'ഗോപികയിലും റിനോഷേട്ടനിലുമാണ് പ്രതീക്ഷ, കിച്ചൺ ക്യാപ്റ്റനായി ഫുഡ് അടിച്ചുമാറ്റണമെന്നുണ്ടായിരുന്നു'; ഏയ്ഞ്ചലിൻ!
ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങി മൂന്ന് ആഴ്ച പിന്നിടുകയാണ് പക്ഷെ ഇതുവരേയും മറ്റുള്ള സീസണുകളിൽ കണ്ടപോലെ ആകാംഷ നിറയ്ക്കുന്ന ഒന്നും തന്നെ സീസണ് ഫൈവിൽ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. എല്ലാ മത്സരാർഥികളും തണുപ്പൻ സമീപനം സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ഹൗസിൽ പതിനേഴ് പേരാണ് ഉള്ളത്.
വൈൽഡ് കാർഡായി വന്ന ഹനാനാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആദ്യം ഹൗസിൽ നിന്നും പുറത്ത് പോയത്. പിന്നാലെ എവിക്ഷനിലൂടെ കഴിഞ്ഞ ദിവസം ഏയ്ഞ്ചലിൻ മരിയയും പുറത്തായി. ഏയ്ഞ്ചലിൻ പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ആഴ്ചയിൽ ഏയ്ഞ്ചലിൻ വളരെ ഡൗൺ ആയിരുന്നു. അതുകാണ്ടാകാം വോട്ട് സപ്പോർട്ട് കുറഞ്ഞ് ഏയ്ഞ്ചലിൻ പുറത്തായത് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായിരുന്നു ഏയ്ഞ്ചലിൻ മരിയ. ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം കപ്പ് ഉയർത്താൻ സാധ്യതയുള്ള മത്സരാർഥികളെ കുറിച്ച് ഏയ്ഞ്ചലിൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് പ്രതീക്ഷയുള്ളത് റിനോഷിലും ഗോപികയിലുമാണെന്നാണ് ഏയ്ഞ്ചലിൻ മരിയ പറയുന്നത്.
'കിച്ചൺ ക്യാപ്റ്റനാകണമെന്ന് എനിക്കുണ്ടായിരുന്നു. ജുനൈസ് എന്റെ അടുത്ത് പറഞ്ഞു നീ കിച്ചൺ ക്യാപ്റ്റനായിട്ട് ആപ്പിളും ഓറഞ്ചുമൊക്കെ അടിച്ചുമാറ്റി തങ്ങൾക്ക് കൊണ്ടുതരണമെന്ന്. എന്നിട്ട് ചോദിച്ചാൽ ഇത്രയെ വന്നിട്ടുള്ളു എന്ന് പറഞ്ഞാൽ മതിയെന്ന്. അപ്പോൾ തോന്നി കിച്ചൺ ക്യാപ്റ്റനായാൽ ഫുഡ് അടിച്ചുമാറ്റി കഴിക്കാൻ പറ്റുമല്ലോയെന്ന്. എനിക്ക് പ്രതീക്ഷയുള്ളത് ഗോപികയിലും റിനോഷേട്ടനിലും ശോഭ ചേച്ചിയിലുമാണ്.'
'ശോഭേച്ചി കപ്പ് നേടിയിട്ടെ പോകുവെന്ന് പറയാറുണ്ട്. റിനോഷേട്ടനൊപ്പം വീട്ടിലെ ജയിൽ വാസമാണ് ഏറ്റവും ഇഷ്ടപെട്ട നിമിഷം. അന്ന് കുറേ സമയം റിനോഷേട്ടനോട് സംസാരിച്ച ശേഷമാണ് ഞാൻ കൂടുതൽ ആക്ടീവായി തുടങ്ങിയത്. എല്ലാവരേയും മിസ് ചെയ്യും. ഹൗസിലെ ബെഡ് റൂം ഊഞ്ഞാൽ എന്നിവയും മിസ് ചെയ്യും' ഏയ്ഞ്ചലിൻ മരിയ പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ഏയ്ഞ്ചലിൻ ഹൗസിൽ നിന്നും ഇറങ്ങിയത്.

റിനോഷ്, മനീഷ അടക്കം എല്ലാവരും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഏയ്ഞ്ചലിൻ എവിക്ടായതിനോട് പ്രേക്ഷകർക്കും എതിർപ്പാണ്. ഏയ്ഞ്ചലിൻ ആയിരുന്നു കുറച്ചെങ്കിലും ഷോയെ എന്റർടെയ്ൻ ചെയ്ത് കൊണ്ടുപോയിരുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. നല്ലൊരു ഗെയിമർ അല്ലെങ്കിലും നല്ലൊരു എന്റർടെയ്നറായിരുന്നു. പുള്ളികാരിയെ കാണുമ്പോൾ തന്നെ പോസറ്റീവ് വൈബാണ്.
കുറച് കാലം കൂടി അവിടെ ഉണ്ടായിരുന്നുവെങ്കിൽ നല്ലൊരു ഗെയിമറാകുമായിരുന്നു. വോട്ട് കിട്ടിയില്ലേലും എല്ലാവരുടെയും ഇഷ്ടപെട്ട ഒരു കണ്ടസ്റ്റന്റ് ഏയ്ഞ്ചലിനാണ് എന്നാണ് പ്രേക്ഷകരിൽ ഏറെപ്പേരും കമന്റ് ചെയ്തിരിക്കുന്നത്. 'ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ... ഇത്രയും ദിവസം ഇത്രയും വലിയ ആൾക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നിൽക്കുകയെന്ന് പറയുന്നത് വലിയ കാര്യമല്ലേ. അതൊരു അച്ചീവ്മെന്റ് അല്ലേ.'
'അത് വലിയൊരു കാര്യമാണ്. തീർച്ചയായും അതിൽ അഭിമാനിക്കാം. സങ്കടപ്പെടേണ്ട ആവശ്യമില്ല. ഇത്രയും ചെറിയൊരു പ്രായത്തില്‍ വലിയൊരു അച്ചീവ്മെന്‍റ് നേടാന്‍ കഴിഞ്ഞില്ലേ. യു ആര്‍ എ ഫൈറ്റര്‍. ഇനിയും വലിയ വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെയെന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഏറ്റവും നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക.'
'നമുക്ക് വീണ്ടും കാണാം' എന്നാണ് എവിക്ടായ ഏയ്ഞ്ചലിനോട് മോഹൻലാൽ പറഞ്ഞത്. ഈ ആഴ്ച ഉണ്ടായിരുന്ന വോട്ടിംഗ് അവസാനിച്ചിട്ടില്ലെന്നും നോമിനേഷൻ ലിസ്റ്റിൽ ഏയ്ഞ്ചലിൻ ഒഴികെ ഉള്ളവർക്ക് വേണ്ടി ഏപ്രിൽ 17വരെ തുടർന്നും വോട്ട് രേഖപ്പെടുത്താമെന്നും മോഹൻലാൽ അറിയിച്ചിരുന്നു കഴിഞ്ഞ ദിവസം. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു എന്നിവരാണ് ഇനി നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്.


Click it and Unblock the Notifications