'സാ​ഗറിനോട് മാപ്പ് പറയേണ്ടതില്ല, ട്രോൾ വീഡിയോസ് റിയൽ അല്ല ഫേക്കാണ്, നല്ല ഭർത്താവാണ്'; അഖിലിനെ കുറിച്ച് ഭാര്യ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ‌ ഒരാളാണ് സംവിധായകൻ അഖിൽ മാരാർ. തുടക്കത്തിൽ ​ഹേറ്റേഴ്സായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ അഖിലിനും ആർമി രൂപം കൊണ്ടിട്ടുണ്ട്. അഖിലിനേയും അഖിലിന്റെ ​ഗെയിമിനേയും തങ്ങൾ ഇഷ്ടപ്പെട്ട് തുടങ്ങിയെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയുന്നത്.

പതിനെട്ട് മത്സരാർഥികളുള്ള ഹൗസിൽ മത്സരം കുറച്ചെങ്കിലും രസകരമാക്കുന്ന ഒരു മത്സരാർഥിയും അഖിൽ തന്നെയാണ്. അതേസമയം ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിനെ കുറിച്ച് ഹൗസിൽ അഖിൽ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. സംഭവത്തെ കുറിച്ച് മോഹൻലാലും അഖിലിനോട് സംസാരിക്കുകയും സംഭവത്തിൽ മാപ്പ് ചോദിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Akhil Marar

അതിന്റെ പേരിൽ‌ കുറച്ച് നെ​​ഗറ്റീവ് അഖിലിന് ഹൗസിന് പുറത്ത് വന്നുവെങ്കിലും ഇപ്പോൾ അതെല്ലാം മാറി അഖിൽ കപ്പുയർത്തണമെന്നണ് തങ്ങളുടെ ആ​ഗ്രഹമെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ പറ‍യുന്നുണ്ട്. ഇപ്പോഴിത ഹൗസിനുള്ളിൽ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്ന അഖിൽ ഒറിജിനലാണോ അല്ലയോയെന്ന് താരത്തിന്റെ ഭാര്യയും അമ്മയും ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

'അഖിൽ നന്നായി പഠിക്കുന്ന കുഞ്ഞായിരുന്നു. അവന് ​സർക്കാർ ജോലി വരെ ലഭിച്ചതാണ്. അത് വേണ്ടെന്ന് വെച്ചാണ് അവൻ സിനിമയിലേക്ക് ഇറങ്ങിയത്. അന്ന് അതിന്റെ പേരിൽ അച്ഛനും ഞാനും അവനും തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട്.'

'അന്നത്തെ ജീവിത സാഹചര്യം അതായിരുന്നു. മാത്രമല്ല ആരും കൊതിക്കുന്നതാണ് സർക്കാർ ജോലി. പിന്നെ ഇപ്പോൾ തോന്നുന്നു അഴന്റെ തീരുമാനമായിരുന്നു ശരിയെന്ന്. അതുകൊണ്ട് തന്നെ ഇന്ന് അവൻ കാരണം ഞങ്ങൾ അഭിമാനിക്കുന്നുണ്ട്. സാ​ഗറുമായി നടന്ന വഴക്കിൽ അഖിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ഞങ്ങൾക്കും തോന്നിയിരുന്നു.'

'കാരണം അവൻ എല്ലാവരോടുമായി മാപ്പ് പറഞ്ഞതാണ്. അത് വീണ്ടും ആവ​ർത്തിക്കേണ്ട ആവശ്യമില്ല. മാത്രമല്ല അവിടെയുള്ള കുറച്ച് പേർ ചേർന്ന് സാ​ഗറിനെ വെച്ച് അഖിലിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ചതാണ്' അഖിലിന്റെ അമ്മ മകനെ കുറിച്ച് സംസാരിച്ച് പറഞ്ഞു.

Akhil Marar

ദേഷ്യം വരുമ്പോൾ ഹൗസിൽ കാണുന്ന അഖിൽ മാരാർ ഒറിജിനലാണെന്നാണ് ഭാര്യ പറയുന്നത്. 'ഞങ്ങളുടേത് ലവ് മാരേജെന്ന് പറയാൻ പറ്റില്ല. കല്യാണത്തിന് മുമ്പ് സോഷ്യൽ വർക്ക് ചെയ്യുമായിരുന്നു. അങ്ങനെയാണ് അണ്ണനെ ആ​ദ്യമായി കണ്ടത്. എന്റെ അമ്മയ്ക്ക് അണ്ണനെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞങ്ങളുടെ വിവാ​ഹം നടന്നത്. അമ്മ വക്കീലാണ്. ദേഷ്യം വരുമ്പോൾ സ്വന്തം ശരീരം വേദനിപ്പിക്കുമെന്ന് അല്ലാതെ മറ്റുളളവരെ ഉപദ്രവിക്കില്ല.'

'അണ്ണന് ഒരു പാർട്ടിയോടും ചായ്വില്ല. അദ്ദേഹം വളരെ ഹോംലി പേഴ്സണാണ്. ഹസ്ബെന്റ് എന്ന രീതിയിൽ പെർ‌ഫെക്ടാണ്. ഹൗസിലേക്ക് പോകും മുമ്പ് ഞാൻ ടിപ്സ് ഒന്നും കൊടുത്തിട്ടില്ല. നമ്മൾ കൊടുത്താലും സ്വീകരിക്കില്ല. പുളളി ടെലിവിഷൻ ഷോകൾ കാണാറില്ല. ബി​ഗ് ബോസിലേക്ക് വിളച്ചാൽ പോകുമെന്ന് പറഞ്ഞിട്ടിണ്ടായിരുന്നു.'

'പിന്നെ അദ്ദേഹത്തെ കുറിച്ച് വരുന്ന ട്രോൾ വീഡിയോകൾ ഫേക്കാണ്. പല വീഡിയോകൾ വെട്ടി ഒട്ടിച്ച് ചേർത്തതാണ്. സുഹൃത്തുക്കളും അദ്ദേഹത്തിന് ഇഷ്ടമുള്ള ചില ആളുകളും പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ബി​ഗ് ബോസിലേക്ക് പോയത്' അഖിലിന്റെ ​ഗെയിമിനെ കുറിച്ച് സംസാരിച്ച് ഭാര്യ പറഞ്ഞു. ഹൗസിലെ ആദ്യത്തെ ക്യാപ്റ്റൻ‌ അഖിൽ മാരാർ ആയിരുന്നു.

ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖിൽ മലയാള സിനിമാ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. ഒരു പക്കാ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമെന്ന രീതിയിൽ സിനിമ ചർച്ച ചെയ്യപ്പെട്ടു. 2021ലാണ് അഖിലിന്റെ സിനിമ റിലീസായത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X