'സൗഹൃദത്തിന് വില കൊടുക്കും, കുട്ടികളെ സൗജന്യമായി വുഷു പഠിപ്പിക്കും, അഖിൽ വെല്ലുവിളിയാണ്'; മിഥുന്റെ നാട്ടുകാർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോകുമ്പോൾ മത്സരാർഥികളെല്ലാം ടൈറ്റിൽ ലക്ഷ്യമാക്കി ശക്തമായി പോരാടുകയാണ്. ഇപ്പോൾ‌ ഹൗസിലുള്ളത് പതിനഞ്ച് പേരാണ്. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് രണ്ടാഴ്ച മുമ്പ് വൈൽഡ് കാർഡായി എത്തിയ ഒമർ ലുലുവാണ്. ഹൗസിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ജനപിന്തുണയുടെ കാര്യത്തിൽ മുന്നിൽ‌ നിൽക്കുന്ന ഒരു മത്സരാർഥിയാണ് അനിയൻ മിഥുൻ.

കുങ്ഫുവിന് സമാനമായ വുഷുവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ മെഡല്‍ വാങ്ങിയ ഫൈറ്ററാണ് അനിയന്‍ മിഥുന്‍. വുഷു വേദികളില്‍ അറബിക്കടലിന്‍റെ മകന്‍ എന്നാണ് അനിയന്‍ മിഥുന്‍ സ്വയം സംബോധന ചെയ്യുന്നത്.

വുഷുവിലെ മികവിന് നേപ്പാള്‍ സര്‍ക്കാരിന്‍റെ ബെസ്റ്റ് ഫൈറ്റര്‍ അവാര്‍ഡും നേടിയിട്ടുണ്ട് അനിയന്‍. 2021പാകിസ്ഥാനെ ഏറ്റവും വേഗത്തില്‍ നോക്കൌട്ട് ചെയ്യിച്ച താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയ അനിയന്‍ മിഥുന്‍ ബിഗ് ബോസിലെ ഇടി താരമാണ്.

Aniyan Midhun

അനിയൻ മിഥുനുള്ള ഫിസിക്കൽ ടാസ്ക്കിൽ പിടിച്ച് നിൽക്കാനും വിജയിക്കാനും സഹമത്സരാർഥികൾ വിയർക്കാറുണ്ട്. തൃശൂര്‍ നാട്ടിക സ്വദേശിയായ മിഥുന്‍ അഞ്ചാം ക്ലാസ് മുതലാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നെ പതിയെ പരിശീലനം കിക്ക് ബോക്സിംഗിലേക്കും പിന്നീട് വുഷുവിലേക്കും തിരിയുകയായിരുന്നു.

ഏഴാം ക്ലാസ് മുതല്‍ വുഷു പരിശീലനം ചെയ്യുന്നുണ്ട് അനിയന്‍ മിഥുന്‍. ബീച്ചിനോടും കടലിനോടും ഏറെ പ്രിയമുള്ള അനിയന്‍ ബാല്യ കാലത്ത് ഏറെ സമയവും ചെലവിട്ടത് ബീച്ചുകളില്‍ തന്നെയായിരുന്നു. കടല്‍ത്തീരത്ത് നടത്തിയ പരിശീലനം വുഷുവിലും മികവിലേക്ക് എത്താന്‍ അനിയനെ സഹായിച്ചിട്ടുണ്ട്.

Aniyan Midhun

ഇതുകൊണ്ട് തന്നെയാണ് അറബിക്കടലിന്‍റെ മകനെന്ന വിളിപ്പേര് അനിയന്‍ മിഥുന് ലഭിച്ചതും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കേരള സ്പോര്‍ട്സ് കൗണ്‍സിലുമായും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും അനിയന്‍ സജീവമാണ്. ഹൗസിൽ അനിയൻ മിഥുൻ അമ്പത് ദിവസം തികയ്ക്കാൻ പോകുമ്പോൾ താരത്തെ കുറിച്ച് മിഥുന്റെ നാട്ടുകാർ ഫിൽമി ബീറ്റ് മലയാളത്തോട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വീഡിയോയുടെ പൂർണരൂപം ചുവടെ

കൊറോണ കാലത്ത് വീട്ടിൽ വെറുതെ ഇരുന്ന് സമയം കൂട്ടാതെ പ്രദേശത്തെ നിരവധി കുട്ടികളെ സൗജന്യമായി വുഷു പരിശീലിപ്പിച്ചിരുന്നു മിഥുൻ എന്നാണ് നാട്ടുകാർ പറയുന്നത്. മിഥുനെ കുറിച്ച് പറയുമ്പോൾ നാട്ടിക നിവാസികൾക്ക് നൂറ് നാവാണ്.

മിഥുൻ ടൈറ്റിൽ വിൻ ചെയ്യണമെന്നാണ് ​ആ​ഗ്രഹം. അനിയൻ മിഥുൻ-ശ്രുതി ഫ്രണ്ട്ഷിപ്പ് ഇഷ്ടമൊക്കെയാണ്. മുമ്പുള്ള സീസണുകളിലും ഇത്തരം ഫ്രണ്ട്ഷിപ്പുകൾ ഉണ്ടായിട്ടുണ്ടല്ലോ. മിഥുൻ വന്ന ശേഷമാണ് വോട്ട് ചെയ്ത് തുടങ്ങിയത്. മിഥുൻ ഫിസിക്കൽ ടാസ്ക്കൊക്കെ നന്നായി കളിക്കുന്നുണ്ട്. പാവമാണ് അനിയൻ മിഥുൻ. ഭയങ്കര ബോൾഡുമാണ്. ചെയ്യണമെന്ന് വിചാരിക്കുന്നത് എങ്ങനേയും പ്രയത്നിച്ച് നേടും.

കുട്ടികാലം മുതൽ അധികം വഴക്കിലൊന്നും ഇടപെടാൻ പോകാത്തയാളാണ് മിഥുൻ. മിഥുന്റെ അച്ഛൻ പ്രവാസിയായിരുന്നു. എല്ലാവരോടും പെട്ടന്ന് കമ്പിനിയാകുന്ന പ്രകൃതമാണ്. കൊറോണ കാലത്ത് മിഥുൻ കുട്ടികൾക്ക് സൗജന്യമായി വുഷു ക്ലാസ് എടുത്തിരുന്നു. നമ്മളോടൊന്നും ദേഷ്യപ്പെടാറില്ല. ഫൈനൽ ഫൈവിൽ വരും അനിയൻ മിഥുൻ നാട്ടുകാർ‌ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X