'വേൾഡ് ചാമ്പ്യൻ പട്ടം കിട്ടിയിരുന്നു, ഗോൾഡും നേടി'; ബിഗ് ബോസിനോട് മിഥുൻ, ഒളിഞ്ഞ് നിന്ന് കേട്ട് റിനോഷ്!
ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥയുമായുള്ള പ്രണയകഥ അനിയൻ മിഥുൻ പറഞ്ഞശേഷം നുണയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മോഹൻലാൽ, മേജർ രവി തുടങ്ങിയവർ മിഥുൻ പറഞ്ഞത് കെട്ടിച്ചമച്ച കഥയാണെന്ന് തെളിയിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. പ്രണയകഥ നുണയാണെന്ന് മനസിലായതോടെ മിഥുൻ, വുഷു എന്ന കായിക ഇനത്തിന്റെ പേരിൽ നടത്തിയ പ്രസ്താവനകൾ ശരിയാണോയെന്നുള്ളതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ പുരോഗമിക്കുകയാണ്.
വുഷു എന്ന കായിക ഇനത്തിൽ വേൾഡ് ചാമ്പ്യൻ പട്ടം കിട്ടിയിരുന്നുവെന്നും വേറെയും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ചയിലെ വീക്ക്ലി ടാസ്ക്കിനിടെ മിഥുൻ പറഞ്ഞിരുന്നു.
എന്നാൽ വുഷുമായി ബന്ധപ്പെട്ട കേരളത്തിലേയും രാജ്യത്തേയും പ്രധാനപ്പെട്ട ആളുകൾ പറഞ്ഞത് തങ്ങളുടെ അനുവാദത്തോടെ മിഥുൻ ഒരു ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടില്ലെന്നാണ്. ഇത് സംബന്ധിച്ച് മിഥുൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ബിഗ് ബോസ് തന്നെ ഇക്കാര്യത്തില്‍ മിഥുനോട് വിശദീകരണം തേടിയിരുന്നു.

കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മിഥുനോട് ബിഗ് ബോസ് വിശദീകരണം ചോദിച്ചത്. മിഥുൻ... നിങ്ങളുടെ വ്യക്തിത്വവും ആകാരഭംഗിയും സ്വഭാവ സവിശേഷതയുമെല്ലാം അടിസ്ഥാനമാക്കിയാണ് ഈ ഷോയിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ നിങ്ങൾ പറഞ്ഞ ജീവിതകഥയെ തുടർന്നുണ്ടായ സംഭവങ്ങൾ പുറത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
അതുകൊണ്ട് തന്നെ മിഥുൻ പങ്കുവെച്ച കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ പ്രേക്ഷകർക്ക് താൽപര്യമുണ്ട് എന്ന് പറഞ്ഞ ശേഷമാണ് മിഥുനോട് ബിഗ് ബോസ് വുഷുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ച് തുടങ്ങിയത്. വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത് എന്നതായിരുന്നു ബിഗ് ബോസിന്റെ ആദ്യത്തെ ചോദ്യം.
ഞാൻ സ്‍കൂള്‍ കാലം തൊട്ടാണ് അത് ആരംഭിച്ചത്. കരാട്ടെ, കിക്ക് ബോക്സിങ് എന്നിവയ്ക്ക് ശേഷം വുഷുവിലോട്ട് മാറിയിരുന്നു എന്നായിരുന്നു മറുപടി.
ഏതെല്ലാം ക്ലബ്ബിലാണ് വുഷുവുമായി ബന്ധപ്പെട്ട് അംഗത്വം നേടിയത് എന്നായിരുന്നു അടുത്ത ചോദ്യം. കേരളത്തിൽ നിന്നാണ് സ്റ്റാർട്ട് ചെയ്തത്. അതിനുശേഷം ജമ്മുകാശ്മീരിലാണ് കൂടുതലും കളിച്ചത്. അംഗത്വം മിക്കതിലുമുണ്ട്. പ്രൊഫഷണൽ വുഷുവിലാണ് കൂടുതലും ശ്രദ്ധകൊടുത്തിരിക്കുന്നത് അമേച്വറിലല്ല.
പ്രൊഫഷണൽ വുഷുവുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാത്തിലും ഞാൻ അംഗം തന്നെയാണ്. വുഷു സാൻഡയിലാണ് ഞാൻ കളിച്ചുകൊണ്ടിരിക്കുന്നത് മിഥുൻ പറഞ്ഞു. കേരള വുഷു അസോസിയേഷൻ, ഇന്ത്യൻ വുഷു അസോസിയേഷൻ ഇവരുടെ എല്ലാം അനുമതിയോട് കൂടിയാണോ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളതെന്ന് ചോദിച്ചപ്പോൾ അനുമതിയോടെയും അല്ലാതെ പ്രൊഫഷണൽ വുഷു അസോസിയേഷനിലും താൻ പങ്കെടുത്തിട്ടുണ്ടെന്നാണ് മിഥുൻ പറഞ്ഞത്.

ജമ്മുവിലെ ക്ലബ്ബ് ഏതാണെന്ന് ചോദിച്ചപ്പോൾ ജീവലിലുള്ള വലിയൊരു ക്ലബ്ബിൽ ഇന്ത്യൻ പ്ലയേഴ്സ് അടക്കം ഉള്ള സ്ഥലത്താണ് താൻ പ്രാക്ടീസ് ചെയ്തിരുന്നതെന്നും മിഥുൻ പറഞ്ഞു. ആരായിരുന്നു ഔദ്യോഗിക പരിശീലകനെന്ന് ചോദിച്ചപ്പോൾ കുൽദീപ് ഹാൻഡു എന്നായിരുന്നു മിഥുന്റെ മറുപടി.
കേരളത്തിൽ അനീഷ് എന്നൊരു വ്യക്തിയാണ് പരിശീലനം നൽകിയതെന്നും മിഥുൻ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിൽ പങ്കെടുത്തുവെന്ന് ചോദിച്ചപ്പോൾ സൗത്ത് ഏഷ്യ, പ്രൊ വുഷു വേൾഡ് സാൻഡ എന്നും മിഥുൻ മറുപടി നൽകി. കഴിഞ്ഞ വർഷം തായ്‌ലൻഡിൽ വെച്ചാണ് മത്സരം നടന്നതെന്നും മിഥുൻ പറഞ്ഞു.
വേൾഡ് ചാമ്പ്യനാണെന്ന് പരാമർശം നടത്തിയല്ലോ... അതിൽ ആരായിരുന്നു എതിരാളിയെന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ ലാസ്റ്റ് വന്നത് സൗത്ത് ആഫ്രിക്കകാരനായിരുന്നുവെന്നും സെമി ഫൈനൽ ചൈനയ്ക്കും ഫസ്റ്റ് വന്നത് അമേരിക്കയുമായിരുന്നുവെന്നാണ് മിഥുൻ പറഞ്ഞത്.
പിന്നീട് ബിഗ് ബോസ് ചോദിച്ചത് വേൾഡ് ചാമ്പ്യൻ പട്ടം കിട്ടിയിരുന്നുവോ എന്നാണ്. കിട്ടിയിരുന്നുവെന്ന് മിഥുൻ തറപ്പിച്ച് പറയുകയും ചെയ്തു. വീണ്ടും പഴയ കാര്യങ്ങൾ മിഥുൻ ആവർത്തിച്ചതിനാൽ ബിഗ് ബോസ് എന്ത് നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.


Click it and Unblock the Notifications