വോട്ടിങിലെ മാറ്റമോ കാരണം...?, ഹൗസിൽ നിന്നും പുറത്തായത് ഗോപികയല്ല ഏയ്ഞ്ചലിൻ മരിയ, സങ്കടത്തിൽ ആരാധകർ!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് മൂന്നാം ആഴ്ചയിലേക്ക് എത്തിനിൽക്കുമ്പോൾ കഴിഞ്ഞ ദിവസമാണ് അവതാരകൻ മോഹൻലാൽ പങ്കെടുത്ത വീക്കെൻഡ് എപ്പിസോഡുകളുടെ ഷൂട്ട് നടന്നത്. സീസൺ ഫൈവ് തുടങ്ങി മൂന്ന് ആഴ്ചയിലേക്ക് കടന്നിട്ടും ഇതുവരേയും ഒരു എവിക്ഷൻ പോലും നടന്നിരുന്നില്ല.
ആദ്യത്തെ ആഴ്ചയിൽ എലിമിനേഷൻ ഒഴിവാക്കിയത് മത്സരാർഥികളെ പ്രേക്ഷകർക്ക് കുറച്ച് കൂടി മനസിലാകുന്നതിന് വേണ്ടിയായിരുന്നു. രണ്ടാം ആഴ്ചയിൽ എവിക്ഷൻ നടക്കേണ്ട സമയത്ത് മത്സരാർഥികൾ തമ്മിലുള്ള വഴക്ക് കണ്ട് രോഷംപൂണ്ട് മോഹൻലാൽ ഷോയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. അതുകൊണ്ട് ആ ആഴ്ചയിലും എവിക്ഷനുണ്ടായിരുന്നു. അഞ്ചാം സീസണിലെ ആദ്യ എവിക്ഷൻ കഴിഞ്ഞ ദിവസം നടന്നുവെന്നാണ് റിപ്പോർട്ട്.

ആദ്യം വന്ന റിപ്പോർട്ടുകൾ കോമണറായ മത്സരാർഥി ഗോപിക ഗോപി ഹൗസിൽ നിന്നും പുറത്തായി എന്നാണ്. കോമണർ എന്ന പേരിൽ തുടക്കത്തിൽ നല്ല പ്രേക്ഷക പിന്തുണ ലഭച്ചുവെങ്കിൽ കൂടയും പിന്നീട് പതിയെ അത് കുറയുകയായിരുന്നു. ഗോപികയുടെ ഗെയിം രീതിയോട് ഒരു വിഭാഗം പ്രേക്ഷകർക്ക് യോജിപ്പുണ്ടായിരുന്നില്ല.
സീസൺ ഫോറിലെ മത്സരാർഥി ശാലിനി നായരായിരുന്നു ഗോപികയ്ക്ക് എല്ലാ പിന്തുണയും നൽകി ഹൗസിൽ എത്തുന്നത് വരെ ഒപ്പം നിന്നത്. അതുകൊണ്ട് തന്നെ ഗോപിക പുറത്തായിയെന്ന റിപ്പോർട്ട് വന്നപ്പോൾ ഏറെ വിഷമിച്ചതും ശാലിനി നായരായിരുന്നു.
എന്നാലിപ്പോൾ അറിയാൻ കഴിയുന്നത് ഗോപികയല്ല ഏയ്ഞ്ചലിൻ മരിയയാണ് ഹൗസിൽ നിന്നും പുറത്തായത് എന്നാണ്. ശാലിനി നായർ തന്നെയാണ് ഈ വിവരം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഗോപിക എവിക്ടാകാത്തതിൽ സന്തോഷമുണ്ടെങ്കിലും ഏയ്ഞ്ചലിൻ പുറത്തായിയെന്ന് അറിഞ്ഞതിലും സങ്കടമുണ്ടെന്നാണ് ശാലിനി നായർ പറഞ്ഞത്.
ഹൗസിലെ പതിനെട്ട് പേരിൽ കുറച്ചെങ്കിലും ഒറിജിനലായി പെരുമാറുന്നതും സംസാരിക്കുന്നതും ഏയ്ഞ്ചലിൻ മാത്രമായിരുന്നുവെന്നും അതുകൊണ്ട് ഏയ്ഞ്ചലിൻ പുറത്തായതിനോട് യോജിപ്പില്ലെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഏയ്ഞ്ചലിന്റെ തഗ് ഡയലോഗുകൾക്കും എക്സ്പ്രഷനുകൾക്കും നിരവധി ആരാധകരുണ്ട്.

ആദ്യത്തെ ആഴ്ചയിൽ കുറച്ച് ദിവസം ഏയ്ഞ്ചലിൻ ഒസിഡി പ്രശ്നങ്ങളും മറ്റും പറഞ്ഞ് ഹൗസിൽ പണിയൊന്നും എടുക്കാതെ മാറി നിന്നത് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ആ സമയത്ത് ഏയ്ഞ്ചലിനാണ് പുറത്താകേണ്ടത് എന്ന തരത്തിൽ പ്രേക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് ഗെയിമിലും വീട്ടിലും ഏയ്ഞ്ചലിൻ ആക്ടീവായതും പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതും. അപ്പോഴേക്കും ഏയ്ഞ്ചലിൻ പുറത്താവുകയും ചെയ്തു.
എം അടിക്കാൻ തോന്നിയാൻ അടിക്കണമെന്ന് പറഞ്ഞ് വൈറലായി എയറിൽ കയറിയ നടിയായിട്ടും ഹൗസിൽ വന്ന് ഇന്നേവരെ ഒരു സിഗരറ്റ് പോലും വലിച്ച് കണ്ടില്ല. സംസാരത്തിലും വളരെ സത്യസന്ധത തോന്നി... ഏയ്ഞ്ചലിൻ ആയിരുന്നില്ല പുറത്താകേണ്ടിയിരുന്നത് എന്നാണ് ഒരാൾ എവിക്ഷൻ റിസൾട്ട് വന്ന ശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്.
അതുപോലെ തന്നെ വൈൽഡ് കാർഡായി കഴിഞ്ഞ ആഴ്ച വീട്ടിലേക്ക് വന്ന ഹനാനും ഹൗസിൽ നിന്നും പുറത്ത് പോയി. സീസൺ അഞ്ചിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഹനാൻ. എന്നാൽ ഏറെ പ്രതീക്ഷകളുമായി ബിബി ഹൗസിലെത്തിയ ഹനാൻ അപ്രതീക്ഷിതമായി പുറത്തേക്ക് പോകുകയാണ് ചെയ്തത്. ഷോയിലെത്തി ഒരാഴ്ചക്കകമാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാന് പുറത്തേക്ക് പോകേണ്ടിവന്നത്. താൽകാലികമായാണ് പുറത്തേക്ക് പോകുന്നതെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് കണ്ടറിയണം.
ഷോയിലെത്തി ഒരാഴ്ചക്കകം തന്നെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ശേഷം ഹനാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ച ബിഗ് ബോസ് താരം താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുക ആണെന്ന് പറഞ്ഞു. ഹനാന്‍റെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മറ്റ് മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബിഗ് ബോസ് നിർദേശിച്ചു.


Click it and Unblock the Notifications