എന്റെ വീട്ടിൽ ഭക്ഷണം പോലുമില്ലാത്ത ദിവസങ്ങളുണ്ടെന്ന് എയ്ഞ്ചലിൻ; സംശയം ചോദിച്ചതോടെ വിഷയം മാറ്റി
ബിഗ് ബോസ് ഹൗസിൽ ട്രബിൾ മേക്കറാവുമെന്നാണ് എയ്ഞ്ചലിൻ മരിയയുടെ വരവിൽ പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ ഏറ്റവും ദുർബലയായ മത്സരാർത്ഥിയായാണ് എയ്ഞ്ചലിനെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ആരോടും അധികം സംസാരിക്കുന്നില്ല. വാഗ്വാദം വരുമ്പോഴേക്കും കരച്ചിൽ, ക്യാമറയ്ക്ക് മുന്നിൽ ഇടയ്ക്കിടെ പരാതി പറയൽ തുടങ്ങിയവയാണ് എയ്ഞ്ചലിന്റെ രീതികൾ. ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കുന്നവർക്കിടയിൽ എയ്ഞ്ചലിൻ വെറുതെയാവുന്നെന്ന് പ്രേക്ഷകർ പറയുന്നു.
തനിക്ക് മാനിസകമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് എയ്ഞ്ചലിൻ പറയുന്നുണ്ട്. പ്രശ്നങ്ങളുള്ളയാൽ എന്തിനാണ് ഇത്തരമാെരു ഷോയിലേക്ക് വന്നതെന്നാണ് സഹ മത്സരാർത്ഥികളും പ്രേക്ഷകരും ചോദിക്കുന്നത്. എയ്ഞ്ചലിനോട് പ്രത്യേക പരിഗണനയൊന്നും ഷോയിൽ മത്സരാർത്ഥികൾ കാണിക്കുന്നുമില്ല. കഴിഞ്ഞ ദിവസം മനീഷയുൾപ്പെടെ രൂക്ഷമായി എയ്ഞ്ചലിനോട് സംസാരിക്കുകയും ചെയ്തു. കരഞ്ഞ് കൊണ്ട് ഓടുകയാണ് എയ്ഞ്ചലിൻ ചെയ്തത്.
ബിഗ് ബോസ് വീട്ടിലിപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് എയ്ഞ്ചലിനും റെനീഷും. ഇരുവരും തമ്മിൽ രസകരമായ സംഭാഷണമാണ് ജയിലറയ്ക്കുള്ളിൽ സംസാരിക്കുന്നത്. ഇത് പോലൊരു സംഭാഷണത്തിന് താൻ കാത്തിരിക്കുകയാണെന്ന് എയ്ഞ്ചലിൻ റെനീഷിനോട് പറഞ്ഞു. റെനീഷ് രസകരമായി സംഭാഷണം മുന്നോട്ട് കൊണ്ട് പോയി. പൊതുവെ വീട്ടിലാരോടും എയ്ഞ്ചലിൻ മനസ് തുറന്നിട്ടില്ല.

എന്നാൽ റിനോഷിനോട് കുറേക്കൂടെ തുറന്ന് സംസാരിക്കാൻ എയ്ഞ്ചലിന് കഴിഞ്ഞു. താൻ സ്നേഹത്തിൽ വീണു പോവുന്ന വ്യക്തിയാണ്. വളർത്ത് മൃഗങ്ങളോട് വളരെ ഇഷ്ടമാണ്. വീട്ടിലുള്ള വില കൂടിയ ബ്രീഡുകളായ പട്ടികളുടെ പേരും എയ്ഞ്ചലിൻ പറഞ്ഞു. എന്നാൽ പിന്നീട് എയ്ഞ്ചലിൻ സംസാരത്തിന്റെ ട്രാക്ക് മാറ്റി. തനിക്ക് വീട്ടിൽ പല പ്രശ്നങ്ങളുണ്ടെന്ന് എയ്ഞ്ചലിൻ പറഞ്ഞു.
