'വിവാദമായ കാര്യങ്ങളും വീഡിയോയുമെല്ലാം കണ്ടു, എല്ലാത്തിനും മറുപടി തരും, ട്രോൾസ് കണ്ട് ചിരിച്ചു'; അനിയൻ മിഥുൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്നും ഏറ്റവും പുതിയതായി പുറത്തായ മത്സരാ​ർത്ഥി അനിയൻ മിഥുനാണ്. തൊണ്ണൂറ്റി ഒന്ന് ദിവസം ​ഹൗസിൽ തികച്ച ശേഷമാണ് അനിയൻ മിഥിൻ എവിക്ടായത്. തുടക്കത്തിൽ നല്ലൊരു മത്സരാർത്ഥിയായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് മിഥുന്റെ ​ഗെയിം ഇല്ലാതെയായി.

റിനോഷ് ജോർജിനോട് സൗഹൃദം ആരംഭിച്ച ശേഷം മിഥുൻ ഒതുങ്ങിപ്പോയതായാണ് പ്രേക്ഷകരും വിലയിരുത്തിയത്. തുടക്കത്തിൽ ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ പ്രവചിച്ചിരുന്ന ഒരു മത്സരാ​ർത്ഥി കൂടിയായിരുന്നു മിഥുൻ. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിന്നതും മിഥുനായിരുന്നു.

അതിന് കാരണം ഒരു വീക്ക്ലി ടാസ്കിനിടെ പറഞ്ഞ ചില കാര്യങ്ങളായിരുന്നു. പട്ടാള ഉദ്യോ​​ഗസ്ഥയായ ഒരു പെൺകുട്ടിയെ പ്രണയിച്ചുവെന്നും ആ പെൺകുട്ടി പിന്നീട് വെടിയേറ്റ് മരിച്ചുവെന്നുമാണ് മിഥുൻ പറഞ്ഞത്. സംഭവം വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു.

മോഹൻലാൽ അടക്കം കഥയിലെ സത്യത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ എല്ലാം സത്യമാണെന്നാണ് മിഥുൻ ആവർത്തിച്ച് പറ‍ഞ്ഞത്. നുണയാണെന്ന് സമ്മതിക്കാൻ തയ്യാറായിരുന്നില്ല.

 Aniyan Midhun

മാത്രമല്ല വുഷു എന്ന കായികഇനവുമായി ബന്ധപ്പെട്ട് മിഥുൻ നേടിയെന്ന് പറയുന്ന റെക്കോർ‌ഡുകളിൽ എത്രത്തോളം സത്യമുണ്ടെന്നതും ചർച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മിഥുൻ മത്സരിച്ചിട്ടില്ലെന്ന് വുഷുവിന്റെ കേരളത്തിലെ ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു.

മിഥുൻ പുറത്ത് വന്ന ശേഷം പ്രണയം, വുഷു എന്നിവയുമായെല്ലാം ബന്ധപ്പെട്ട കഥകളിലെ സത്യം ചോദിച്ചറിയാനാണ് ആരാധകരടക്കം എല്ലാവരും കാത്തിരിക്കുന്നത്. എന്നാൽ ഷോയിൽ നിന്നും എവിക്ടായി എങ്കിലും മിഥുൻ ഇതുവരെയും കേരളത്തിൽ തിരികെ എത്തിയിട്ടില്ല. ​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം മാത്രമെ തിരികെ എത്തു.

ഇപ്പോഴിതാ ഹൗസിൽ നിന്നും പുറത്തിറങ്ങിയ മിഥുൻ സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിച്ചിരിക്കുകയാണ്. വിവാദമായ കാര്യങ്ങളും വീഡിയോയുമെല്ലാം കണ്ടുവെന്നും വൈകാതെ എല്ലാത്തിനും മറുപടി തരുമെന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ മിഥുൻ പറയുന്നത്. 'എല്ലാവർക്കും നമസ്കാരം... ഞാൻ മുംബൈയിൽ തന്നെയാണ് ഉള്ളത്.'

'നാട്ടിൽ എത്തിയിട്ടില്ല. ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് മാത്രമെ നാട്ടിൽ വരൂ. ബി​ഗ് ബോസ് ടീമിനൊപ്പം തന്നെയാണുള്ളത്. വോട്ട് തന്ന് തൊണ്ണൂറ്റി ഒന്ന് ദിവസം ഹൗസിൽ നിർത്തിയതിന് നന്ദി. നിങ്ങൾ എനിക്ക് തന്ന വോട്ട് ഞാൻ സ്നേഹമായിട്ടാണ് എടുത്തിട്ടുള്ളത്. പിന്നെ വിവാദപരമായ കാര്യങ്ങളും വീഡിയോയുമെല്ലാം കണ്ടു. അതിനൊക്കെ മറുപടി ഞാൻ തരുന്നതായിരിക്കും.'

 Aniyan Midhun

'ട്രോൾസും കണ്ടു.... എല്ലാം അടിപൊളിയായിട്ടുണ്ട്. എല്ലാം കണ്ട് കുറെ ചിരിച്ചു. വിവാദങ്ങൾക്കിടയിൽ വലിയൊരു വിഭാ​ഗം ജനങ്ങൾ എന്നെ സ്നേഹിച്ചുവെന്ന് അറിഞ്ഞതിൽ സന്തോഷം. കുറെ മെസേജുകളും വന്നിരുന്നു. എന്റെ വീട് എന്റെ നാടാണ്', എന്നാണ് മിഥുൻ വീഡിയോയിൽ പറഞ്ഞത്. ഉറ്റ സുഹൃത്ത് റിനോഷ് സുഖം പ്രാപിച്ച് വരികയാണെന്നും തനിക്ക് റിനോഷിനെ മിസ് ചെയ്യുന്നുണ്ടെന്നും വീ‍ഡിയോയിൽ മിഥുൻ പറഞ്ഞു. ​

ഗ്രാന്റ് ഫിനാലെയുടെ പടിവാതിൽ എത്തി നിൽക്കുന്ന ഹൗസിലെ ഏഴ് മത്സരാർത്ഥികൾ​ക്ക് വേണ്ടി മിഥുൻ വീഡിയോയിലൂടെ വോട്ടും അഭ്യർത്ഥിച്ചു. എല്ലാവരും തനിക്ക് വേണ്ടപ്പെട്ടവരാണെന്നും അവരിൽ ഏറ്റവും അർഹതയുള്ളതെന്ന് തോന്നുന്ന വ്യക്തിക്ക് വോട്ട് കൊടുക്കാനുമാണ് മിഥുൻ പറഞ്ഞത്. തൃശ്ശൂർ സ്വദേശിയാണ് മിഥുൻ.

അടുത്തിടെ ഫാമിലി വീക്കിന്റെ ഭാ​ഗമായി മിഥുന്റെ മാതാപിതാക്കൾ ഹൗസിൽ അതിഥികളായി വന്നിരുന്നു. അച്ഛനും അമ്മയും വന്നപ്പോഴും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ കൊടുക്കരുതെന്നും താൻ തിരികെ വന്നശേഷം സംസാരിച്ചോളാമെന്നുമാണ് മിഥുൻ പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X