'നിന്നെ ആളുകൾ വെറുക്കാനും നീ തുടർച്ചയായി നോമിനേഷനിൽ വരാനും കാരണം സെറീനയാണ്'; റെനീഷയോട് അഞ്ചൂസ്!

ബി​ഗ് ബോസ് മലയാളം സീസണ്‍ അഞ്ച് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഹൗസിൽ നിന്നും എവിക്ടായി പോയ എല്ലാ മത്സരാർത്ഥികളും കഴിഞ്ഞ ദിവസം തിരികെ വീട്ടിലേക്ക് എത്തി. ത്വക്ക് അലർജി മൂലം മത്സരം ക്വിറ്റ് ചെയ്ത് ചികിത്സയ്ക്ക് പോയ റിനോഷിന് മാത്രം തിരികെ വരാൻ സാധിച്ചില്ല. ഐസുലേഷനിൽ കഴിയുന്നതിനാലാണ് വരാൻ സാധിക്കാതെ പോയത്.

എവിക്ടായി പുറത്ത് പോയപ്പോൾ തങ്ങളുടെ സഹമത്സരാർത്ഥികളോട് ഉണ്ടായിരുന്ന സമീപനമല്ല പലർക്കും തിരികെ വീട്ടിലെത്തിയപ്പോൾ ഉണ്ടായിരുന്നത്. അ‍തിന്റെ ഏറ്റവും വലിയ ഉദാഹരണം അ‍ഞ്ചൂസ്, റെനീഷ, സെറീന എന്നിവർ തമ്മിലുള്ള സൗഹൃദത്തിൽ വന്ന വിള്ളലാണ്.

പുറത്ത് പോയി എപ്പിസോഡുകളും പ്രേക്ഷക നിരീക്ഷണങ്ങളും കണ്ട് മനസിലാക്കിയ അ‍ഞ്ചൂസ് പലപ്പോഴായി സെറീന റെനീഷയെ ഒറ്റപ്പെടുത്തിയതായി മനസിലാക്കി. ഹൗസിലേക്ക് തിരികെ വന്നപ്പോൾ സെറീനയോട് പഴയ അടുപ്പം അഞ്ചൂസ് കാണിച്ചതുമില്ല. ആദ്യം അഞ്ചൂസ് കെട്ടിപിടിച്ചത് അഖിലിനെയാണ്.

പുറത്ത് പോയി തിരികെ വന്ന മത്സരാർത്ഥികളെല്ലാം ആദ്യം പോയി കെട്ടി പിടിച്ചതും സ്നേഹം പ്രകടിപ്പിച്ചതും അഖിലിനോടാണ്. താരത്തിന്റെ ഫാൻ പവറും ​ഗെയിമുമെല്ലാം എത്രത്തോളം മെച്ചപ്പെട്ടതായിരുന്നുവെന്ന് ശ്രുതി അടക്കമുള്ളവർ മനസിലാക്കിയത് പുറത്തായ ശേഷമാണ്.

Anjuz, Reneesha

അഖിലിനെ കെട്ടിപിടിച്ച ശേഷം ഷിജുവിന്റെ അടുത്തേക്കാണ് അഞ്ചൂസ് പോയത്. ശേഷം ഓടി വന്ന് റെനീഷയെ കെട്ടി പിടിച്ചു. അവസാനമാണ് സെറീനയെ മൈൻഡ് ചെയ്തതും കെട്ടി പിടിച്ചതുമെല്ലാം. ഈ സീസണിൽ ​ഹൗസിൽ‌ രൂപപ്പെട്ട ഫ്രണ്ട്ഷിപ്പ് കോമ്പോയായിരുന്നു സെറീന-അഞ്ചൂസ്-റെനീഷ. മത്സരം പകുതി പിന്നിട്ടപ്പോഴേക്കും റെനീഷയോട് അഞ്ചൂസ് ക്രഷ് വെളിപ്പെടുത്തിയതോടെ മൂന്ന് പേർക്കുമിടയിൽ ചെറിയ പൊട്ടിത്തെറികളും പിണക്കങ്ങളും ഉണ്ടായി.

