'കുറ്റപ്പെടുത്തിയവർ ഇന്ന് ഞാൻ ഭാഗ്യവതിയാണെന്ന് പറയുന്നു, നാലിന്റന്ന് വരാമെന്ന് പറഞ്ഞാണ് പോയത്'; ലക്ഷ്മി!
എവിടേക്ക് തിരിഞ്ഞാലും കുറ്റപ്പെടുത്തുന്നവരും പരിഹസിക്കുന്നവരും മാത്രം ഉണ്ടായിരുന്ന സമയത്താണ് ഭാഗ്യ പരീക്ഷണമെന്നോണം അഖിൽ മാരാർ ബിഗ് ബോസ് ഹൗസിലേക്ക് ചെന്നത്. അഖിലും സീസൺ ഫൈവിലെ മത്സരാർത്ഥിയാണെന്ന് അറിഞ്ഞതോടെ എല്ലാ ദിവസവും ട്രോളാനും പരിഹസിക്കാനും ഒരാളെ കിട്ടിയെന്ന മനോഭാവമായിരുന്നു ഒരു വിഭാഗം പ്രേക്ഷകർക്ക്. ഒരാഴ്ചയ്ക്കകം നിന്നെ ഞങ്ങൾ ഹൗസിന് പുറത്തെടുത്തിടും എന്ന് വരെ സീസൺ ഫൈവിന്റെ തുടക്ക കാലത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഇന്ന് പലരുടെയും മുൻവിധികൾ തിരുത്തി കുറിച്ച് ടോപ്പ് ഫൈവിൽ എത്തി നിൽക്കുകയാണ് അഖിൽ മാരാർ. ഒരുപക്ഷെ ഇത്രത്തോളം പ്ലാനിങ്ങോടെ ഗെയിം കളിച്ച മറ്റൊരു മത്സരാർത്ഥി ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലുണ്ടോയെന്ന് സംശയമാണ്.
ബിഗ്‌ബോസ് സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ഇന്ന് അഖിൽ മാരാർ. കപ്പ് ഉയർത്തുമെന്ന് ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയാണ് അഖിൽ. താരത്തിന് പ്രതീക്ഷിക്കാത്തത്ര ഫാൻ പവറാണ് പുറത്ത് ഉള്ളത്. അഖിനിനോടുള്ള ഇഷ്ടം അഖിലിന്റെ കുടുംബത്തോടും ആരാധകർക്കുണ്ട്.
ഫാമിലി വീക്കിൽ അഖിലിന്റെ കുടുംബം ഹൗസിൽ എത്തിയ വീഡിയോകൾ വൈറൽ ആയിരുന്നു. അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും കുട്ടികളായ പ്രാർത്ഥനയും പ്രകൃതിയുമാണ് ഫാമിലി വീക്കിൽ ഹൗസിലേക്ക് വന്നത്.

