അഖിൽ മാരാർ ഫാൻസ് തുണച്ചില്ല... അ‍ഞ്ചൂസ് റോഷ് ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക്....!

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. കുറച്ച് നാടകീയതയ്‍ക്ക് ഒടുവിലാണ് മോഹൻലാല്‍ ആരാണ് ഈ ആഴ്ച പുറത്താകുന്നതെന്ന് പ്രഖ്യാപിച്ചത്. ബിഗ് ബോസ് ഷോയില്‍ നിന്ന് അളിയൻ അല്ലെങ്കിൽ അഞ്ചൂസ് റോഷ് എന്ന് വിളിക്കപ്പെട്ടിരുന്ന അ‍ഞ്ചൂസാണ് പടിയിറങ്ങിയിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായ സെറീന ആൻ ജോണ്‍സണ്‍, റെനീഷ റഹ്‍മാൻ, അഞ്ചൂസ് എന്നിവര്‍ക്കൊപ്പം സാഗറും ജുനൈസും നാദിറയും ആയിരുന്നു ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. റെനീഷ സേഫാണെന്ന് മോഹൻലാല്‍ അറിയിച്ചു. മിഥുനേയും സേഫായി പ്രഖ്യാപിച്ചു. സാഗര്‍, ജുനൈസ് എന്നിവരും സേഫാണെന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു.

പിന്നീട് ശേഷിച്ചത് സെറീന, നാദിറ, അഞ്ചൂസ് എന്നിവരായിരുന്നു. തുടര്‍ന്ന് സേഫായത് സെറീനയായിരുന്നു. അഞ്ചൂസിന്റേയും നാദിറയുടേയും വോട്ടിങ് ഗ്രാഫ് കാണിക്കുകയായിരുന്നു പിന്നീട് ചെയ്തത്. ഒടുവില്‍ ​ഗ്രാഫിന്റെ വേരിയേഷൻ നിന്നപ്പോൾ അ‍ഞ്ചൂസിനാണ് റെ‍ഡ് മാർക്ക് വന്നത്.

Anjuz Rosh

എലിമിനേറ്റായത് അഞ്ചൂസാണെന്ന് അറിഞ്ഞതോടെ സെറീനയും റെനീഷയും വിങ്ങിപ്പൊട്ടാൻ തുടങ്ങി. ഹൗസിലെ ഉറ്റ സു​ഹൃത്തുക്കളായിരുന്നു അഞ്ചൂസും റെനീഷയും സെറീനയും. തങ്ങൾ ദിവസവും അടിയുണ്ടാക്കുന്നവരാണെങ്കിലും കാന്തം പോലെ ദിവസം അവസാനിക്കുമ്പോഴേക്കും ഒരുമിക്കും എന്നാണ് റെനീഷ മുമ്പ് പറഞ്ഞത്.

യാത്ര പറയും മുമ്പ് അമ്പത് ദിവസം ഹൗസിൽ നിൽക്കാൻ പറ്റിയതിനെ കുറിച്ചും ഉറ്റവരെപ്പോലെ കണ്ടിരുന്ന പതിമൂന്ന് പേരെ വിട്ടിട്ട് പോകേണ്ടി വരുന്നതിലെ സങ്കടവും പങ്കുവെച്ചു. ഹൗസിൽ വെച്ച് റെനീഷയോട് തനിക്ക് പ്രണയമുണ്ടെന്ന് അഞ്ചൂസ് വെളിപ്പെടുത്തിയിരുന്നു. പക്ഷെ റെനീഷ ആ പ്രണയം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

Anjuz Rosh

അഞ്ചൂസ് തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് റെനീഷ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. അ‍ഞ്ചൂസ് പ്രണയത്തിലും ഫ്രണ്ട്ഷിപ്പിലും മാത്രം ഒതുങ്ങി സേഫ് ​​ഗെയിം കളിച്ചതുകൊണ്ടാണ് അ‍ഞ്ചൂസിന് വോട്ട് കുറഞ്ഞതെന്നാണ് പ്രേക്ഷകരുടെ പക്ഷം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ചൂസ് അഖിൽ മാരാർ ടീമിനൊപ്പം നിന്നാണ് കളിച്ചിരുന്നത്. അതിനാൽ തന്നെ അഞ്ചുവിനെ സപ്പോർട്ട് ചെയ്യണമെന്ന തരത്തിൽ അഖിൽ മാരാർ പ്രേക്ഷകരോട് സംസാരിക്കുകയും ചെയ്തിരുന്നു.

നിലവിൽ ഹൗസിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥി അഖിൽ മാരാരാണ്. അഖിലിനും അത് മനസിലായിട്ടുണ്ട്. എന്നാൽ താൻ ആവശ്യപ്പെട്ടിട്ടും അഞ്ചൂസിന് വോട്ട് കിട്ടാതെ പോയത് എന്തുകൊണ്ടാണെന്ന സംശയവും അഖിലിന് വന്നിട്ടുണ്ടെന്നാണ് എവിക്ഷന് ശേഷമുള്ള അഖിലിന്റെ പെരുമാറ്റത്തിൽ നിന്നും മനസിലാകുന്നത്.

ഏഴ് കിലോ താൻ കുറഞ്ഞുവെന്ന് അഞ്ചൂസ് മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇവിടെ ഞാൻ ആള്‍ക്കാരെ കണ്ടെങ്കിലും ഹൗസില്‍ നിന്ന് വരുന്നതിന് ഒട്ടും ഇഷ്‍ടമല്ലെന്നും അഞ്ചൂസ് മോഹൻലാലിനോട് പറഞ്ഞു. ഒരു ആഴ്‍ച എങ്കിലും ഇവിടെ നില്‍ക്കാൻ പറ്റുക എന്നത് ഭയങ്കര പാടാണ്. എളുപ്പമാണെന്ന് വിചാരിക്കുന്നത് ഒട്ടും ശരിയല്ല.

വെറുതെ കിട്ടത്തില്ല. വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്. ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് എനിക്ക് അവസരം ലഭിച്ചത്. ഇവിടെ എനിക്ക് 50 ദിവസം നില്‍ക്കാൻ പറ്റിയത് വലിയ കാര്യം. അതില്‍ അഭിമാനുമുണ്ടെന്നും അഞ്ചൂസ് പറഞ്ഞു. അഞ്ചൂസ് പുറത്തായശേഷം സെറീനയും റെനീഷയും ഭയങ്കര കരച്ചിലായിരുന്നു.

അഞ്ചൂസ് പുറത്താകുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും റെനീഷ സെറീനയോട് പറഞ്ഞിരുന്നു. താൻ വിചാരിച്ചത്. നാദിറ പുറത്താകും എന്നാണെന്ന് സെറീന റെനീഷയോട് പറഞ്ഞു. പോകുന്നതിന് മുമ്പ് സൂക്ഷിച്ച് വെച്ചിരുന്ന സ്നേഹ ലോക്കറ്റ് റെനീഷയ്ക്ക് ഇട്ട് കൊടുക്കുകയും ചെയ്തിരുന്നു അ‍ഞ്ചൂസ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X