'ചതിക്കുന്നത് ഇഷ്ടമല്ല'; വിഷ്ണുവിനോട് മിണ്ടില്ലെന്ന് അഖിൽ, കരഞ്ഞ് ഷിജു, ഉറ്റസുഹൃത്തുക്കൾ പിരിയുന്നു?

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ഒമ്പതാം ആഴ്ചയിലൂടെ കടന്നുപോവുകയാണ്. ഹൗസിൽ പന്ത്രണ്ട് പേരാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്. ഇനിയുള്ള ഓരോ ദിവസവും മത്സരാർഥികൾക്ക് നിർണായകമാണ്. ഏറ്റവും ശക്തരായ രണ്ട് മത്സരാർഥികളാണ് അഖിൽ മാരാരും വിഷ്ണു ജോഷിയും. ഇരുവർക്കും ബിഗ് ബോസ് ഹൗസില്‍ അണ്ണനും തമ്പിയും എന്ന വിശേഷണമാണ് സഹമത്സരാർഥികളും പ്രേക്ഷകരും നൽകിയിരിക്കുന്നത്. നിലനിൽപ്പിന് വേണ്ടി സൗഹൃദം, പ്രണയം തുടങ്ങിയവയെല്ലാം മത്സരാർഥികൾ പ്രയോ​ഗിക്കാറുണ്ട്.

എന്നാൽ വിഷ്ണു-അഖിൽ-ഷിജു സൗഹൃദം ഒരിക്കലും സ്ട്രാറ്റജിയാണെന്ന് പ്രേക്ഷകർക്കോ ഹൗസിലെ മറ്റ് അം​ഗങ്ങൾക്കോ തോന്നിയിട്ടില്ല. ഇവര്‍ ഗ്രൂപ്പായി ടാസ്‍കില്‍ മത്സരിക്കുന്നുവെന്ന വിമര്‍ശനം പലപ്പോഴും ഉണ്ടായിട്ടുണ്ട്. അഖിലും വിഷ്ണുവും ഷിജുവും നേര്‍ക്കുനേര്‍ വരണമെന്നത് പ്രേക്ഷകർ വളരെ നാളുകളായി ആ​ഗ്രഹിക്കുന്ന ഒന്നാണ്. എല്ലാ ടാസ്ക്കിലും അണ്ണൻ-തമ്പി കളിയുള്ളതിനാൽ മത്സരം കാണാനുള്ള താൽപര്യം പ്രേക്ഷകർക്ക് നഷ്ടമാകുന്നുണ്ട്.

Akhil Marar

ഈ മൂവർ സംഘവും അവരെ പിന്തുണയ്ക്കുന്ന കുറച്ച് പേരും അടങ്ങുന്ന ​ഗ്രൂപ്പാണ് ഭൂരിഭാ​ഗം വീക്കിലി ടാസ്ക്കുകളിലും ഇതുവരെ വിജയിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഒരു ​ഗ്യാങ് ഹൗസിലുള്ളതിനാൽ മറ്റുള്ള മത്സരാർഥികൾക്ക് പലപ്പോഴും ടാസ്ക്കിൽ നന്നായി മത്സരിക്കാൻ സാധിക്കാറില്ല. ജുനൈസും സാ​ഗറും ശോഭയും മാത്രമാണ് ഹൗസിൽ അഖിൽ മാരാർക്കും സംഘത്തിനുമെതിരെ കളിക്കുന്നത്.

അഖിൽ മാരാരുടെ ​ഗ്രൂപ്പ് കളി അവസാനിച്ച് വിഷ്ണുവും അഖിൽ മാരാരും നേർക്കുനേർ വന്നാൽ മാത്രമെ ഇനിയുള്ള എപ്പിസോഡുകൾ കാണാൻ പ്രേക്ഷകർക്കും താൽപര്യമുണ്ടാകൂ. അത്തരമൊരു കാഴ്ച കാണാൻ ആ​ഗ്രഹിച്ചിരിക്കുന്ന പ്രേക്ഷകർക്ക് ആശ്വാസം നൽകുന്നൊരു പ്രമോ ഇപ്പോൾ എത്തിയിരിക്കുകയാണ്.

അഖിൽ-ഷിജു-വിഷ്ണു ​ഗ്രൂപ്പ് ഇല്ലാതാകുന്നുവെന്ന സൂചന നൽകുന്ന പ്രമോ ഇപ്പോൾ വൈറലാണ്. അഖിലും വിഷ്ണുവും ഷിജുവും മൂന്ന് വഴിക്ക് നീങ്ങാൻ ഒരുങ്ങുന്നുവെന്നാണ് പ്രമോയിലെ സൂചന. ഒമ്പതാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് തുടങ്ങിയപ്പോൾ മുതൽ വിഷ്ണുവും അഖിലും ചെറുതായി ഏറ്റുമുട്ടി തുടങ്ങിയിരുന്നു. നോ ഫൈറ്റ് വീക്കാണ് പുതിയ ടാസ്‍കിന്റെ പ്രത്യേകത.