അപ്പോഴെല്ലാം അഞ്ചൂസിനെ മാറ്റി നിർത്തി സെറീനയെയാണ് റെനീഷ ചേർത്ത് നിർത്തിയത്. പക്ഷെ സാ​ഗറുമായുള്ള സൗഹൃദം വളർന്നതോടെ സെറീന റെനീഷയിൽ നിന്നും വളരെ അധികം അകന്നു. സെറീന സീക്രട്ട് റൂമിൽ പോയി വന്നതോടെ റെനീഷയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ കൂടി.

എല്ലാവരോടും സംസാരിക്കുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നതിനാൽ സെറീനയ്ക്കാണ് വീട്ടുകാരുടെ പിന്തുണയും ലഭിച്ചിരുന്നത്. റെനീഷ എവിക്ടായി പോകണമെന്നാണ് ഹൗസിലുള്ള പലരും ആ​ഗ്രഹിച്ചിരുന്നത് പോലും. പുറത്ത് നിന്ന് എപ്പിസോഡുകൾ കണ്ടതിന്റെ വെളിച്ചത്തിൽ സഹോദരൻ വന്നപ്പോഴും സെറീനയുടെ സൗഹൃദം നല്ലതല്ലെന്ന് റെനീഷയോട് സൂചിപ്പിച്ചിരുന്നു.

റെനീഷയെ ഹൗസിലുള്ള ആളുകൾ വെറുക്കാനും തുടർച്ചയായി നോമിനേഷനിൽ വരാനും കാരണം സെറീനയാണെന്നാണ് അ‍ഞ്ചൂസ് ഇപ്പോൾ റെനീഷയോട് പറഞ്ഞിരിക്കുന്നത്. 'ഞാനും നീയും പോലും അറിയാതെ ഇവിടെ പല ആളു​കളുടെയും അടുത്ത് നമ്മളെ മാനിപ്പുലേറ്റ് ചെയ്തിട്ടുണ്ട്. നിന്നെ ആളുകൾ ഇതിനകത്ത് ഏറ്റവും കൂടുതൽ വെറുക്കാനും നീയും ഞാനും തുടർച്ചയായി നോമിനേഷനിൽ വരാനുമുള്ള കാരണം സെറീനയാണ്. ഞാൻ പുറത്തിരിക്കാനുള്ള കാരണം ഇപ്പോൾ നിന്റെ മുമ്പിൽ ഇങ്ങനെ ഇരുന്ന് സംസാരിക്കാനുമുള്ള കാരണവും എല്ലാം അവളാണ്.'

 Anjuz

'ഇതൊക്കെ നിനക്ക് കാണാൻ വേണ്ടി വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. നിന്നെ പറ്റി മറ്റുള്ളവരോട് കാര്യങ്ങൾ ഷെയർ അവളെ കഴിഞ്ഞെ മറ്റൊരാളുള്ളു. നീ പറഞ്ഞ കാര്യങ്ങളെല്ലാം അവൾ അപ്പുറവും ഇപ്പുറവും പോയി പറഞ്ഞിട്ടുണ്ട്. പക്ഷെ നീ അങ്ങനെ പറഞ്ഞിട്ടില്ല. അതാണ് നിന്റെ പോസിറ്റിവിറ്റി. പ്രേക്ഷകർക്ക് അതെല്ലാം അറിയാം.'

'അതുകൊണ്ടാണ് നിന്നെ സ്നേഹിക്കാൻ ആളുകൾ ഉള്ളത്. പുറത്ത് പോയ ശേഷം എല്ലാം കണ്ടിട്ട് സെറീനയുമായുള്ള സൗഹൃദം നിനക്ക് തുടരാം. എല്ലാം നിനക്ക് തീരുമാനിക്കാം.... ഞാൻ ഒന്നും പറയില്ല. കാരണം എനിക്ക് അന്നും ഇന്നും നിന്റെ അടുത്ത് വോയ്സ് ഇല്ലല്ലോ', എന്നാണ് അ‍ഞ്ചൂസ് റെനീഷയോട് പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X