'ഗോപികയോട് ജുനൈസ് ചെയ്തത് ശരിയായില്ല...'; പഴയ വിഷയം വീണ്ടും കുത്തിപൊക്കി ചർച്ച ചെയ്ത് അഖിൽ മാരാരും സംഘവും!
പതിനേഴ് മത്സരാർഥികളുമായി ബിഗ് ബോസ് മലയാളം സീസൺ ഫൈവ് പുരോഗമിക്കുകയാണ്. അവതാരകൻ മോഹൻലാൽ ജപ്പാനിൽ അവധി ആഘോഷിക്കാൻ പോയിരിക്കുന്നതിനാൽ ഈ ആഴ്ച വീക്കെൻഡ് എപ്പിസോഡുകൾ ഉണ്ടായിരുന്നില്ല. അതിന് പകരം മിഡ് വീക്കിൽ ഹൗസിലുള്ള മത്സരാർഥികളെ കാണാൻ എത്തുകയും ഒരു എവിക്ഷൻ കൂടി നടത്തുകയും ചെയ്തിരുന്നു.
ഏയ്ഞ്ചലിൻ മരിയ ഹൗസിൽ നിന്നും പുറത്തായി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഗോപിക ഗോപിയും പുറത്തായത്. ഗോപികയുടെ എവിക്ഷൻ വളരെ നാടകീയമായിരുന്നു. താൻ ഇപ്പോൾ പുറത്താകേണ്ട ആളായിരുന്നിലെന്നും ഒരു നോമിനേഷൻ ലിസ്റ്റ് നാല് ആഴ്ച വരെ കൊണ്ടുപോയി അവരിൽ നിന്നും ഒരാളെ സെലക്ട് ചെയ്ത് പുറത്താക്കിയത് മോശമായി തോന്നിയെന്നുമാണ് ഗോപിക പുറത്തായ ശേഷം പറഞ്ഞത്.

എലിമിനേഷൻ ദിവസം ഗോപികയും സാഗറും ജുനൈസും തമ്മിൽ വലിയ വാക്ക് തർക്കം നടന്നിരുന്നു. ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ അതിന്റെ ദേഷ്യം കൊണ്ട് സാഗറിനോടും ജുനൈസിനോടും ഗോപിക യാത്ര പോലും പറഞ്ഞിരുന്നില്ല. ശേഷം മോഹൻലാലിന്റെ അടുത്ത് വന്ന് പഴയ ക്ലിപ്പ്ങ്സ് കണ്ട് സങ്കടം വന്നപ്പോഴാണ് ഗോപിക സാഗറിനോടും ജുനൈസിനോടും യാത്ര പറഞ്ഞതും സൗമ്യതയിൽ സംസാരിച്ചതും.
കിച്ചൺ ക്യാപ്റ്റനായശേഷം ഗോപികയുടെ ടീം ഉണ്ടാക്കിയ ഭക്ഷണത്തെ പ്രശംസിച്ച് കിട്ടിയ ക്രഡിറ്റ് ഗോപിക ഒറ്റയ്ക്ക് സ്വന്തമാക്കിയെന്നും മനീഷ അടക്കമുള്ളവർ പലപ്പോഴും ഭക്ഷണത്തെ പ്രശംസിച്ചപ്പോൾ ടീം വർക്കാണെന്ന് പറയാൻ ഗോപിക തയ്യാറായില്ലെന്ന് ജുനൈസും സാഗറും ചൂണ്ടിക്കാട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
പിന്നീട് സുഹൃത്തുക്കളായിരുന്നവർ പരസ്പരം പഴിചാരാനും തർക്കിക്കാനും തുടങ്ങി. മിഡ് വീക്കിൽ മോഹൻലാൽ വന്ന എപ്പിസോഡിലും ഇതടക്കമുള്ള വിഷയങ്ങളുടെ പേരിൽ മൂവരും വഴക്ക് കൂടിയിരുന്നു. അന്ന് പലരും ഗോപികയെയാണ് കുറ്റപ്പെടുത്തിയത്. എന്നാലിപ്പോൾ ഗോപിക പുറത്തായി ദിവസങ്ങൾ പിന്നിടുമ്പോൾ ഗോപിക, ജുനൈസ്, സാഗർ ഇഷ്യു വീണ്ടും വീട്ടിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്.
ഗോപികയോട് ജുനൈസ് ചെയ്തത് ശരിയായില്ലെന്നാണ് മിഡ് വീക്കിൽ ഇരുവരും തമ്മിൽ നടന്ന തർക്കത്തെ കുറിച്ച് ശ്രുതിയോടും വിഷ്ണുവിനോടും അഖിൽ മാരാർ പറഞ്ഞത്. ഗോപിക തന്നയല്ലേ കിച്ചണിൽ ഫുഡ് ഉണ്ടാക്കിയതെന്നും അഖിൽ മാരാർ പറയുന്നുണ്ട്. ഗോപികയെ സപ്പോർട്ട് ചെയ്ത് ജുനൈസിനെ കുറ്റപ്പെടുത്തുന്നത് പോലെയാണ് അഖിലിന്റെ സംസാരം.

