ഇതിനകത്ത് സിനിമയില്ലല്ലോ, ആദ്യ ദിവസം തന്നെ മോഹന്‍ലാലിനോട് അഖില്‍ മാരാര്‍! റൗഡിയല്ലെന്ന് സംവിധായകന്‍
മലയാളം ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്ന മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. താത്വിക അവലേകം എന്ന സിനിമയുടെ സംവിധായകന്‍ കൂടിയായ അഖില്‍ രാഷ്ട്രീയത്തിലും അതിലുപരി സോഷ്യല്‍ മീഡിയയിലെ ചില പ്രശ്‌നങ്ങളിലൂടെയുമാണ് ശ്രദ്ധേയനാവുന്നത്. അടുത്തിടെ മുന്‍ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെ സംബന്ധിക്കുന്ന വിവാദങ്ങളില്‍ അഭിപ്രായം പറഞ്ഞ് അഖില്‍ വന്നിരുന്നു.
അന്ന് മുതലാണ് സോഷ്യല്‍ മീഡിയയില്‍ അഖില്‍ മാരാരും ചര്‍ച്ച വിഷയമാകുന്നത്. എന്തായാലും ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മാറ്റുരയ്ക്കാന്‍ അഖില്‍ മാരാരും എത്തിയിരിക്കുകയാണ്. അതേ സമയം ഇന്‍ട്രോ വേദിയില്‍ നിന്ന് തന്നെ ഷോ യിലേക്ക് താന്‍ വന്നതിന്റെയടക്കം ലക്ഷ്യത്തെ പറ്റി അഖില്‍ സൂചിപ്പിച്ചിരുന്നു.

ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലുമായി പരിചയപ്പെട്ടതിന് പിന്നാലെയാണ് ഷോ യിലേക്ക് വന്നതിന്റെ ലക്ഷ്യത്തെ കുറിച്ച് അഖില്‍ സംസാരിച്ചത്. 'താന്‍ ആരാണെന്ന് തെളിയിക്കാനാണ് ബിഗ് ബോസിലേക്ക് കിട്ടിയ അവസരം ഉപയോഗിക്കുക എന്നാണ് അഖില്‍ പറയുന്നത്. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. മോഹന്‍ലാലിന്റെ അടുത്ത് വന്ന് നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണ്.
അഖില്‍ റൗഡി ആണെന്ന് പുറത്തൊരു സംസാരമുണ്ട്. അതിനെ പറ്റി എന്താണ് അഭിപ്രായമെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. 'ഞാനൊരു റൗഡി അല്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഇങ്ങട്ട് വന്നിരിക്കുന്നത്. മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് സ്ഥിരമായി കേട്ട് കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. സോഷ്യല്‍ മീഡിയയില്‍ ഓരോ നിലപാട് അനുസരിച്ചാണ് തനിക്ക് ഓരോ പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതൊന്നും അല്ലെന്ന് സംവിധായകന്‍ പറയുന്നു.
സത്യത്തിന് വേണ്ടി സംസാരിക്കുന്നതും പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതുമാണ് തനിക്ക് എപ്പോഴും പ്രധാന്യമുള്ള കാര്യങ്ങള്‍. സത്യത്തിന് വേണ്ടി സംസാരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ പോലും പേടി വേണ്ടെന്ന് കരുതുന്ന ആളാണ് ഞാന്‍. ലാഭനഷ്ടങ്ങള്‍ക്കായി സംസാരിക്കുന്ന ആളല്ല താനെന്നും അഖില്‍ പറയുന്നു.

മോഹന്‍ലാലിന്റെ അടുത്ത് വന്ന് നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നത്. പലപ്പോഴും ലാലേട്ടന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരുപാട് വാദിച്ചിട്ടുണ്ട്. ചിലപ്പോള്‍ അങ്ങ് ഇത് അറിഞ്ഞിട്ടുണ്ടാവില്ല. എന്നെ പലപ്പോഴും അഹങ്കാരിയായി മുദ്ര ചാര്‍ത്താന്‍ എളുപ്പമാണ്. എന്റെ ശരീരഭാഷയില്‍ എളുപ്പത്തില്‍ കിട്ടുന്ന വിശേഷണം ഒരു അഹങ്കാരിയെന്നാണ്. കുറച്ച് അടുത്ത് മനസിലാക്കിയ ആള്‍ക്കാര്‍ക്ക് എന്നെ തിരിച്ചറിയാനാകും.
മുന്നോട്ടുള്ള ദിവസങ്ങളെ പറ്റിയും അഖില്‍ സംസാരിച്ചിരുന്നു. 'അടുത്ത ആഴ്ചകളില്‍ ലാല്‍ സാര്‍ എന്നെ വഴക്ക് പറയുമെന്ന് എനിക്ക് അറിയാം. അത് ഒരിക്കലും മലയാള സിനിമയിലെ ഒരു അഭിനേതാവ് ഒരു സംവിധായകനെ വഴക്ക് പറഞ്ഞതായി കാണില്ല. പ്രിയപ്പെട്ട ലാലേട്ടന്‍ എന്നെ വഴക്ക് പറഞ്ഞാതായിട്ടേ കാണുകയുള്ളൂ. ലാലേട്ടന് എന്നെ വഴക്ക് പറയാന്‍ ഒന്നും തോന്നണ്ട എന്നാണ് അഖില്‍ പറഞ്ഞത്.
എന്നാല്‍ വീടിനകത്ത് സിനിമയൊന്നുമില്ലല്ലോ, അതുകൊണ്ട് കുഴപ്പമില്ലെന്നും വഴക്ക് പറയാനുള്ള സാഹചര്യം ഇല്ലാതാകട്ടെ, എപ്പോഴും സ്‌നേഹിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടേ എന്നുമാണ് മോഹന്‍ലാല്‍ അഖിലിനോട് പറഞ്ഞത്. 'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലൂടെ പല വിഷയങ്ങളിലും സ്വന്തം അഭിപ്രായം പറഞ്ഞ് താരം ഏറെ വിവാദങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.
ബിഗ് ബോസില്‍ വന്നാലും താന്‍ അതുപോലെയായിരിക്കുമെന്നും അത്യാവശ്യം വഴക്കൊക്കെ കൂടുമെന്നും മുന്‍പ് അഖില്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും തന്ത്രങ്ങളുമായി മത്സരിക്കാനെത്തിയ അഖിലിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications