'ബോയ്ഫ്രണ്ടും ഞാനും തല്ലും തെറിവിളിയുമായി; ലിവിം​ഗ് ടു​ഗെദറിലാണെന്ന് വീട്ടിലറിഞ്ഞപ്പോൾ'

ബി​ഗ് ബോസിലൂടെ ഇന്ന് വലിയ ജന ശ്രദ്ധ ലഭിച്ചിരിക്കുകയാണ് എയ്ഞ്ചലിൻ മരിയക്ക്. നല്ല സമയം എന്ന സിനിമയ്ക്ക് ശേഷം ലൈം ലൈറ്റിലെ സമയം തെളിഞ്ഞ എയ്ഞ്ചലിൻ ബി​ഗ് ബോസിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയായിരുന്നു,ബി​ഗ് ബോസിലെ ഏറ്റവും വലിയ പ്രശ്നക്കാരിയായിരിക്കും എയ്ഞ്ചലിനെന്നാണ് പ്രേക്ഷകർ ആദ്യം കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ബി​ഗ് ബോസ് വീട്ടിലെ ഏറ്റവും നിഷകളങ്ക എയ്ഞ്ചലിൻ ഏയ്ഞ്ചലിനാണെന്ന് ബി​ഗ് ബോസ് കാണികൾ പറയുന്നു.

വന്ന ആദ്യ ദിവസങ്ങളിൽ എയ്ഞ്ചലിന്റെ നിഷ്കളങ്കത അഭിനയമാണെന്നാണ് ഏവരും കരുതിയത്. സിംപതി ട്രാക്കിലൂടെ ജനസ്വീകാര്യത നേടാനാണ് ശ്രമമെന്ന് അന്ന് പ്രേക്ഷകർ സംശയിച്ചു. എന്നാൽ പിന്നീട് എയ്ഞ്ചലിൻ ഇങ്ങനെത്തന്നെയാണെന്ന് പ്രേക്ഷകർ മനസ്സിലാക്കിത്തുടങ്ങി. ​ ഇന്ന് ഷോയെ രസകരമായി മുന്നോട്ട് നയിക്കുന്നത് എയ്ഞ്ചലിനാണെന്ന് പ്രേക്ഷകർ പറയുന്നു. എയ്ഞ്ചലിനാണ് ഈയാഴ്ച ബി​ഗ് ബോസിൽ നിന്നും പുറത്ത് പോവുന്നത് എയ്ഞ്ചിലനാണെന്ന് സൂചനയുണ്ടായിരുന്നു.

എന്നാൽ എയ്ഞ്ചലിൻ സേഫാണെന്നും വിവരമുണ്ട്. എയ്ഞ്ചലിൻ ഷോയുടെ ആകർഷണമായി വരികയാണെന്നും ഈയവസരത്തിൽ എയ്ഞ്ചലിനെ പുറത്താക്കരുതെന്നും ബി​ഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ബി​ഗ് ബോസ് വീട്ടിൽ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് എയ്ഞ്ചലിൻ മരിയ. തന്റെ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ചും എയ്ഞ്ചലിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ മൈൽസ് സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ എയ്ഞ്ചലിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Angeline Maria

തന്റെ ലിവിം​ഗ് ടുഗെദർ റിലേഷൻഷിപ്പിനെക്കുറിച്ചാണ് എയ്ഞ്ചലിൻ സംസാരിച്ചത്. റിലേഷൻഷിപ്പായ സമയത്ത് വീട്ടിൽ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടായി. എനിക്ക് അവൻ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമെന്ന മെന്റാലിലിറ്റിയായി. അപ്പോൾ ഞാൻ പറഞ്ഞു, നമുക്ക് ലിവിം​ഗ് ടു​ഗെദറാവാമെന്ന്. ഞങ്ങൾ ഒരുമിച്ച് താമസിച്ച് ലിവ് ഇൻ റിലേഷൻഷിപ്പിലായി. പിന്നീട് വീട്ടിലറിഞ്ഞു. വീട്ടുകാർക്ക് താൽപര്യമൊന്നുമില്ലായിരുന്നു.