സന്മനസുള്ളവര്‍ക്ക് സമാധാനം വീക്ക്‍ലി ടാസ്‍ക്കാണ് ഹൗസില്‍ പുതിയ വാരമുള്ളത്. ആകെ നാല് ടാസ്‍ക്കാണുണ്ടാവുക. അതില്‍ ഒരോ റൗണ്ടിലും ഒരാള്‍ പുറത്താകും. ആദ്യം പുറത്താകുന്നയാള്‍ക്ക് ഒരു പോയിന്‍റ് ലഭിക്കും. അവസാനം പുറത്താകുന്നയാള്‍ക്ക് 12 പോയിന്‍റ് ലഭിക്കും എന്നായിരുന്നു ബി​ഗ് ബോസ് അറിയിച്ചത്.

സന്മനസുള്ളവര്‍ക്ക് സമാധാനം ടാസ്‍ക്കില്‍ അടിപിടിയോ തര്‍ക്കമോ മറ്റ് പ്രശ്‍നങ്ങളോ വന്നാല്‍ ആര്‍ക്കും ബസര്‍ അടിക്കാം. ആ സമയത്ത് ഏത് റൗണ്ടിലാണ് കളി എത്തിനിൽക്കുന്നത് അത് വീണ്ടും ആരംഭിക്കും. മൂന്ന് തവണ ഇത്തരത്തില്‍ ബസറടിച്ചാല്‍ ടാസ്‍ക്ക് റദ്ദാക്കും. അങ്ങനെ ആദ്യത്തെ ടാസ്ക്കായ പഞ്ഞിക്കൂടാരം കളിക്കുന്നതിനിടെ സാ​ഗറും അഖിൽ മാരാരും ചേർന്ന് മൂന്ന് ബസർ അടിച്ചതിനാൽ ടാസ്ക്ക് റദ്ദാവുകയും കുടുംബാം​ഗങ്ങളുടെ അഞ്ഞൂറ് ലക്ഷ്വറി പോയിന്റ് കഴിഞ്ഞ ദിവസം നഷ്ടമാവുകയും ചെയ്തിരുന്നു.

അഖിൽ ബസറടിച്ച് ടാസാക്ക് റദ്ദ് ചെയ്‍തത് ശരിയായില്ലെന്ന് പിന്നീട് വിഷ്‍ണു എല്ലാവർക്കും മുമ്പിൽ വെച്ച് പറയുകയും ചെയ്തിരുന്നു. ഐഡന്റിറ്റി മാറ്റിവെച്ചാണോ ടാസ്‍ക്കിൽ കളിക്കുന്നതെന്ന് അഖില്‍ ചോദിച്ചതായും വിഷ്‍ണു പറഞ്ഞിരുന്നു. റോബിൻ ​ഗസ്റ്റായി ഹൗസിലേക്ക് വന്നപ്പോൾ ശരീരം മസാജ് ചെയ്ത വിഷയമടക്കം അഖിലിനെതിരെ വിഷ്ണു കഴി‍ഞ്ഞ ദിവസം സംസാരിച്ചിരുന്നു.

Akhil Marar

വിഷ്ണു പറഞ്ഞത് അഖിലിന് ഇഷ്ടപ്പെട്ടില്ലെന്നത് അപ്പോൾ തന്നെ മുഖത്ത് വ്യക്തമായിരുന്നു. ഇപ്പോഴിത വിഷ്ണു കൂടെ നിന്ന് ചതിച്ചുവെന്ന തരത്തിൽ പരാതി പറയുകയാണ് അഖിൽ മാരാർ. 'കൂടെ നിന്ന് ചതിക്കുന്നത് എനിക്കിഷ്ടമല്ല. വിഷ്ണുവിനോട് ഇനി ഞാൻ മിണ്ടില്ല. ഞാൻ വിഡ്ഢിയായി പോകുന്നുവെന്ന് എനിക്ക് തോന്നി കഴിഞ്ഞാൽ സഹകരിക്കാൻ ബുദ്ധിമുട്ട് വരും.'

'അവനെ ഞാൻ അടപടലം വെട്ടും. അവൻ കളിക്കട്ടെയെന്നാണ്' വിഷ്ണുവിനെ കുറിച്ച് അനുവിനോട് അഖിൽ പറഞ്ഞത്. ഷിജുവിനോടും അഖിൽ ദേഷ്യപ്പെടുന്നതും താൻ ഇനി ഒറ്റയ്ക്ക് നിന്നാണ് കളിക്കാൻ പോകുന്നതെന്ന് പറയുന്നതും പുതിയ പ്രമോയിൽ കാണാം. അതോടെ ഷിജു മാനസീകമായി തകരുന്നതും കരയുന്നതും പുതിയ പ്രമോയിലുണ്ട്. പുതിയ പ്രമോ വന്നതോടെ ഉറ്റസുഹൃത്തുക്കൾ വേർപിരിയുകയാണോയെന്ന സംശയമാണ് പ്രേക്ഷകരിൽ ചിലർക്ക്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X