സഹമത്സരാർഥിയുടെ നെഗറ്റീവ് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ച് വോട്ട് കുറക്കുന്നതിനുള്ള സ്ട്രാറ്റജിയായിട്ടാകാം ഇപ്പോൾ ഈ വിഷയം അഖിൽ ചർച്ച ചെയ്തതെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. അതേസമയം ഇന്നത്തോടെ നാലാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് അവസാനിച്ചിരിക്കുകയാണ്. മാണിക്യക്കല്ല് എന്ന ടാസ്ക്കാണ് ഇത്തവണ ബിഗ് ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന ടാസ്ക്കാണ് സമാപിച്ചത്.
അതിവിദഗ്ദമായും ഗെയിം പ്ലാനോടും കൂടി അഖിലും ടീമുമാണ് ടാസ്ക് വിജയിച്ചത്. വിഷ്ണു, ഷിജു, അഖിൽ, മിഥുൻ, ലെച്ചു, മനീഷ എന്നിവരായിരുന്നു ഒരു ടീം. ഒടുവിൽ എല്ലാവരും കൂടി കല്ല് മനീഷയ്ക്ക് നൽകുകയും നോമിനേഷൻ ഫ്രീ ആക്കുകയും ചെയ്തു. പ്രിയപ്പെട്ട പ്രേക്ഷകർ എല്ലാവരും ഈ ഗെയിം കണ്ടിട്ടുണ്ടാകും.
ആരൊക്കെയാണ് ഇതിന് പിന്നിൽ ചുക്കാൻ പിടിച്ചിട്ടുള്ളതെന്ന് കൃത്യമായി അറിഞ്ഞിട്ടുണ്ടാകും. ഞാൻ ഇവിടെ വീട്ടിലെ പണികളും ഭക്ഷണം ഉണ്ടാക്കി കൊടുക്കലും ഉറങ്ങലുമൊക്കെ തന്നെയായിരുന്നു. ലെച്ചു സുഖമില്ലാതെ കിടക്കുക ആയിരുന്നു. പക്ഷെ എന്നാലും അവളും മാക്സിമം ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നടന്നത് ഒരു വലിയ ബഹുമാനവും വഴിമാറികൊടുക്കലും ഒത്തൊരുമയും കരുതലുമൊക്കെയാണ്.
എന്റെ മകളുടെ പിറന്നാൾ കൂടി ആയിരുന്നു ഇന്ന്. എല്ലാവരും കൂടി വലിയൊരു സമ്മാനമാണ് എനിക്ക് നൽകിയത്. വിഷ്ണു, ഷിജു, അഖിൽ, മിഥുൻ, ലെച്ചു എന്നിവര്‍ ചേർന്നിട്ടുള്ള വിജയമാണ്. ഇത് ഗ്രൂപ്പിന്റെ വിജയമാണ് എന്നാണ് മനീഷ അഖിലിന്റെ ടീമിൽ നിന്നും കല്ല് വാങ്ങി മനീഷ പറഞ്ഞത്.


Click it and Unblock the Notifications