'സ്കൂട്ടറിൽ നിന്നും തലചുറ്റി വീണു, ഒരുപാട് പരിശോധനയ്ക്ക് ശേഷം അസുഖം കണ്ടുപിടിച്ചു'; അഖിലിനെ കുറിച്ച് മുത്തശ്ശി

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ഹൗസിലേക്ക് അഖിൽ വന്ന സമയത്ത് ഒരു വിഭാ​ഗം പ്രേക്ഷകർക്ക് അഖിലിന്റെ മേൽ വലിയ മതിപ്പുണ്ടായിരുന്നില്ല. പതിവായി ചാനൽ ചർച്ചകളിൽ പങ്കെടുത്തും ഫേസ്ബുക്ക് കുറിപ്പുകൾ എഴുതി വിട്ടും വിവാദങ്ങളിൽ നിറഞ്ഞ് നിന്ന സമയത്താണ് അഖിൽ മാരാർ ബി​ഗ് ബോസ് ഹൗസിലേക്ക് മത്സരാർഥിയായി എത്തിയത്.

ആദ്യത്തെ ഒരാഴ്ച മുഴുവൻ അഖിലിന്റെ വായിൽ നിന്നും എന്ത് വീഴുന്നുവെന്ന് നോക്കി വിമർശിക്കാൻ കാത്തിരിക്കുകയായിരുന്നു ഒരു വിഭാ​ഗം പ്രേക്ഷകർ. പിന്നീട് പോകെ പോകെ ​ഗെയിമുകളിലും വീട്ടിലെ ചർച്ചകളിലും ആക്ടീവായി പങ്കെടുത്ത് സഹത്സരാർഥികളെ വരെ ഉത്സാഹിപ്പിച്ച് നിർത്തുന്ന അഖിലിനെ കണ്ടതോടെ വിമർശകർ പതിയെ അഖിലിന്റെ ആരാധകരായി മാറി.

Akhil Marar

ഇപ്പോൾ ​ഹൗസിൽ കപ്പിനായി മത്സരിക്കുന്ന പതിനാറ് പേരിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാ​ർഥിയാണ് അഖിൽ മാരാർ. ഏത് ​ഗെയിം വന്നാലും ​ഹൗസിൽ പലരും ആദ്യം ലക്ഷ്യം വെക്കുന്നത് അഖിലിനെ പരാജയപ്പെടുത്താനാണ്. അഖിലിനെ പുറത്താക്കിയാൽ മറ്റുള്ള കടമ്പകൾ ഈസിയായി മറികടക്കാമെന്ന ധാരണയാണ് മറ്റ് മത്സാർഥികൾക്ക്.

ഒരേ സമയം വാശിയും മത്സരബുദ്ധിയും എന്റർടെയ്ൻമെന്റും സമ്മാനിക്കുന്ന മത്സരാർഥിയാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. അഖിൽ ഒന്ന് ഡൗണായാൽ കണ്ടന്റ് പോലും ഇല്ലാതെ വീട് ഉറങ്ങുമെന്ന അവസ്ഥയാണ്.

Akhil Marar

ഇപ്പോഴിത അഖിൽ ഹൗസിൽ മുപ്പത് ദിവസം പൂർത്തിക്കുമ്പോൾ താരത്തിന്റെ മുത്തശ്ശി അഖിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഖിലിനെ കുറിച്ച് എനിക്ക് നല്ലത് മാത്രമെ പറയാനുള്ളു. എല്ലാവരോടും നല്ല പെരുമാറ്റമാണ്. വേറൊരു കൊള്ളരുതായ്മയും അവനില്ല. ബി​ഗ് ബോസ് കാണാറുണ്ട്. അവനെതിരെ ചിലർ പറഞ്ഞത് കേട്ട് അവൻ കരയുന്നത് കണ്ട് എനിക്ക് വിഷമം തോന്നിയിരുന്നു.

അവന് തൈറോഡിന്റെ പ്രശ്നങ്ങൾ രക്തത്തിൽ കലർന്ന് ഭയങ്കര അസുഖങ്ങളൊക്കെയായിരുന്നു. അതുകൊണ്ടാണ് ഈ ചെറിയ ദേഷ്യമൊക്കെ. ​കുറച്ച് നേരം ​ദേഷ്യപ്പെട്ടാലും പെട്ടന്ന് തണുത്ത് ശാന്തനാകും. തൈറോഡിന്റെ പ്രശ്നങ്ങൾ കാരണം നേരത്തെ തലചുറ്റി വീഴുമായിരുന്നു. എവിടെയെങ്കിലും ഇരിക്കുമ്പോൾ പെട്ടന്ന് തലചുറ്റി വീഴും. സ്കൂട്ടറിൽ നിന്നും തലചുറ്റി വീണ സംഭവമുണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത്തിരി ദേഷ്യമുണ്ട് അല്ലാതെ കുഴപ്പമൊന്നുമില്ല.

അവൻ തന്ന ഹൗസിൽ വെച്ച് പറഞ്ഞിട്ടുണ്ട് തന്നെ കളിച്ച് തോൽപ്പിക്കാൻ പറ്റില്ലെന്ന്. അല്ലാതെ മറ്റേതെങ്കിലും മാർ​ഗത്തിലൂടെ മാത്രമെ തകർക്കാൻ പറ്റുവെന്ന്. ഹൗസിലേക്ക് പോകുന്നതിന് തലേ ​ദിവസം വന്ന് അഞ്ഞൂറ് രൂപയൊക്കെ തന്നിട്ടാണ് പോയത്. അഖിലിന്റെ മുത്തശ്ശി പറഞ്ഞു.

കടന്നുവന്ന കടുപ്പമേറിയ വഴികളെയൊക്കെ നര്‍മ്മം നിറച്ച് ആസ്വാദ്യകരമായി ഹൗസിൽ വെച്ച് എന്റെ കഥ സെ​ഗ്മെന്റിൽ അഖില്‍ അവതരിപ്പിച്ചപ്പോൾ അത് വൈറ‌ലായിരുന്നു. പഠനത്തിൽ മിടുക്കനായ അഖിലിന്റെ കുട്ടിക്കാലം ഒരു ചെറ്റകുടിലിൽ നിന്നും തുടങ്ങിയതാണ്. ട്യൂഷൻ പഠിപ്പിച്ചും മറ്റുമാണ് പഠിക്കാനുള്ള ചിലവ് താൻ കണ്ടെത്തിയതെന്ന് അഖിൽ പറഞ്ഞിരുന്നു.

കോളേജ് കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ പ്രണയത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചും തുറന്നുപറഞ്ഞ അഖിലിന്റെ വിവാഹം നടന്ന കഥയെകുറിച്ചും താരം സംസാരിച്ചിരുന്നു. ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിത്തിരിച്ച കഥയും രസകരമായി അഖിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഹൗസിലെ ക്യാപ്റ്റനാണ് അഖിൽ മാരാർ. രണ്ടാം തവണയാണ് അഖിൽ ഹൗസിലെ ക്യാപ്റ്റനാകുന്നത്. ഒരു താത്വിക അവലോകനമാണ് അഖിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ജോജു ജോർജായിരുന്നു നായകൻ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X