ് ചെയ്യിപ്പിച്ചത്. ജുനൈസിന്‍റെ മുഖത്ത് ജ്യൂസ് ഒഴിക്കുകയും ചെയ്തു നാദിറ. ഒടുവില്‍ അഖില്‍ നാദിറയെ കവിളില്‍ ചുംബിച്ചു. ജുനൈസിന് ചുംബിക്കാന്‍ കൈയ്യാണ് നാദിറ നൽകിയത്.
മത്സരാർത്ഥികളുടെ പെരുമാറ്റത്തിൽ നിന്ന് താനൊരു സിനിമാ താരമായിട്ടാണ് മാറിയിരിക്കുന്നതെന്ന് നാദിറ മനസിലാക്കി ബിഗ് ബോസിനെ അറിയിച്ചു. ശേഷം ശോഭയാണ് ടാസ്ക് ചെയ്തത്. അദൃശ്യയായ വ്യക്തിയെ പോലെ പെരുമാറാനുള്ള കഴിവാണ് ശോഭയ്ക്ക് മാജിക്ക് പോഷൻ കുടിച്ചതിലൂടെ ലഭിച്ചത്. ശോഭയും അത് മനസിലാക്കി ടാസ്ക് മനോഹരമാക്കി.
ശോഭ ടാസ്കിൽ ആറാടി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. മാജിക്ക് പോഷൻ ടാസ്ക് പിന്നീട് ഏറ്റവും രസകരമാക്കിയത് അഖിൽ മാരാരായിരുന്നു. നർമ്മം നിറഞ്ഞ നിരവധി മുഹൂർത്തങ്ങൾ അഖിൽ ടാസ്കിലൂടെ സൃഷ്ടിച്ചു. അഖിൽ പറയുന്നതിന്റെ വിപരീതമാണ് സഹമത്സരാർത്ഥികൾ ചെയ്യുക.

ഇത് മനസിലാക്കിയ അഖിൽ ശോഭയും സെറീനയും എന്നെ ചുംബിക്കരുതെന്ന് പറഞ്ഞു. ഉടൻ തന്നെ ഇരുവരും അഖിലിനെ ചുംബിച്ചു. കാരണം അഖിൽ ചുംബിക്കരുതെന്ന് പറഞ്ഞാൽ നിർബന്ധമായും ചുംബിക്കുകയാണ് മറ്റുള്ളവർ ചെയ്യേണ്ടത്. ശേഷം തന്നെ ശോഭ കെട്ടിപിടിക്കരുതെന്നാണ് അഖിൽ പറഞ്ഞത്. ഉടൻ തന്നെ മനസില്ലാ മനസോടെ എത്തി ശോഭ അഖിലിനെ കെട്ടിപിടിച്ചു.
ശോഭയെ കൊണ്ട് കാല് ചൊറിയിക്കുകയും ചെയ്തു അഖിൽ മാരാർ. സീസൺ ഫൈവിൽ ഏറ്റവും ഹിറ്റായ കോമ്പോയാണ് അഖിൽ മാരാർ-ശോഭ കോമ്പോ. തുടക്കത്തിൽ ഇരുവരും ടോം ആന്റ് ജെറി പോലെയായിരുന്നു. പിന്നീട് പതിയെ ശോഭ അഖിൽ തമാശ പറഞ്ഞാൽ പോലും രോഷത്തോടെ പെരുമാറാൻ തുടങ്ങി.
അതിൽ മാറ്റം വന്നതും അഖിൽ മാരാരോടുള്ള പിണക്കം ശോഭ അവസാനിപ്പിച്ചതും ഫാമിലി വീക്ക് കഴിഞ്ഞശേഷമാണ്. കാരണം മാതാപിതാക്കൾ വന്നപ്പോൾ അഖിലിനോട് സൗഹൃദത്തിൽ പെരുമാറണമെന്ന് ശോഭയെ ഉപദേശിച്ചിരുന്നു.


Click it and Unblock the Notifications











