വീണ്ടും സർപ്രൈസ്... ഏയ്ഞ്ചലിൻ സേഫായി...? സോഷ്യൽമീഡിയയുടെ പവറോ ഏയ്‍ഞ്ചലിൻ സേഫാകാൻ കാരണം?
ആദ്യ ആഴ്ച ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ രണ്ടാം ആഴ്ച തീർച്ചയായും എവിക്ഷൻ ഉണ്ടെന്നും പുറത്തായത് ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഏയ്ഞ്ചലിൻ മരിയയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
തുടക്കത്തിൽ പ്രേക്ഷകർക്ക് ഏയ്ഞ്ചലിനോട് എതിർപ്പുണ്ടായിരുന്നുവെങ്കിലും പതിയെ ടാസ്ക്കിലെ പെർഫോമൻസും ഗോപികയുമായുള്ള ഏയ്ഞ്ചലിന്റെ തർക്കവുമൊക്ക കണ്ടശേഷം ആരാധകർക്ക് എയ്ഞ്ചലിനോട് താൽപര്യം തോന്നി തുടങ്ങിയിരുന്നു. അതിനാൽ തന്നെ ഏയ്ഞ്ചലിനാണ് പുറത്തായതെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ പലരും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കുറച്ചെങ്കിലും എന്റർടെയ്ൻമെന്റുള്ള കണ്ടന്റ് തന്നിരുന്നത് ഏയ്ഞ്ചലിനാണെന്നും അവർ കൂടി പുറത്തായാൽ ലൈവ് വരെ ഓഫാക്കേണ്ടി വരുമെന്നും ആരാധകർ കമന്റ് ചെയ്തിരുന്നു. എന്നാൽ ഏയ്ഞ്ചലിൻ സേഫായിയെന്നാണ് പുതിയ വിവരങ്ങൾ. മാത്രമല്ല ഒരു വൈൽഡ് കാർഡ് തിങ്കളാഴ്ചയോട് വീട്ടിൽ കയറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏയ്ഞ്ചലിൻ സേഫായി എന്നുള്ള വിവരം പുറത്തുവിട്ടത് സീസൺ ഫോർ മത്സരാർഥി ശാലിനി നായരാണ്.
യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഏയ്‍ഞ്ചലിൽ സേഫായി വീട്ടിൽ തുടരുകയാണെന്ന് ശാലിനി നായർ അറിയിച്ചത്. എന്തുകൊണ്ടാണ് ഏയ്ഞ്ചലിൻ സേഫായതെന്ന് ശാലിനി നായർ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഏയ്ഞ്ചലിൻ പുറത്തായിയെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ സോഷ്യൽമീഡിയയിൽ വന്ന കമന്റുകളാകാം താരം സേഫാകാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
'വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പോൾ കുട്ടിശങ്കരനോട് വല്ലാത്തൊരു സ്നേഹമാണ് എന്ന് ഭാനുപ്രിയ മമ്മൂട്ടിയോട് പറഞ്ഞത് പോലെ ഏയ്ഞ്ചലിനോട് പറയാൻ തോന്നുന്നു ഇപ്പോൾ... സ്വതസിദ്ധമായി തൃശൂർ സ്ലാഗിൽ സംസാരിക്കുന്ന തന്റെ ശരികൾക്ക് വേണ്ടി വാദിക്കാറുള്ള ഏയ്ഞ്ചലി ഈ ആഴ്ച എവിക്ടാവില്ലന്ന് വിശ്വസിക്കാനാണിഷ്ടം ഇനി അഥവാ എവിക്ടായാലും ശക്തയായി ഒരു വൈൽഡ് കാർഡ് എൻട്രിയായി തിരിച്ച് വരെട്ടെ' എന്നായിരുന്നു ഒരാൾ കുറിച്ചത്.
നിരവധി പേർ ഇതുപോലെ ഏയ്ഞ്ചലിൻ വീട്ടിൽ തുടരുന്നതിനെ പിന്തുണച്ച് എത്തിയിരുന്നു. ആദ്യത്തെ ആഴ്ചയിൽ ഓവർ ഡ്രാമ കാണിച്ച് ഏയ്ഞ്ചലിൻ വെറുപ്പിച്ചുവെന്ന് കാണിച്ച് നിരവധി പേർ ഏയ്ഞ്ചലിനെതിരെ വോട്ട് ചെയ്തിരുന്നില്ല.

എന്നാൽ രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും കഥമാറി. ഏയ്ഞ്ചലിൻ ആക്ടീവാണെങ്കിൽ ലൈവ് കാണാമെന്ന അവസ്ഥയിലേക്ക് പ്രേക്ഷകർ എത്തി. വലുതായി ദേഷ്യപ്പെടില്ലെങ്കിലും ഇടയ്ക്കിടെ സന്ദർഭോചിതമായി ഏയ്ഞ്ചലിൻ പറയുന്ന കൗണ്ടറുകൾക്കും ഫേഷ്യൽ എക്സ്പ്രഷനുകൾക്കും ആരാധകരുണ്ട്.
ഇപ്പോൾ സോഷ്യൽമീഡിയ കമന്റുകളും ബിഗ് ബോസ് മലയാളം സീസൺ ഫൈവുമായി ബന്ധപ്പെട്ട ക്ലിപ്പുകളും ഏഷ്യാനെറ്റിന്റെ യുട്യൂബിൽ പ്രത്യക്ഷപ്പെടുമ്പോൾ നെഗറ്റീവ് കമന്റുകൾ വരുന്നത് ഏറെയും ദേവുവിനും ഗോപികയ്ക്കും മനീഷയ്ക്കുമെതിരെയാണ്. ദേവുവിനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഞായറാഴ്ചത്തെ എപ്പിസോഡിൽ വെച്ച് വൈൻഡ് അപ്പ് പോലും പറയാതെ മോഹൻലാൽ ഇറങ്ങിപ്പോയിയെന്നും അതുകൊണ്ട് വൈൽഡ് കാർഡിനെപ്പോലും വീട്ടിലേക്ക് കയറ്റി വിടുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയെന്നും റിപ്പോർട്ടുണ്ട്. സ്ക്രിപ്റ്റഡായി നടന്നതല്ല മോഹൻലാലിന്റെ രോഷ പ്രകടനമെന്നും വേദിയിൽ വെച്ച് മത്സരാർഥികളുടെ പെരുമാറ്റം കണ്ട് മോഹൻലാൽ ക്ഷമ നശിച്ച് പ്രതികരിച്ചതാണ് പ്രമോയിൽ കണ്ടതെന്നും ശാലിനി നായർ പുതിയ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഹൗസില്‍ ഉള്ള 18 മത്സരാര്‍ഥികളുടെ നോമിനേഷന്‍ പ്രകാരമുള്ള നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അനിയന്‍ മിഥുന്‍, വിഷ്ണു ജോഷി, ലച്ചു, ഏയ്ഞ്ചലിന്‍, റെനീഷ, റിനോഷ്, ഗോപിക ഗോപി എന്നിവയാണ് നിലവില്‍ എവിക്ഷന്‍ സാഹചര്യം നേരിടുന്നത്. എവിക്ഷന്‍ ഇല്ലാതിരുന്ന ആദ്യ വാരത്തെ അപേക്ഷിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും അതിന്‍റേതായ സംഘര്‍ഷങ്ങളുമൊക്കെ രൂപപ്പെട്ട ആഴ്ചയായിരുന്നു രണ്ടാം വാരം.


Click it and Unblock the Notifications