'മുൻജന്മത്തിൽ എന്റെ വൈഫായിരുന്നിരിക്കും.... ഏറ്റവും ഇഷ്ടം റെനീഷയെയാണ്'; പ്രണയം തുറന്ന് പറഞ്ഞ് അഞ്ചൂസ്!

ബി​ഗ് ബോസിലേക്ക് വന്നാൽ തന്നെ മറ്റൊരു ലോകത്ത് എത്തിപ്പെട്ട അനുഭൂതിയാണെന്നാണ് ഇതുവരെ ബി​ഗ് ബോസിൽ മത്സരാർഥികളായി പോയിവന്നിട്ടുള്ളവർ പറയാറുള്ളത്. പുറം ലോകവുമായി യാതൊരു വിധ സമ്പർക്കവുമില്ലാതെ നൂറ് ദിവസം കഴിയുക എന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും സ്വർണ്ണക്കൂട്ടിൽ അടക്കപ്പെട്ട തത്തയുടെ ജീവിതമാണെന്നും മത്സരാർഥികൾ പറയാറുണ്ട്.

ഹൗസിലേക്ക് എത്തിയാൽ പിന്നെ ആരുമായും സൗഹൃദം വെക്കാതെ ഒറ്റയ്ക്ക് നിന്ന് കളിക്കുമെന്ന് തീരുമാനിച്ചാണ് പലരും പോകാറുള്ളത്. പക്ഷെ അവിടെ ചെന്ന് കഴിയുമ്പോൾ അറിയാതെ കംഫർട്ട് ആയിട്ടുള്ള ആളെ കണ്ടെത്തി സൗഹൃദം, പ്രണയം പോലുള്ളവ ഉണ്ടാവുക സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിൽ നിരവധി പ്രണയങ്ങളും സൗഹൃദങ്ങളും ബി​ഗ് ബോസ് ഹൗസിൽ വെച്ച് ഉണ്ടായിട്ടുണ്ട്. പലരുടേതും ​ഗെയിം സ്ട്രാറ്റജി മാത്രമായിരുന്നുവെന്ന് പ്രേക്ഷകർ പിന്നീടാണ് മനസിലാക്കുക.

 Reneesha

അതുകൊണ്ട് തന്നെ യഥാർഥമായ പ്രണയമോ സൗഹൃദമോ മത്സരാർഥികൾ തമ്മിലുണ്ടായാൽ പ്രേക്ഷകർ വിശ്വസിക്കാത്ത അവസ്ഥയാണിപ്പോൾ. ഇപ്പോഴിത സീസൺ ഫൈവിലെ മത്സരാർഥികളിൽ ഒരാളായ അഞ്ചൂസ് തന്റെ പ്രണയം ഹൗസിൽ വെച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

റെനീഷ റഹ്മാനോടുള്ള പ്രണയമാണ് അ‍ഞ്ചൂസ് ഹൗസിൽ വെച്ച് പരസ്യപ്പെടുത്തിയത്. താനൊരു ലെസ്ബിയനാണെന്നും പുറത്ത് തനിക്കൊരു ലവറുണ്ടെന്നും അ‍ഞ്ചൂസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ റെനീഷയോട് തനിക്ക് വല്ലാത്തൊരു സ്നേഹം തോന്നിയെന്നും അഞ്ചൂസ് പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്.

സെറീന, അഞ്ചൂസ്, റെനീഷ എന്നിവരാണ് ഹൗസിനുള്ളിലെ ഉറ്റ സുഹൃത്തുക്കൾ. പുറത്തിറങ്ങിയാലും താൻ ഈ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുമെന്ന് റെനീഷ പറയാറുണ്ട്. ഇന്ന് രാവിലെ എല്ലാവരോടും മോണിങ് ടാസ്ക്കിൽ സംസാരിക്കവെയാണ് ഹൗസിൽ തനിക്ക് ഏറ്റവും കൂടുതൽ സ്നേഹമുള്ളത് റെനീഷയോടാണെന്ന് അ‍ഞ്ചൂസ് വെളിപ്പെടുത്തിയത്.

വീട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ആരുമായും സൗഹൃദം വെക്കില്ലെന്നും ഇവിടെയുള്ളവരെല്ലാം വില്ലന്മാരാണെന്നും മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടാണ് വന്നത്. പക്ഷെ ഹൗസിൽ കയറിയ ശേഷം റെനീഷയെ കണ്ടപ്പോൾ വല്ലാത്ത സ്നേഹം തോന്നി. അതിനെ പ്രണയമെന്നോ കെയറെന്നോ എന്ത് വേണമെങ്കിലും വിളിക്കാം.

 Reneesha

എനിക്ക് അവൾ എന്നോട് എപ്പോഴും സംസാരിക്കണമെന്നില്ല. അവളെ ഇങ്ങനെ ദൂരെ നിന്ന് കാണുന്നത് തന്നെ എനിക്ക് വലിയ സന്തോഷമാണ്. പക്ഷെ ഞാൻ ഇത്രയും സ്നേഹിക്കുന്ന റെനീഷ തന്നെയാണ് ഈ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ അവോയ്ഡ് ചെയ്തിട്ടുള്ളത്. ചിലപ്പോൾ മുൻജന്മത്തിൽ റെനീഷ എന്റെ വൈഫായിരുന്നിരിക്കണം.

അതുകൊണ്ടായിരിക്കാം ഈ ജന്മത്തിൽ അവളോട് ഒരു സ്നേഹം തോന്നുന്നത് അഞ്ചൂസ് പറഞ്ഞു. റെനീഷയ്ക്ക് പക്ഷെ അഞ്ചൂസിനോട് പ്രണയം കൊണ്ടുനടക്കാൻ താൽപര്യമില്ല. അ‍ഞ്ചൂസ് തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് പലപ്പോഴും റെനീഷ പറഞ്ഞിട്ടുള്ളത്. മാത്രമല്ല റെനീഷയ്ക്ക് പുറത്ത ബോയി ഫ്രണ്ടുമുണ്ട്.

അ‍ഞ്ചൂസ് ഹൗസിൽ തീരെ ആക്ടീവല്ലെന്നും സേഫ് ​ഗെയിമാണെന്നുമുള്ള പരാതി പ്രേക്ഷകർക്കുണ്ട്. വല്ലപ്പോഴും മാത്രമാണ് അ‍ഞ്ചൂസിന്റെ ശബ്ദം വീട്ടിൽ കേൾക്കുന്നതെന്നും റെനീഷ, സെറീന തണലിൽ നിന്ന് കളിക്കുന്നതിനാൽ അഞ്ചൂസിനെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ലെന്നും പ്രേക്ഷകർ പറയാറുണ്ട്. ഹൗസിൽ പ്രേക്ഷക സപ്പോർട്ട് വളരെ കുറവുള്ള മത്സരാർഥി കൂടിയാണ് അ‍ഞ്ചൂസ്.

വീക്കിലി ടാസ്ക്കിൽ പരാജയപ്പെട്ടതിനാൽ റെനീഷ, അഞ്ചൂസ്, സാഗര്‍, അനിയന്‍ മിഥുൻ, നാദിറ, ജുനൈസ്, സെറീന എന്നിവർ അടുത്ത ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ആഴ്ചയിലെ നോമിനേഷനിൽ റെനീഷ, സെറീന ഉൾപ്പടെ ഏഴ് പേരാണുള്ളത്. ഈ ഏഴ് പേരിൽ നിന്നും ഒരാൾ ഈ ആഴ്ച പുറത്ത് പോയേക്കും. ഇനിയും വൈൽഡ് കാർഡുകൾ വീട്ടിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X