റെനീഷയോട് സോറി പറഞ്ഞു; എന്റെ ​ഗേൾഫ്രണ്ടിനെ പോലെ തോന്നി; ആ ഫീൽ അവിടെ നിന്ന് കിട്ടി; അഞ്ചൂസ്

ബി​ഗ് ബോസ് വീട്ടിൽ നിന്നും ഒടുവിൽ പുറത്ത് പോയിരിക്കുന്ന മത്സരാർത്ഥിയാണ് അഞ്ചൂസ് റോഷ്. കഴിഞ്ഞ ആഴ്ചകളിലായി ജനപ്രീതിയിൽ അഞ്ചൂസ് പിന്നോട്ട് പോയിരുന്നു. ഷോയിൽ സേഫ് ​ഗെയിം കളിച്ച മത്സരാർത്ഥിയാണ് അഞ്ചൂസെന്നാണ് ഉയർന്ന വിമർശനം. അമ്പത് ദിവസം ഷോയിൽ നിന്നിട്ടും ഒറ്റയ്ക്ക് തന്റെ സാന്നിധ്യം അറിയിക്കാൻ അഞ്ചൂസിന് കഴിഞ്ഞിരുന്നില്ല. റെനീഷ, സെറീന എന്നിവരുടെ നിഴലിലാണ് അഞ്ചൂസ് നിന്നതെന്ന വിമർശനവും പ്രേക്ഷകർക്കിടയിൽ വന്നു. അതേസമയം വീട്ടിൽ എല്ലാവരോടും നല്ല രീതിയിൽ തന്നെയാണ് അഞ്ചൂസ് നിന്നത്.

മറ്റ് മത്സരാർത്ഥികളുമായുള്ള വഴക്കുകളിൽ അഞ്ചൂസിനെ അധികം കണ്ടിട്ടില്ല. ബി​ഗ് ബോസ് വീട്ടിൽ അഞ്ചൂസിന്റെ അടുത്ത സുഹൃത്തുക്കൾ സെറീനയും റെനീഷയുമായിരുന്നു. റെനീഷയോട് തനിക്കിഷ്ടമാണെന്ന് അഞ്ചു മുമ്പ് പറഞ്ഞിട്ടുമുണ്ട്. അഞ്ചുവുമായി ആദ്യം അടുക്കാൻ മടിച്ചെങ്കിലും പിന്നീട് റെനീഷ ഇവരുമായി അടുത്ത സൗഹൃദത്തിലായി. ഇപ്പോഴിതാ റെനീഷയോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അഞ്ചൂസ്.

 Anjuz Rosh,  Reneesha

'ബി​ഗ് ബോസ് വീട്ടിൽ ഞാൻ കയറിയപ്പോൾ 18 പേരുണ്ടായിരുന്നു. എല്ലാവരും അടിപാെളിയായിരുന്നു. പക്ഷെ എല്ലാവരേക്കാളും ഞാൻ ഭയങ്കരമായി ക്ലോസായ രണ്ട് വ്യക്തികൾ സെറീനയും റെനീഷയുമാണ്. ഞാൻ ആദ്യമായാണ് രണ്ട് ​ഗേൾസുമായി ഇത്രയും സിങ്ക് ആവുന്നത്. പൊതുെവ പയ്യൻമാരുമായാണ് കമ്പനി ആവാറ്'

'പക്ഷെ ബി​ഗ് ബോസ് ഹൗസിൽ ഞാൻ പോലുമറിയാതെ രണ്ട് പെൺകുട്ടികളുടെ ഇടയിൽ ഞാൻ കയറി. അങ്ങനെ ഞങ്ങൾ മൂന്ന് പേരായി. ഭയങ്കര ക്ലോസാണ്. ഞങ്ങൾ മൂന്ന് പേരുടെയും ചിന്തകൾ ഭയങ്കര വ്യത്യസ്തമാണ്. എന്ത് പറഞ്ഞാലും തല്ലുണ്ടാവും. പിറ്റേ ദിവസം രാവിലെ സെറിനയാണ് മിഡിലിൽ നിന്ന് സോൾവ് ചെയ്യുന്നത്'

'റെനീഷ റെഹിമാൻ എനിക്ക് ഭയങ്കര ഫേവറൈറ്റ് ആണ്. ഞാൻ കാണുന്ന അവിടത്തെ സ്ട്രോങ്ങായ മത്സരാർത്ഥിയാണ്. സെറീനയും അ​ങ്ങനെ തന്നെയാണ്. കുറച്ച് കൂടുതൽ സ്നേഹം എനിക്ക് റെനീഷയോടാണ്. പക്ഷെ എനിക്കൊത്തിരി സമയം റെനീഷയുമായി ചെലവഴിക്കാൻ പറ്റിയില്ല. കാരണം തല്ലുണ്ടാക്കാനേ സമയം ഉണ്ടായിരുന്നുള്ളു. ഇന്നലെക്കൂടെ നല്ല രീതിയിൽ തല്ലുണ്ടാക്കി. ഇന്ന് രാവിലെയാണ് സോറി പറഞ്ഞത്. കാരണം എന്റെയുള്ളിൽ തോന്നി ഞാനിവിടെ നിന്ന് വിട പറയുമെന്ന്'

 Anjuz Rosh,  Reneesha

'റെനീഷ എന്റെ ​ഗേൾഫ്രണ്ടിന്റെ ക്യാരക്ടറുമായി സാമ്യമുള്ളയാളാണ്. ​ഗേൾ ഫ്രണ്ടിനെ മിസ് ചെയ്യുമ്പോൾ റെനീഷയെ കാണവെ ആ ഫീൽ അവിടെ നിന്ന് കിട്ടുന്നുണ്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് റെനീഷയെ. പുറത്ത് വന്ന് കാണുമ്പോൾ അവളിത് ഓർത്ത് ചിരിക്കുമായിരിക്കും. റെനീഷ ഐ ലവ് യു സോ മച്ച്' എന്ന് പറഞ്ഞാണ് അഞ്ജൂസ് വാക്കുകൾ അവസാനിപ്പിച്ചത്.

പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റ് പുറത്ത് വിട്ട വീഡിയോയിലാണ് അഞ്ചൂസ് ഇക്കാര്യം പറയുന്നത്. പ്രേക്ഷകരിൽ ഭൂരിഭാ​ഗത്തിനും അഞ്ചൂസ് പുറത്ത് പോയതിൽ പരാതിയില്ല. ഷോയിൽ പെർഫോമൻസിൽ പിന്നിൽ അഞ്ചൂസ് തന്നെയായിരുന്നെന്ന് ഇവർ പറയുന്നു. കഴിഞ്ഞ തവണത്തെ എവിക്ഷനായിരുന്നു പലർക്കും അമ്പരപ്പായത്. ദേവു, മനീഷ എന്നിവരാണ് കഴിഞ്ഞ തവണ പുറത്ത് പോയത്. നിലവിൽ ശ്രുതി ലക്ഷ്മി, അനു ജോസഫ് തുടങ്ങിയ മത്സരാർത്ഥികൾ ഷോയിൽ മുന്നിലേക്ക് വരുന്നുണ്ട്.

പൊതുവെ ബി​ഗ് ബോസ് സീസണുകൾക്കുള്ള ആരവം ഇത്തവണ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ചില സർപ്രെെസുകൾ ബി​ഗ് ബോസ് വരും ദിവസങ്ങളിൽ കൊണ്ട് വരുമെന്ന് സൂചനയുണ്ട്. അഞ്ചാം സീസണിലെ വരും എപ്പിസോഡുകളെങ്കിലും ആവേശകരമായിരിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X