കുടുംബത്തിന്റെ വരുമാനമെന്തെന്ന് ചോദിച്ചപ്പോൾ അമ്മയുടെ വീട്ടുകാർ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞു. ചില ദിവസങ്ങളിൽ വീട്ടിൽ ഭക്ഷണത്തിനുള്ള പണം പോലുമുണ്ടാവില്ലെന്ന് എയ്ഞ്ചലിൻ പറഞ്ഞു. അപ്പോൾ ഈ വിദേശ ബ്രീഡുകളായ പട്ടികളെയൊക്കെ എങ്ങനെ വളർത്തുന്നെന്നായി റിനോഷിന്റെ ചോദ്യം. അത് ബ്രീഡിംഗിനാണെന്ന് എയ്ഞ്ചലിൻ പറഞ്ഞു. പിന്നീടും പറഞ്ഞ കാര്യങ്ങളിൽ ചില സംശയം റിനോഷ് ചോദിച്ചതോടെ നമുക്കത് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് എയ്ഞ്ചലിൻ ഒഴിഞ്ഞു.
സംസാരത്തിനിടെ ചില ഉപദേശങ്ങളും റിനോഷ് എയ്ഞ്ചലിനോടായി പറഞ്ഞു. നിനക്ക് 20 വയസ്സേ പ്രായമായിട്ടുള്ളൂ. ഈ പ്രായത്തിൽ എല്ലാവരും മണ്ടത്തരങ്ങൾ ചെയ്യും. നമുക്ക് പറ്റിയവരോട് വീട്ടിൽ സംസാരിക്കേണ്ടതുണ്ടെന്നും റിനോഷ് അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ ഇരുവരും തമ്മിൽ സൗഹൃദത്തിലായേക്കാനും സാധ്യതയുണ്ട്. റിനോഷിനോട് തനിക്ക് ക്രഷുണ്ടെന്ന് എയ്ഞ്ചലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിംപതി ട്രാക്ക് പിടിക്കാനാണ് എയ്ഞ്ചലിൻ തുടക്കം മുതലേ ശ്രമിക്കുന്നതെന്ന് വിമർശനമുണ്ട്. ആദ്യ ദിവസം തന്നെ വൈബർ ഗുഡ് ദേവു ഈ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ വാക്കേറ്റവും നടന്നു. ഒറ്റപ്പെട്ടിരിക്കുക, ഇടയ്ക്കിടെ കരയുക എന്നിങ്ങനെ മാത്രമേ ഇതുവരെ എയ്ഞ്ചലിനെ കണ്ടിട്ടുള്ളൂ. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലാത്ത് പോലെയാണ് എയ്ഞ്ചലിന്റെ പെരുമാറ്റമെന്നും പ്രേക്ഷകർ ആരോപിക്കുന്നു.
സിംപതി ട്രാക്കാണ് എയ്ഞ്ചലിൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് വിപരീത ഫലമേ ഉണ്ടാക്കൂയെന്നും ബിഗ് ബോസ് പ്രോക്ഷകർ പറയുന്നു. പ്രേക്ഷകർ വലിയ പ്രതീക്ഷ തുടക്കത്തിൽ കൊടുക്കാതിരുന്ന റെനീഷയുൾപ്പെടെയുള്ള മത്സരാർത്ഥികൾ മികച്ച പ്രകടനാണ് ബിഗ് ബോസ് വീട്ടിൽ കാഴ്ച വെക്കുന്നത്. അഖിൽ മാരാർ, നാദിറ, വൈബർ ഗുഡ് ദേവു, മനീഷ തുടങ്ങിയവർക്കെല്ലാം സ്ക്രീൻ സ്പേസ് ലഭിക്കുന്നുമുണ്ട്. ഷോ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂയെങ്കിലും ഇതിനകം ആവേശം കൊള്ളിക്കാൻ മത്സരാർത്ഥികൾക്ക് കഴിഞ്ഞു.


Click it and Unblock the Notifications