അച്ഛൻ കപ്പ് കൊണ്ട് വീട്ടിലേക്ക് വന്നാൽ മതിയെന്ന ഉപദേശിച്ചാണ് മക്കൾ ഹൗസിൽ നിന്നും മടങ്ങിയത്. ഹൗസിൽ മിത്രങ്ങളെക്കാൾ ശത്രുക്കളാണ് അഖിലിന്. അതുകൊണ്ട് തന്നെ എപ്പിസോഡ് വിലയിരുത്തിയ അടിസ്ഥാനത്തിലായിരിക്കും ശോഭ അടക്കമുള്ള മത്സരാർത്ഥികളോട് ലക്ഷ്മി പെരുമാറുക എന്നാണ് പ്രേക്ഷകർ കരുതിയത്.
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഖിലിനൊപ്പം സമയം ചെലവഴിക്കുന്നതിന് പകരം ലക്ഷ്മി ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഹൗസിലെ മറ്റ് അംഗങ്ങൾക്കൊപ്പമാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ പോയ അനുഭവങ്ങൾ ലക്ഷ്മിയും മക്കളും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്.
ബിഗ് ബോസിലൂടെ അഖിലിനെ അറിയും മുമ്പ് തന്റെ ബന്ധുക്കൾ പോലും തന്റെയും അഖിലിന്റെയും കുടുംബജീവിതത്തെ കുറ്റപ്പെടുത്തുമായിരുന്നുവെന്നും അന്ന് കുറ്റപ്പെടുത്തിയവർ ഇന്ന് തന്നെ ഭാഗ്യവതിയെന്ന് വിളിക്കുന്നുണ്ടെന്നും അഭിമുഖത്തിൽ ലക്ഷ്മി പറയുന്നു. 'ഇമോഷണലി കണക്ടായ പാട്ടായത് കൊണ്ടായിരിക്കാം അണ്ണൻ മക്കളാണ് വരുന്നതന്നെ പെട്ടന്ന് തിരിച്ചറിഞ്ഞത്. മൂത്തമോൾ വരെ അണ്ണനെ കെട്ടിപിടിച്ച് കരഞ്ഞു.
'എനിക്ക് വലിയ പ്ലാൻ ഇല്ലാതെയാണ് അകത്തേക്ക് പോയത്. എന്നെ കണ്ടശേഷം ശോഭ ആദ്യം ഡിസ്റ്റർബ്ഡായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിച്ചശേഷം ശോഭ ഓക്കെയായി. ആരോടും വെറുപ്പും ദേഷ്യവും എനിക്ക് തോന്നിയിട്ടില്ല. ശോഭ-മാരാർ കോമ്പോ കണ്ട് ദേഷ്യവും തോന്നിയിട്ടില്ല. ഞാൻ അവരുടെ വീഡിയോ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.'

'ശോഭ-മാരാർ കോമ്പോയെക്കാൾ കുറച്ച് കൂടുതൽ ഇഷ്ടം ദേവു-മാരാർ കോമ്പോയോടായിരുന്നു. അവരുടേത് കുറച്ച് കൂടി ഹെൽത്തിയായിരുന്നു. എന്നേയും പലരും പുറത്തിറങ്ങുമ്പോൾ തിരിച്ചറിയുന്നുണ്ട്. തുടക്കത്തിൽ അണ്ണന് ഭയങ്കര നെഗറ്റിവിറ്റിയായിരുന്നു. ഇപ്പോൾ ആ ധാരണ എല്ലാവർക്കും മാറി. അന്ന് കുറ്റപ്പെടുത്തിയ എന്റെ ബന്ധുക്കളിൽ പലരും ലക്ഷ്മി നീ ഭാഗ്യവതിയാണെന്നാണ് ഇപ്പോൾ പറയുന്നത്.'
'അഖിൽ നല്ല മോനാണെന്ന് അമ്മമാരൊക്കെ എന്നെ കാണുമ്പോൾ പറയാറുണ്ട്. ലക്ഷ്മി എങ്ങനെ അഖിലിനെ അഡ്ജസ്റ്റ് ചെയയ്യുന്നുവെന്ന് പല റിലേറ്റീവ്സും ചോദിച്ചിരുന്നു. അവരുടെ ധാരണ തെറ്റാണെന്ന് ഞാൻ പലവട്ടം പറഞ്ഞെങ്കിലും അവർക്ക് അത് മനസിലായിരുന്നില്ല.'
'ഇന്ന് അവർ ബിഗ് ബോസ് കണ്ട് എല്ലാം തെറ്റാണെന്ന് മനസിലാക്കി. ഇത്രയും ദിവസം അണ്ണൻ നിൽക്കുമെന്ന് കരുതിയില്ല. നാലിന്റെ അന്ന് വരാടിയെന്ന് പറഞ്ഞാണ് പോയത്. മലയാളികൾക്ക് വേണ്ടി അണ്ണൻ കപ്പ് അടിക്കണം. അണ്ണൻ ഒരു തുറന്ന പുസ്തകമാണെന്നും', ലക്ഷ്മി പറയുന്നു.


Click it and Unblock the Notifications