'കുപ്പിപ്പാൽ നിന്റെ അമ്മയോട് ചോദിക്ക്'; വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസം ഏറ്റുമുട്ടി സാ​ഗർ സൂര്യയും ശോഭയും!

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മികച്ച പ്രകടനങ്ങളുമായി പ്രേക്ഷകരുടെ പ്രിയം നേടി മുന്നേറുകയാണ്. ബിഗ് ബോസ് ഷോയെ കുറിച്ച് കൃതമായി ധാരണയുള്ള മത്സരാര്‍ഥികളാണ് ഇത്തവണയുള്ളതെന്നാണ് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. സ്വന്തം നിലപാടുകള്‍ വ്യക്തമായി പറയാൻ ഭൂരിപക്ഷം മത്സരാര്‍ഥികള്‍ക്കും സാധിക്കുന്നുണ്ട്.

പുതിയ വീക്ക്‍ലി ടാസ്‍ക് കലാരംഗത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ളതാണ്. വെള്ളിത്തിരയിലെ പ്രിയ താരങ്ങളുടെ രൂപഭാവങ്ങളുമായി മത്സരാര്‍ഥികള്‍ എത്തി പ്രകടനങ്ങൾ‌ പാട്ടിനൊപ്പം കാഴ്ചവെക്കും. വളരെ രസകരമായ രീതിയിലാണ് വീക്ക്‍ലി ടാസ്‍ക്ക് ആദ്യ ദിവസം നടന്നത്. ആരൊക്കെയാകും പുതിയ ടാസ്‍കില്‍ തിളങ്ങുകയെന്നും വിജയിക്കുകയെന്നും അറിയാൻ കാത്തിരിക്കുകയാണ് ആരാധകരും.

Bigg Boss Malayalam

അതേസമയം രണ്ടാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ പുതിയ കഥാപാത്രങ്ങൾ മത്സരാർഥികൾക്കായി നൽകിയിരിക്കുകയാണ് ബി​ഗ് ബോസ്. രണ്ടാം ദിവസവും ഒന്നാം ദിവസം നടന്നുതുപോലെ വലിയൊരു വഴക്ക് നടന്നതായും പുതിയ പ്രമോയിൽ വ്യക്തമാണ്. രണ്ടാം ദിവസം വഴക്ക് ഉണ്ടായിരിക്കുന്നത് സാ​ഗർ സൂര്യയും ശോഭ വിശ്വനാഥും തമ്മിലാണ്.

രണ്ടാം ദിവസം കഥാപാത്രം മാറിയപ്പോൾ കള്ളന്റെ കഥാപാത്രമാണ് സാ​ഗറിന് ലഭിച്ചത്. അതുപോലെ തന്നെ ശോഭയ്ക്കും പുതിയൊരു സ്ത്രീ കഥാപാത്രമാണ് പെർഫോം ചെയ്യാൻ ലഭിച്ചിരിക്കുന്നത്. ഒന്നാം ദിവസം പഴയ നടന്മാരുടെ വേഷങ്ങളാണ് ഭൂരിഭാ​ഗം പേർക്കും ലഭിച്ചത്.

അതിനാൽ തന്നെ പലർക്കും ചെയ്ത് ഫലിപ്പിക്കാൻ സാധിച്ചില്ല. പാട്ട് വരുമ്പോൾ മാത്രമല്ല മത്സരാർഥികൾ പെർഫോം ചെയ്യേണ്ടത്. കഥാപാത്രം കിട്ടി കഴിഞ്ഞാൽ വേഷം മാറി ആ കഥാപാത്രമായി വേണം പിന്നീട് അങ്ങോട്ട് പെർഫോം ചെയ്യേണ്ടപ്പോഴും അല്ലാത്തപ്പോഴുമെല്ലാം പെരുമാറാൻ. അതിനാൽ തന്നെ ചിലപ്പോൾ ഇത്തരം സമയങ്ങളിൽ‌ മത്സരാർഥികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും വഴക്കുകൾ രൂപപ്പെടുകയും ചെയ്യും.