നമുക്ക് ചിലയിടത്ത് കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ നമ്മൾ റിലേഷൻഷിപ്പിലാവും. പക്ഷെ കണക്ഷൻ കിട്ടില്ല. ചെറിയ ടെെം പിരീഡിനുള്ളിൽ അത് ബ്രേക്ക് ആവും. അങ്ങനെയാണ് എന്റെ മുമ്പത്തെ ബന്ധങ്ങളൊക്കെയുണ്ടായിരുന്നത്. പക്ഷെ ഇത് ബ്രേക്കായി പാച്ച് ചെയ്ത് വന്നു.

Angeline Maria

പിന്നെയും ബ്രേക്ക് ആയി. പിന്നെ തല്ലും തെറിവിളിയുമൊക്കെയായി. ഞാൻ തെറി വിളിക്കുന്നതിലും കൂടുതൽ അവനിങ്ങോട്ടാണ് വിളിച്ചത്. നീ ഇനി മിണ്ടിക്കഴിഞ്ഞാൽ നിന്റെ മോന്ത റോഡിലുരയ്ക്കുമെന്ന് പറഞ്ഞു. തൃശൂർക്കാരനാണ്, എയ്ഞ്ചലിൻ പറഞ്ഞതിങ്ങനെ.

അഭിമുഖങ്ങളിൽ ഇത്തരം കാര്യങ്ങൾ തുറന്ന് പറയേണ്ടെന്ന് അമ്മ പറയുമെന്നും പക്ഷെ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നും എയ്ഞ്ചലിൻ വ്യക്തമാക്കി. ലിവിം​ഗ് ടുദെ​ഗർ മോശമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. കല്യാണം കഴിഞ്ഞാലും ഇത് തന്നെയാണ് നടക്കുന്നത്. കല്യാണമെന്ന ഔദ്യോ​ഗിക ചടങ്ങില്ലാത്ത സംഭവമായേ എനിക്ക് തോന്നുന്നുള്ളൂ. തന്റെ ബോയ്ഫ്രണ്ട് വീട്ടുകാരോട് പറഞ്ഞിട്ടില്ലെന്നും എയ്ഞ്ചലിൽ പറയുന്നു.

അച്ഛനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് എയ്ഞ്ചലിൻ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. ഇത് കേട്ട് അച്ഛൻ പിന്നീട് തന്നെ വിളിച്ചു. മോളെ, കഴിഞ്ഞതെല്ലാം മറക്കണം, നീ അതേ പറ്റി ഓർക്കരുതെന്ന് പറഞ്ഞു, പക്ഷെ അദ്ദേഹത്തിന്റെ മനസ്സ് എങ്ങനെയാണെന്ന് എനിക്കറിയാം. അദ്ദേഹത്തെ പറ്റി പല വഴിക്ക് അറിഞ്ഞിരുന്നെന്നും എയ്ഞ്ചലിൻ പറഞ്ഞു. അച്ഛന്റെ വീട്ടുകാരും പിന്തുണച്ചിരുന്നില്ല.

അവരെക്കൊണ്ടും പ്രശനമായിരുന്നെന്നും എയ്ഞ്ചലിൻ പറഞ്ഞു. എയ്ഞ്ചലിൻ ബി​ഗ് ബോസിൽ തുടരുമോ പുറത്ത് പോവുമോ എന്ന് ഇന്നറിയാം. എലിമിനേഷൻ എപ്പിസോഡായിരുന്നു ഇന്നലെങ്കിലും മത്സരാർത്ഥികൾ തമ്മിലുള്ള വഴക്ക് മൂലം എപ്പിസോഡ് പൂർത്തിയാക്കാതെ മോഹൻലാൽ ഇറങ്ങിപ്പോയി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X