'എനിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ല, ഫിനാൻഷ്യലി ഏറ്റവും വീക്ക് ഞാനാണ്, സീറോ ഇൻവസ്റ്റ്മെന്റാണ്'; അഖിൽ!

ബി​ഗ് ബോസ് സീസൺ ഫൈവ് ​ഗ്രാന്റ് ഫിനാലെ അടുക്കുന്തോറും ആരാധകർ കൂടി വരുന്ന മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഫാമിലി വീക്ക് കൂടി കഴിഞ്ഞതോടെ കൊച്ചുകുട്ടികൾ പോലും അഖിലിന്റെ ആരാധകരായി മാറി. ബിഗ് ബോസ് വീട്ടിലെ പ്രകടനം മാറ്റിനിർത്തിയാൽ എത്ര മികച്ച ഒരു കുടുംബനാഥനാണ് അഖിൽ എന്നത് അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ഓമനക്കുഞ്ഞുങ്ങളും താരത്തെ കാണാൻ ബിഗ് ബോസ് വീട്ടിൽ അതിഥികളായെത്തിയപ്പോൾ പ്രേക്ഷകർക്ക് മനസിലായി.

ഇതുവരെ അഖിൽ സംവിധാനം ചെയ്തിരിക്കുന്നത് ഒരു സിനിമയാണ്. ശേഷം സോഷ്യൽമീഡിയയിൽ സജീവമായ അഖിൽ ചാനൽ ചർച്ചകളിലെ രാഷ്ട്രീയ നിരീക്ഷകൻ കൂടിയായിരുന്നു. ഒരു സിനിമയിൽ മാത്രമെ അഖിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ളൂ. അത് ഡോ.ബിജുവിന്റെ പേരറിയാത്തവരാണ്.

പലയിടത്തും ഷൂട്ടിങ് നടക്കുമ്പോൾ അവിടെപ്പോയി നിന്ന് കാര്യങ്ങളൊക്കെ നോക്കി പഠിച്ചതാണെന്നാണ് അഖിൽ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞിട്ടുള്ളത്.

കൊല്ലം ഫാത്തിമ കോളേജിൽ ബിഎസ്‌സി മാത്സ് പഠനത്തിന് ശേഷം ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്തിരുന്നു. തുടർന്ന് മറ്റൊരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ മാനേജറായി ജോലി ലഭിച്ചു.

Akhil Marar

സർക്കാർ ജോലി വരെ കയ്യെത്തും ദൂരത്ത് നിന്നിട്ടും അതെല്ലാം ഉപേക്ഷിച്ചാണ് സിനിമയിലേക്ക് അഖിൽ മാരാർ എത്തിയത്. എന്നാൽ‌ ഇതുവരെയും തനിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ലെന്ന് പറയുകയാണ് അഖിൽ മാരാർ. പ്രിയ സുഹൃത്ത് ഷിജുവിനോടും നാദിറയോടും സംസാരിക്കവെയാണ് തന്റെ ആസ്തിയെ കുറിച്ച് അഖിൽ മാരാർ വെളിപ്പെടുത്തിയത്.

പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാലും മക്കൾക്ക് വേണ്ടത് ഭാര്യയുടെ വീട്ടുകാർ ചെയ്ത് കൊടുക്കുമെന്ന വിശ്വാസമുണ്ടെന്നതാണ് തന്റെ ആശ്വാസമെന്നും അഖിൽ മാരാർ പറയുന്നു. 'ഫിനാൻഷ്യലി നിങ്ങളെക്കാൾ ഏറ്റവും വീക്ക് ഞാനാണ്. സത്യസന്ധമായി പറഞ്ഞതാണ്. ഞാൻ കള്ളം പറയാറില്ല.'

'എന്റെ ആസ്തി പറഞ്ഞാൽ എനിക്ക് ഒരു സെന്റ് ഭൂമിയില്ല. എന്റെ കൈയ്യിലുള്ള വാഹനം എന്റെ സുഹൃത്ത് അവന്റെ പേരിൽ ലോണെടുത്ത് തന്നതാണ്. അത് ഞാനിപ്പോൾ പണിയെടുത്ത് അടച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കിൽ ആ വാഹനവും എനിക്കില്ല. എനിക്ക് ഒന്നുമില്ല. സീറോയാണ് എന്റെ ഇൻവസ്റ്റ്മെന്റ്. എന്റെ അനിയനാണ് വീട്. എന്റെ വീട്ടിലുള്ള ഒരു സെന്റ് ഭൂമിപോലും വേണ്ടെന്ന് ഞാൻ‌ പണ്ടെ പറഞ്ഞിട്ടുള്ളതാണ്.'

'പതിനഞ്ച് സെന്റ് സ്ഥലവും വീടും അനിയനുള്ളതാണ്. പിന്നെ ഞാൻ ടെൻഷനടിക്കാത്തത് എന്താണെന്ന് വെച്ചാൽ എന്റെ ഭാര്യയുടെ കുടുംബം അത്യാവശ്യം ആസ്തിയുള്ള കുടുംബമാണ്. അതുകൊണ്ട് ഞാൻ ഈ നിമിഷം മരിച്ച് പോയാലും എന്റെ മക്കൾക്ക് ഭാവിയിൽ ജീവിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്നൊരു ചിന്ത എനിക്കുണ്ട്.'

Akhil Marar

'പക്ഷെ ഞാൻ ഭയങ്കര ഹാപ്പിയാണ്. പൈസയുള്ളവനെപ്പോലെയാണ് ജീവിച്ചിട്ടുള്ളത്. നാളെയും അങ്ങനെയെ ജീവിക്കൂ. മാക്സിമം ലാഭിഷായി എല്ലാ ഹാപ്പിനസോടെയുമാണ് ‍ഞാൻ ജീവിക്കുന്നത്. ശോഭ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ പറയുന്നത് തള്ളാണെന്ന്. അത് മനസിൽ പകയുള്ളതുകൊണ്ടാണെന്നും', അഖിൽ മാരാർ പറയുന്നു.

പകയോടെ ജീവിച്ചിട്ട് കാര്യമില്ലെന്നും അഖിൽ പറയുന്നു. ബി​ഗ് ബോസ് സീസൺ ഫൈവിൽ അഖിൽ വിജയിയാകുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സെറീന, ജുനൈസ്, ശോഭ വിശ്വനാഥ്, ഷിജു, റെനീഷ, നാദിറ, അഖിൽ എന്നിവരാണ് ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. റിനോഷ് ജോർജ്, അനിയൻ മിഥുൻ എന്നിവരാണ് ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത്. ഏറ്റവും കൂടുതൽ ഹേറ്റേഴ്സുമായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥി കൂടിയാണ് അഖിൽ മാരാർ.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X