ട്രോളൻമാർക്ക് പ്രിയപ്പെട്ടവളെ ചാക്കിട്ടു; അമല ഷാജിയിലൂടെ ബി​ഗ് ബോസ് ലക്ഷ്യം വെക്കുന്നത്

അമല ഷാജി നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. അമലയെ മത്സരാർത്ഥിയായി ലഭിച്ചാൽ പല തരത്തിൽ ഷോയ്ക്കത് ഉപകരിക്കും.

കാത്തിരിപ്പുകൾക്കൊടുവിൽ ബി​ഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ വരാൻ പോവുകയാണ്. മാർച്ച് 26 ന് പ്രേക്ഷകർക്ക് മുന്നിലേക്ക് ബി​ഗ് ബോസിന്റെ ആദ്യ എപ്പിസോഡെത്തും.

പതിവ് പോലെ മത്സരാർത്ഥികളുടെ ആരാധരുടെയും ഹേറ്റേഴ്സിനും പൂരപ്പറമ്പായി സോഷ്യൽ മീഡിയ മാറാൻ പോവുകയാണ്.

നാലാം സീസണിനെ ഏറ്റവും കൂടുതൽ തുണച്ചത് സോഷ്യൽ മീഡിയ ചർച്ചകളാണ്. ആരാധന തലയ്ക്ക് പിടിച്ചവരും പിന്തിരിപ്പിൻ ചിന്താ​ഗതിക്കാരും പുരോ​ഗമന വാദികളുമെല്ലാം തമ്മിൽ കടുത്ത വാ​ഗ്വാദം ബി​ഗ് ബോസിനെച്ചൊല്ലി നടന്നു.

ഇന്നും നാലാം സീസൺ സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിച്ചില്ലെന്നതും കൗതുകരമാണ്. ഹിന്ദിയിലെ പോലെ തന്നെ ബി​ഗ് ബോസ് എന്ന ഷോ കേരളത്തിലും ആഴത്തിൽ വേരൂന്നതിന്റെ സൂചനയാണിത്.

മുമ്പ് ബി​ഗ് ബോസ് പ്രേക്ഷകർ ചെറിയൊരു ശതമാനമായിരുന്നെങ്കിൽ ഇന്ന് ഭൂരിഭാ​ഗം പേർക്കും ബി​ഗ് ബോസിനെ പറ്റി അവ​ഗണിക്കാൻ പറ്റുന്നില്ല.

വിമർശിക്കാനാണെങ്കിലും പലരും ബി​ഗ് ബോസിന്റെ പ്രേക്ഷകരായി മാറുന്നു. മത്സരാർ‌ത്ഥികളെ തെരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയാണ് ഷോയെ ഇക്കാര്യത്തിൽ തുണയ്ക്കുന്നത്.

bigg boss

വൈവിധ്യതയുള്ള മത്സരാർത്ഥി ലിസ്റ്റാണ് ബി​ഗ് ബോസിനുണ്ടാവാറ്. ഇതിലോരുരുത്തെരെയും ഓരോ തരത്തിലുള്ള പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടി തന്നെ തെരഞ്ഞെടുക്കുന്നതാണ്.

നാലാം സീസണിൽ റോബിൻ രാധാകൃഷ്ണൻ, ദിൽഷ, ലക്ഷ്മിപ്രിയ, റിയാസ് സലിം എന്നിവരെയെല്ലാം കൂർമ്മ ബുദ്ധിയോടെയാണ് അണിയറ പ്രവർത്തകർ തെരഞ്ഞെടുത്തത്.

അത് ഫലം കാണുകയും ചെയ്തു. ഷോയിലേക്ക് റിയാസ് സലിം വന്നതോടെ പുരോ​ഗമന ആശയക്കാർക്കും ബി​ഗ് ബോസിനോട് മുഖം തിരിക്കാൻ പറ്റിയില്ല.

ബി​ഗ് ബോസ് നേരത്തെ തയ്യാറാക്കിയ ഡ്രാമയല്ല മറിച്ച് വളരെ പ്ലാനിം​ഗുള്ള ഷോയാണെന്ന് ഇതിനകം എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു.

ഇനി അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റുകൾ തുടരെ വന്ന് കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ അഞ്ചാം സീസണിലെ മത്സരാർത്ഥികളെ സംബന്ധിച്ചുള്ള ചില സൂചനകളാണ് പുറത്തു വരുന്നത്. സോഷ്യൽ മീഡിയ താരം അമല ഷാജി മത്സരാർ‌ത്ഥിയായേക്കുമെന്നാണ് വിവരം.

ബി​ഗ് ബോസിന്റെ പുതിയ പ്രൊമോയിൽ അവതാരകൻ മോഹൻലാൽ ഒരു സോഷ്യൽ മീഡിയ സൂപ്പർ താരത്തെ പറ്റി പറയുന്നുണ്ട്. ഇത് അമല ഷാജിയാണെന്നാണ് വിവരം.

തമിഴ്നാട്ടുകാരിയായ അമല ഷാജി അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽ‌ക്കുന്ന താരമാണ്. ആരാധകരും ഹേറ്റേഴ്സും ഒരുപോലെയുള്ളയാളാണ് അമല.

തമിഴ്നാട്ടിൽ ആരാധകരാണ് അമലയ്ക്ക് കൂടുതലെങ്കിൽ കേരളത്തിൽ ഹേറ്റേഴ്സാണ് കൂടുതൽ‌.

അമല ഷാജിയെ പോലൊരു മത്സരാർത്ഥി വന്നാൽ ട്രോളൻമാരുടെ ഉത്സവപറമ്പായി ബി​ഗ് ബോസ് എപ്പിസോഡുകൾ മാറിയേക്കും.

റീൽ വീഡിയോകൾക്കപ്പുറം അമലയെ അടുത്തറിയാനും ബി​ഗ് ബോസ് ഷോ സഹായിക്കും. ഇതിന് പുറമെ നടൻ നെൽസനും ബി​ഗ് ബോസിലേക്കെന്നാണ് വിവരം.

നടി അഞ്ജന, തട്ടീം മുട്ടീം താരം മനീഷ കെഎസ്, കുടുംബവിളക്ക് സീരിയലിലെ വേ​ദിക ശരണ്യ, ഹനാൻ, ​ഗായത്രി സുരേഷ്, അനു ജോസഫ് തുടങ്ങിയവരുടെ പേരുകളും പ്രൊഡിക്ഷൻ ലിസ്റ്റുകളിലുണ്ട്.

ബി​ഗ് ബോസിലേക്ക് ആരൊക്കയെന്നത് സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങൾ വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വരണമെങ്കിൽ മാർച്ച് 26 വരെ കാത്തിരിക്കണം.

പരീക്ഷകൾ അവസാനിച്ച് വിദ്യാർത്ഥികൾ കൂടി എത്തുന്നതോടെ ബി​ഗ് ബോസ് റേറ്റിം​ഗിൽ ഇത്തവണയും മുൻപന്തിയിൽ തന്നെയാവാനാണ് സാധ്യത. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേമികൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X