അഖിൽ മാരാരും ദേവുവും രഞ്ജിനിയേയും സാബുവിനേയും അനുകരിക്കാനുള്ള ശ്രമത്തിൽ?, പ്രേക്ഷകരുടെ അഭിപ്രായങ്ങൾ!

ബി​ഗ് ബോസ് സീസൺ ഫൈവിലെ പതിനെട്ട് മത്സരാർഥികൾ‌ ഹൗസിലെ അവരുടെ രണ്ടാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാ​ഗ് ലൈനുമായിട്ടാണ് ഇത്തവണത്തെ സീസൺ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അതിൽ ഒരാൾ പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോമണർ‌ കൂടിയാണ്.

കഴിഞ്ഞ ദിവസം ആ​ദ്യത്തെ ആഴ്ചയിലെ നോമിനേഷനായിരുന്നു നടന്നത്. ആദ്യ നോമിനേഷനില്‍ ഒമ്പത് പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം പുറത്തുപോകേണ്ടത് ആരാണെന്ന് തീരുമാനിക്കുന്ന നോമിനേഷന്‍ ഓപ്പണായിട്ടാണ് നടന്നത്.

Akhil Marar, Akhil Marar  Vibergood Devu,  Ranjini Sabu, Bigg Boss Malayalam Season 5, അഖിൽ മാരാർ, അഖിൽ മാരാർ വൈബർ ഗുഡ് ദേവു, രഞ്ജിനി സാബു, ബിഗ് ബോസ് മലയാളം സീസൺ 5

അതില്‍ ഒരു മത്സരാര്‍ത്ഥിക്ക് ഒരാളെ നോമിനേഷനില്‍ ഉള്‍പ്പെടുത്താനോ അല്ലെങ്കില്‍ നോമിനേഷനില്‍ നിന്നും രക്ഷിക്കാനോ സാധിക്കുന്ന തരത്തിലായിരുന്നു നോമിനേഷന്‍. എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയണം. അത്തരത്തിലാണ് ഒമ്പത് പേർ നോമിനേഷൻ പ്രക്രിയയിലേക്ക് എത്തിയത്. അതേസമയം പതിനെട്ട് പേരും പല തരത്തിലുള്ള സ്ട്രാറ്റർ‌ജികൾ‌ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ‌ നടത്തുന്നുണ്ട്.

അത്തരത്തിൽ സീസൺ വണ്ണിലെ ഹിറ്റ് കോമ്പോകളിൽ ഒന്നായ സാബു-രഞ്ജിനി ഹരിദാസ് കോമ്പോ പിടിച്ച് സഹമത്സരാർഥികളെ പുറത്താക്കാനുള്ള ശ്രമം സീസൺ ഫൈവിലെ മത്സരാർഥികളായ അഖിൽ മാരാരും വൈബർ​ഗുഡ് ദേവുവും പ്ലാൻ ചെയ്യുന്നതായിട്ടാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ എപ്പിസോഡുകളിൽ നിന്നും അവരുടെ സംസാരത്തിൽ നിന്നും അത് വ്യക്തമാണെന്നും ഒരു വിഭാ​ഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടു. 'ശക്തർ ഒരുമിച്ച് നിന്ന് ദുർബലരെ (എന്ന് അവർക്ക് തോന്നുന്ന) ആൾക്കാരെ പുറത്താക്കാനാണെന്ന് തോന്നുന്നു ഇത്തവണയുള്ള പലരുടേയും ഗെയിം. അഖിൽ മാരാർ, ദേവു ഒരു കോമ്പോ ഉണ്ടാക്കി തുടങ്ങി. രഞ്ജിനി-സാബു ആകാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു.' എന്നായിരുന്നു പ്രേക്ഷകരിൽ ഒരാൾ കുറിച്ചത്.

ചിലർ ഈ അഭിപ്രായത്തെ അനുകൂലിക്കുകയും മറ്റ് ചിലർ പ്രതികൂലിക്കുകയും ചെയ്തു. അഖിലിന് മലയാളം നല്ലപോലെ സംസാരിക്കാൻ അറിയാം പക്ഷെ സാബുവിന്റെ വിവരമോ ബുദ്ധിയോ അഖിലിന് ഇല്ല, രഞ്ജിനി സാബു എന്നിവരെ ഇങ്ങനെ അപമാനിക്കാതെ ഇരുന്നൂടെ? എന്നൊക്കെയാണ് പ്രതികൂലിച്ച് പ്രേക്ഷകരിൽ ചിലർ കമന്റ് ചെയ്തത്.

Akhil Marar, Akhil Marar  Vibergood Devu,  Ranjini Sabu, Bigg Boss Malayalam Season 5, അഖിൽ മാരാർ, അഖിൽ മാരാർ വൈബർ ഗുഡ് ദേവു, രഞ്ജിനി സാബു, ബിഗ് ബോസ് മലയാളം സീസൺ 5

വൈബർ​ഗുഡ് ദേവു അൽപ്പം ഓവറാണെന്ന അഭിപ്രായവും ചില പ്രേക്ഷകർക്കുണ്ട്. ബി​ഗ് ബോസ് എന്ന പരിപാടിയോട് തന്നെ പുച്ഛമാണെന്ന് അഭിമുഖത്തിൽ പറഞ്ഞ അഖിൽ മാരാർ ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയതിനേയും ആളുകൾ വിമർശിക്കുന്നുണ്ട്. അതേസമയം എല്ലാവരും കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത് എന്നതാണ് പുതിയ പ്രമോകളിൽ നിന്നും പുറത്ത് വരുന്ന ബി​ഗ് ബോസ് ക്ലിപ്പിങ്ങുകളിൽ നിന്നും വ്യക്തമാകുന്നത്.

നല്ല സമയം സിനിമാ താരം ഏയ്‍ഞ്ചലീന മരിയ പലവിധ അസുഖങ്ങളുടേയും മറ്റും പേരുകൾ പറഞ്ഞും പലവിധ ഡ്രാമകൾ ഇറക്കിയും ഹൗസിൽ ഒറ്റപ്പെട്ടുവെന്ന് ആളുകളെ കാണിച്ച് സിംപതി നേടാൻ ശ്രമിക്കുന്നുവെന്നും കഴിഞ്ഞ ദിവസം നോമിനേഷനിൽ സംസാരിക്കവെ വൈബർ ​ഗുഡ് ദേവു പറഞ്ഞിരുന്നു.

അതിന് ശേഷവും വലിയൊരു തർക്കം ഹൗസിൽ നടന്നിരുന്നു. ഒമര്‍ ലുലു ചിത്രം നല്ല സമയത്തിലെ നടിയാണ് ഏയ്‍ഞ്ചലീന. പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡിലിംഗ് രംഗത്തേയ്‍ക്ക് കടന്നുവന്ന താരമാണ് ഏയ്ഞ്ചലീന. വെള്ളയപ്പം എന്ന സിനിമയിലും ഏയ്ഞ്ചല്‍ ഭാഗമായി.

നല്ല സമയം എന്ന ചിത്രം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന എന്ന വിവാദത്തോട് പ്രതികരിക്കവേ എല്ലാം ഒരു വൈബ് അല്ലേ എന്ന രീതിയില്‍ ഏയ്ഞ്ചലീന പറഞ്ഞത് വലിയ വിവാദത്തിന് കാരണമായിരുന്നു. എന്നാല്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്ന് ഏയ്ഞ്ചലീന പിന്നീട് പറഞ്ഞിരുന്നു. ലഹരിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താൻ എന്ന് ഏയ്ഞ്ചലീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X