ഈ സീസണിലെ വിന്നര്‍ ഇദ്ദേഹമാണ്; തുടങ്ങുന്നതിന് മുന്‍പേ പിആര്‍ വര്‍ക്ക് തുടങ്ങി? അഖിലിനെ കുറിച്ച് പ്രേക്ഷകര്‍
ഇത്തവണ ബിഗ് ബോസ് മലയാളത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പായി. ശക്തരായ മത്സരാര്‍ഥികളെയാണ് അണിയറ പ്രവര്‍ത്തകര്‍ കൊണ്ട് വന്നിരിക്കുന്നത്. ഇതിനകം പതിനെട്ട് പേര്‍ വീടിനകത്തേക്ക് പ്രവേശിച്ചു. എല്ലാവരും ഒന്നിനൊന്ന് മികവുറ്റ് നില്‍ക്കുന്നവരുമാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ വലിയ ജനപ്രീതി നേടിയവരുമാണ്.
തന്റെ ബിഗ് ബോസിലേക്കുള്ള വരവിനെ കുറിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍ തുറന്ന് സംസാരിച്ചിരുന്നു. ഒരു സംവിധായകനായിട്ടല്ല, സോഷ്യല്‍ മീഡിയയില്‍ പല വിഷയങ്ങളില്‍ സംസാരിച്ച് ശ്രദ്ധേയനായ ആളാണെന്നാണ് അഖില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ബിഗ് ബോസില്‍ താന്‍ കണ്ടന്റ് ഉണ്ടാക്കുമെന്നും താരം പറയുന്നു.

സിനിമാ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് വലിയ പ്രശസ്തിയൊന്നും ലഭിച്ചിട്ടില്ല. ഞാന്‍ സംവിധാനം ചെയ്ത സിനിമ ചെറുതും വലുതുമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. പക്ഷേ വലിയ തിയേറ്റര്‍ ഹിറ്റ് ഒന്നും നേടാത്ത സിനിമയായിരുന്നു അത്. പക്ഷേ അഖില്‍ മാരാര്‍ എന്ന പേര് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് കേരളത്തിലെ പല സംഭവങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ എഴുതാറുള്ള ആളാണ് ഞാന്‍.
പലപ്പോഴും ചാനല്‍ ചര്‍ച്ചകളിലെല്ലാം ഞാന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു സിനിമാ സംവിധായകന്‍ ബിഗ് ബോസിലേക്ക് വരുന്നു എന്നതല്ല, സോഷ്യല്‍ മീഡിയയില്‍ പല വിഷയങ്ങളെ പറ്റി സംസാരിക്കുന്ന എനിക്ക് ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ പറ്റിയ വേദിയായിട്ടാണ് ബിഗ് ബോസിനെ കാണുന്നത്. അതല്ലാതെ ഒരു സിനിമ സംവിധായകന്‍ ബിഗ് ബോസിനകത്ത് വന്നിട്ട് ഒന്നും ചെയ്യാനില്ല.
സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ഉണ്ടാക്കി വൈറലാക്കാന്‍ സാധിക്കുന്നതിനാല്‍ ബിഗ് ബോസില്‍ എനിക്ക് കണ്ടന്റ് ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നും വിശ്വസിക്കുന്നതായിട്ടാണ് അഖില്‍ മാരാര്‍ പറയുന്നത്. അതേ സമയം അഖിലിന്റെ ബിഗ് ബോസിലേക്കുള്ള വരവിനെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയൊരു പിന്തുണ കിട്ടിയെങ്കിലും അതിനെ വിമര്‍ശിക്കുകയാണ് പ്രേക്ഷകര്‍.

അഖിലാണ് ഈ സീസണിന്റെ വിന്നറെന്നാണ് ചിലര്‍ വീഡിയോയുടെ താഴെയിട്ട കമന്റുകളില്‍ പറയുന്നത്. പുറത്ത് അതിനുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അടുത്തിടെ റോബിനടക്കമുള്ളവരുടെ പേരില്‍ പ്രതികരിച്ചത് മുതല്‍ അഖില്‍ മാരാര്‍ എന്ന പേര് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസിന് മുന്നോടിയായിട്ടുള്ള പ്രശസ്തിയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. അതുവരെ അഖിലിനെ അറിയാത്തവരെല്ലാം ഈ പ്രശ്‌നത്തിലൂടെ അറിഞ്ഞു.
മാത്രമല്ല അഖിലിനെ മൂപ്പനും സമ്മര്‍ മീഡിയയും ഏറ്റെടുക്കും. കഴിഞ്ഞ കാലത്തെ റോബിനെ പോലെ എല്ലാ ചേരുവയും ചേര്‍ന്ന ഒത്ത വിന്നര്‍ ആവന്‍ സാധ്യതയുണ്ട്. ബിഗ് ബോസ് സീസണ്‍ ഫൈവില്‍ കത്തി കയറാനുള്ള എല്ലാ നമ്പറുകളും കൈയ്യിലുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയത് അഖില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇതിനകം ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം അഖിലിന് പിന്തുണ വന്ന് തുടങ്ങി.
ഷോ തുടങ്ങുന്നതിന് മുന്‍പേ ഇത്തരം പോസ്റ്റുകളും സപ്പോര്‍ട്ടും വരുന്നതിനും വ്യാപക വിമര്‍ശനം ലഭിക്കുന്നുണ്ട്. ഷോ തുടങ്ങി ഒരു എപ്പിസോഡ് പോലും പൂര്‍ത്തിയായിട്ടില്ല. സ്വന്തം അഭിപ്രായങ്ങളോ മറ്റോ പ്രകടിപ്പിക്കാനുള്ള അവസരവും ആയിട്ടില്ല. അതിന് മുന്‍പേ അഖിലടക്കമുള്ളവര്‍ക്ക് ആര്‍മി തുടങ്ങിയത് പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്നാണ് ആരോപണം.
അതാണ് ഉദ്ദേശമെങ്കില്‍ തുടക്കത്തില്‍ തന്നെ എല്ലാരും വെറുക്കാന്‍ സാധ്യത ഉണ്ട്. ഒരാഴ്ച്ച എങ്കിലും എല്ലാവരും കാത്തിരിക്കണം. എന്നിട്ട് താരങ്ങളെ പറ്റി അഭിപ്രായം പറയുക. അതെല്ലങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലമായിരിക്കും ഉണ്ടാകാന്‍ പോവുന്നതെന്നാണ് ചിലരുടെ നിരീക്ഷണം.


Click it and Unblock the Notifications