'റിനോഷിനെ കുറിച്ച് അഖിൽ പറഞ്ഞത് ഒരു ഫ്രണ്ട്ലി ടോക്ക്, അഖിലിന്റെ ഫോളോവേഴ്സ് ഏറെയും സ്ത്രീകൾ'; സുഹൃത്ത് ശ്രീഹരി
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഗ്രാന്റ് ഫിനാലെയ്ക്ക് തിരശ്ശീല ഉയരാൻ ഇനി വെറും രണ്ട് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാകും വിജയി എന്നത് അറിയാനാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.
അഞ്ച് പേരാണ് ടൈറ്റിലിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. ഇത്തവണ ടോപ്പ് ഫൈവ് ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് എത്തുന്നത്. സീസൺ ഫോറിൽ ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് എത്തിയത് ടോപ്പ് സിക്സ് മത്സരാർത്ഥികളായിരുന്നു.
കഴിഞ്ഞ ദിവസം വരെ ആറ് മത്സരാർത്ഥികൾ ഹൗസിലുണ്ടായിരുന്നു. പക്ഷെ മോഹൻലാൽ ഹൗസിൽ എത്തി സ്പോട്ട് എവിക്ഷൻ നടത്തിയതിലൂടെ സെറീന ആൻ ജോൺസൺ ആറാം സ്ഥാനം നേടി പുറത്താക്കപ്പെട്ടു.
ഇത്തവണത്തെ സീസൺ അഖിൽ മാരാരുടെ പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം കപ്പ് ഉയർത്താനാണ് സാധ്യത കൂടുതൽ എന്നുമാണ് സോഷ്യൽമീഡിയ പ്രവചനം. അതേലമയം ഗ്രാന്റ് ഫിനാലെ കാണാൻ മുംബൈയിൽ താരത്തിന്റെ പ്രിയ സുഹൃത്തുക്കൾ എത്തിച്ചേർന്നിട്ടുണ്ട്.

മാരാര് അല്ലാതെ കപ്പടിക്കാൻ വേറെ ആരുമില്ലെന്നും രണ്ടാം സ്ഥാനം ആര് നേടുമെന്നത് മാത്രം നോക്കിയാൽ മതിയെന്നുമാണ് അഖിലിന്റെ ഉറ്റ സുഹൃത്ത് ശ്രീഹരി ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അഖിലല്ല വിജയിച്ചതെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വരുന്ന പ്രവചനങ്ങളും പോസ്റ്റുകളും അവസാന നിമിഷം ഓരോരുത്തർ അവരുടെ ആഗ്രഹങ്ങൾ പറയുന്നതിന്റെ ഭാഗമായി കണക്കാക്കിയാൽ മതിയെന്നും ശ്രീഹരി പറയുന്നു.
മിഥുന് ആർമി കഥ പറഞ്ഞ കൊടുത്തത് റിനോഷ് ജോർജാണെന്ന് അഖിൽ പറഞ്ഞ സംഭവത്തിലും ശ്രീഹരി പ്രതികരിച്ചു. 'മാരാര് അല്ലാതെ കപ്പടിക്കാൻ വേറെ ആരുണ്ട്...?. ഈ സീസൺ തന്നെ മാരാരുടെ പേരിലല്ലേ അറിയപ്പെടുന്നത്... പിന്നെ എങ്ങനെ വേറെ ആളുകൾ കപ്പ് അടിക്കും?.'
'സോഷ്യൽമീഡിയയിൽ വരുന്ന പ്രവചനങ്ങളും പോസ്റ്റുകളും അവസാന നിമിഷം ഓരോരുത്തർ അവരുടെ ആഗ്രഹങ്ങൾ പറയുന്നതായി കണക്കാക്കിയാൽ മതി. രണ്ടാം സ്ഥാനം ആർക്കാണെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. അതിന്റെ കോമ്പറ്റീഷനാണ് ഇപ്പോൾ നടക്കുന്നത്. കോടിക്കണക്കിന് ആളുകൾ അഖിലിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.'
'ഞങ്ങൾ മാത്രമല്ല കപ്പ് നേടി വരുന്ന അഖിലിന് വേണ്ടി മാരാരെ സ്നേഹിക്കുന്നവർ പല പരിപാടികളും പ്ലാൻ ചെയ്തിട്ടുണ്ട്. ഒന്നും ഞങ്ങൾ പറഞ്ഞ് ചെയ്യിപ്പിച്ചതല്ല. അവർ തന്നെ ഓരോന്ന് പ്ലാൻ ചെയ്ത ശേഷം ഞങ്ങളോട് മെസേജ് അയച്ചും മറ്റും പറഞ്ഞതാണ്. ഒരു നെഗറ്റീവ് ഇമേജുമായി ഹൗസിലേക്ക് പോയ അഖിൽ തിരികെ ഒരുപാട് പേരുടെ സ്നേഹം നേടിയാണ് വരുന്നത് ഓർക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും', ശ്രീഹരി പറഞ്ഞു.

താൻ അഖിലിന്റെ പിആർ അല്ലെന്നും അഖിലിന് പിആർ ഉണ്ടായിരുന്നില്ലെന്നും ശ്രീഹരി വ്യക്തമാക്കി. ജനങ്ങളുടെ ഇഷ്ടമാണ് പിആർ എന്ന് മറ്റുള്ളവർ തെറ്റിദ്ധരിച്ച് പറയുന്നതെന്നും ശ്രീഹരി കൂട്ടിച്ചേർത്തു. വെറും നൂറ് ദിവസം കൊണ്ട് ഇത്രയും ആളുകൾ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് അഖിൽ മാറിയത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും സുഹൃത്ത് പറയുന്നു.
'മിഥുന് ആർമി കഥ പറഞ്ഞ് കൊടുത്തത് റിനോഷാണെന്ന തരത്തിൽ അഖിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതൊരു ഫ്രണ്ട്ലി ടോക്കിന്റെ പേരിൽ സംസാരിച്ചതായിരിക്കണം. അങ്ങനെ പറഞ്ഞുവെന്ന് കരുതി അഖിലിന് കിട്ടേണ്ട വോട്ടിൽ കുറവുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും', ശ്രീഹരി പറയുന്നു.
'അഖിലിന് എതിരാളി എന്ന കാറ്റഗറിയിൽ ആരെയും കണ്ടില്ല. പ്രേക്ഷകരിൽ നിന്നും അങ്ങനെ ഒരു അഭിപ്രായം കേട്ടിരുന്നു. അഖിൽ ജയിച്ചാൽ സ്ത്രീസമൂഹത്തോട് കാണിക്കുന്ന അനീതിയാകും എന്നതിൽ സത്യമില്ല. അഖിലിന്റെ ഫോളോവേഴ്സ് ഏറെയും സ്ത്രീകളാണ്.'
'മെസേജുകൾ അയക്കുന്നതും സ്ത്രീകളാണ്. അതൊക്കെ അഖിലിനോട് അവർക്കുള്ള സ്നേഹമല്ലേ വ്യക്തമാക്കുന്നത്. പിന്നെ എങ്ങനെയാണ് അഖിൽ ജയിച്ചാൽ അത് സ്ത്രീകൾക്ക് മോശമാകുന്നതെന്നും', സുഹൃത്ത് ശ്രീഹരി ചോദിച്ചു.


Click it and Unblock the Notifications