'ശോഭയുടെ പറച്ചിൽ കേട്ട് ഞങ്ങൾ കരഞ്ഞു, ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറി'; അഖിൽ മാരാരുടെ മാതാപിതാക്കൾ!

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയി ആരെന്നറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഷോയുടെ പ്രേക്ഷകര്‍. കഴിഞ്ഞ 98 ദിവസങ്ങളിലെ ഷോയിലെ പ്രകടനങ്ങളുടെ വെളിച്ചത്തില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മത്സരാർത്ഥി അഖില്‍ മാരാരാണ് സീസണ്‍ 5ലെ വിജയി.

50 ലക്ഷം രൂപയും ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സും ആണ് അഖിലിന് സമ്മാനമായി ലഭിച്ചത്. സംവിധായകൻ എന്ന നിലയിലും ടെലിവിഷന്‍ ചര്‍ച്ചകളിലെയും മറ്റും നിറ സാന്നിധ്യം എന്ന നിലയിലും ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ ജനശ്രദ്ധയില്‍ എത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍.

പക്ഷെ അഖിൽ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ പുറത്ത് ഭൂരിഭാ​ഗവും അഖിലിനെ വെറുക്കുന്നവരായിരുന്നു. താരത്തിന്റെ സഹമത്സരാർത്ഥികൾ പോലും ആദ്യം അദ്ദേഹത്തോട് സംസാരിച്ചിരുന്നത് ചാനൽ ചർച്ചകളിൽ സജീവമായിരുന്നപ്പോൾ അഖിൽ പ്രകടിപ്പിച്ചിരുന്ന സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹൗസിൽ ഉള്ളവരും പ്രേക്ഷകരും ഒരുപോലെ അഖിലിനെ ഇഷ്ടപ്പെട്ട് തുടങ്ങി.

Akhil Marar

അഖിലുമായി ഏറ്റവും കൂടുതൽ വഴക്കും തർക്കങ്ങളും സൃഷ്ടിച്ചിട്ടുള്ളത് ശോഭ വിശ്വനാഥാണ്. ഇരുവരുടെയും ബന്ധത്തെ ടോം ആന്റ് ജെറി കോമ്പോയായാണ് പ്രേക്ഷകർ കണ്ടിരുന്നത്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചതും ശോഭ-അഖിൽ കോമ്പോയാണ്.

എന്നാൽ അഖിൽ വയറിനുള്ള അസുഖം മൂലം ആശുപത്രിയിൽ ആയിരുന്നപ്പോൾ ശോഭ പറഞ്ഞ ചില കാര്യങ്ങൾ അഖിലിന്റെ മാതാപിതാക്കളെ വല്ലാതെ വിഷമിപ്പിച്ചു. ഇപ്പോഴിതാ അഖിൽ വിജയ കിരീടം ചൂടി നിൽക്കുന്ന സന്തോഷത്തിനിടയിലും തങ്ങളെ ഏറെ വിഷമിപ്പിച്ച കാര്യത്തെ കുറിച്ച് അഖിലിന്റെ മാതാപിതാക്കൾ സംസാരിച്ചു.

മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ മാതാപിതാക്കൾ ശോഭയെ കുറിച്ചും അഖിലിനെ കുറിച്ചും സംസാരിച്ചത്. അഖിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോൾ അതുവഴി കെല്ലത്തേക്ക് പാക്ക് ചെയ്ത് അയക്കാമോ ബി​ഗ് ബോസ് എന്നാണ് ശോഭ ചോദിച്ചത്.

അസുഖത്തിന് ചികിത്സ തേടി ഒരാൾ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന സാഹചര്യത്തിൽ വളരെ മോശമായ പരാമർശമാണ് ശോഭ നടത്തിയതെന്ന് അന്ന് തന്നെ പ്രേക്ഷകരും കുറ്റപ്പെടുത്തി പറഞ്ഞിരുന്നു. ശോഭയുടെ പറച്ചിൽ കേട്ട് തങ്ങൾ കരഞ്ഞുവെന്നും ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറിയെന്നുമാണ് അഖിലിന്റെ മാതാപിതാക്കൾ പറഞ്ഞത്.

Akhil Marar

ഇരുവരുടെയും ടോം ആന്റ് ജെറി കോമ്പോ തങ്ങൾ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ശോഭയുടെ ഈ വാക്കുകൾ കടന്നുപോയി എന്നും മാതാപിതാക്കൾ പറഞ്ഞു. 'അഖിൽ ഇത്തരം കാര്യങ്ങൾ സീരിയസായി എടുക്കാറില്ല. പക്ഷെ ഞങ്ങൾക്ക് അത് പറ്റില്ല. കാരണം ഞങ്ങൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ്.'

'ആ മകനെ കൊല്ലത്തേക്ക് പാക്ക് ചെയ്യൂവെന്ന് ശോഭ പറയുന്നത് കേട്ടാൽ പിന്നെ ഞങ്ങൾ വിഷമിക്കാതിരിക്കുന്നത് എങ്ങനെയാണ്. ഹൗസിൽ പല തരത്തിലുള്ള വഴക്കും അഖിലിന് നേരെ കൂട്ടത്തോടെയുള്ള ആക്രമണം നടന്നതുമെല്ലാം ഞങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ അതെല്ലാം​ ​ഗെയിമിന്റെ ഭാ​ഗമായി ഞങ്ങൾ എടുത്തു.'

'പക്ഷെ ആശുപത്രിയിൽ പോയ അഖിലിനെ കൊല്ലത്തേക്ക് പാക്ക് ചെയ്യൂവെന്ന് ശോഭ പറഞ്ഞത് മരിക്കുന്നത് വരെ മറക്കില്ല. ശോഭയെന്ന വ്യക്തിയോട് ഇക്കാര്യത്തിൽ ഒഴിച്ച് മറ്റൊന്നിലും ഞങ്ങൾക്ക് പ്രശ്നം ഇല്ല. പറയാൻ പാടില്ലാത്ത കാര്യമാണ് ശോഭ പറഞ്ഞത്. ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറിയെന്നും', മാതാപിതാക്കൾ പറഞ്ഞു.

21 മത്സരാര്‍ഥികള്‍ മാറ്റുരച്ച സീസണ്‍ 5 തുടങ്ങി പകുതി ആവുന്നതിന് മുമ്പെ ജനപ്രീതിയില്‍ അഖില്‍ മറ്റ് മത്സരാര്‍ഥികളെക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X