കള്ളന്റെ കഥാപാത്രമായി വേഷം മാറിയ ശേഷം മനീഷയ്ക്ക് അരികിലിരുന്ന സാ​ഗർ മറ്റൊരു കഥാപാത്രമായി വേഷം മാറി സമീപത്ത് ഇരുന്ന ശോഭയോട് കുപ്പിപ്പാൽ എവിടെയാണ് വെച്ചിരിക്കുന്നത് എടുത്ത് തരൂ... എനിക്ക് കുടിക്കണമെന്ന് പറഞ്ഞപ്പോൾ ശോഭ നൽകിയ മറുപടിയാണ് വീട്ടിൽ പുതിയ വഴക്കിന് കാരണമായിരിക്കുന്നത്.

Bigg Boss Malayalam

കുപ്പിപ്പാല് നിന്റെ അമ്മയോട് ചോദിക്ക് എന്നാണ് ഉടൻ തന്നെ ശോഭ നൽകിയ മറുപടി. അത് വലിയ രീതിയിൽ സാ​ഗറിനെ പ്രകോപിതനാക്കി. പിന്നെ ഇരുവരും തമ്മിൽ വലിയ രീതിയിൽ തർക്കവും വഴക്കുമായി മാറി. അതേസമയം ഹൗസിലെ സഹമത്സരാർഥികളെല്ലാം ശോഭയുടെ മറുപടി തെറ്റായിപ്പോയിയെന്ന തരത്തിലാണ് സംസാരിച്ചത്.

അമ്മ മരിച്ച് പോയിട്ട് അധികനാൾ ആയിട്ട് ഇല്ലാത്തതിനാൽ സാ​ഗറിന് അമ്മ വീക്ക്നെസ്സാണ്. അമ്മ മരിച്ച ശേഷം തട്ടിയും മുട്ടിയും സീരിയലിൽ അമ്മ വേഷം ചെ‌യ്യുന്ന മനീഷയെ സാ​ഗർ അമ്മയെന്നാണ് വിളിക്കുന്നത്. ഇരുവരും തമ്മിൽ അമ്മയും മകനും പോലെയുള്ള ബന്ധം തന്നെയാണ്.

പ്രമോ കണ്ട പ്രേക്ഷകരും ശോഭയുടെ മറുപടി തെറ്റായിപ്പോയിയെന്ന് കുറ്റപ്പെടുത്തി. അവിടെ എല്ലാവരോടും അഹങ്കാരമില്ലാതെ പെരുമാറുന്ന ആൾക്കാരിൽ ഒരാൾ സാഗറാണെന്ന് തോന്നിയിട്ടുണ്ട്. ശോഭയുടെ ആ ഡയലോഗ് തെമ്മാടിത്തരം ആയിട്ട് തോന്നി, അമ്മയെ പറഞ്ഞത് ഒരിക്കലും ശരിയായി തോന്നിയില്ലെന്നാണ് ഭൂരിഭാ​ഗം പേരും ശോഭയെ കുറ്റപ്പെടുത്തി കുറിച്ചത്.

ഹൗസിൽ കയറി എട്ട് ദിവസം പിന്നിട്ടിട്ടും ഒന്നും കാര്യമായി ചെയ്യാൻ സാധിക്കാതെപോയ മത്സരാർഥിയാണ് ശോഭ വിശ്വനാഥ്. ആദ്യത്തെ വീക്കിലി ടാസ്ക്കിലും ശോഭ വളരെ പിറകിലായിരുന്നു. പലപ്പോഴും ഹൗസിൽ ശോഭ ഉണ്ടോയെന്നത് പോലും അന്വേഷിച്ച് കണ്ടുപിടിക്കേണ്ട അവസ്ഥയാണ് പ്രേക്ഷകർക്ക്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X