'ടോം ബോയ് എന്താണെന്ന് പോലും റെനീഷയ്ക്ക് അറിയില്ല, ഉമ്മ വെച്ചതല്ല റെനീഷയുടെ സ്പ്രെ മണത്തതാണ്'; അഞ്ചൂസ്!

ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ പോകുന്നുണ്ടെങ്കിൽ രണ്ടും കൽപ്പിച്ച് വേണം പോകാൻ. അല്ലെങ്കിൽ തിരികെ വരുമ്പോൾ എല്ലാം നേരിടാനുള്ള മന കരുത്ത് ഉണ്ടായിരിക്കണം. ഹൗസിനുള്ളിൽ വെച്ച് മത്സരാർഥികൾ ചെയ്യുന്ന പല കാര്യങ്ങളും പുറത്ത് വരുമ്പോൾ പ്രേക്ഷകർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കും. അതുകൊണ്ട് തന്നെ ആ തെറ്റിദ്ധാരണ വെച്ചാണ് പ്രേക്ഷകർ പുറത്ത് വന്ന് കഴിഞ്ഞാലും മത്സരാർഥികളെ വിലയിരുത്തുക.

അത്തരത്തിൽ സീസൺ ഫൈവിൽ മത്സരാർഥിയായി വന്ന് ഇമേജ് മുഴുവനും നെ​ഗറ്റീവായി മാറിയ ഒരു മത്സരാർഥിയാണ് അഭിനേത്രി അഞ്ചൂസ് റോഷ്. വെബ് സീരിസുകളിലൂടെയും സ്റ്റാർ മാജിക്ക് ഷോയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരത്തിന് പക്ഷെ ബി​ഗ് ബോസിൽ വന്ന് ശോഭിക്കാൻ കഴിഞ്ഞില്ല.

സേഫ് ​ഗെയിം ആയിരുന്നു അഞ്ചൂസിന്റേതെന്ന് പറഞ്ഞാണ് പ്രേക്ഷകർ താരത്തെ ഹൗസിൽ നിന്നും പുറത്താക്കിയത്. റെനീഷയോട് പ്രണയമാണ് എന്നുള്ള തരത്തിൽ അഞ്ചൂസ് സംസാരിച്ചതും പുറത്ത് നെ​​ഗറ്റീവ് ഇമേജുണ്ടാക്കി. ഇപ്പോഴിത ഹൗസിന് പുറത്ത് വന്ന ശേഷം തനിക്കുണ്ടായ മോശം ഇമേജിൽ അസ്വസ്ഥയാണ് അഞ്ചൂസ്.

Anjuz Rosh

തന്റെ പ്രണയിനിക്കും തനിക്കും ഇടയിൽ ബി​ഗ് ബോസിന് ശേഷം നിരവധി പ്രശ്നങ്ങളുണ്ടായിയെന്നും ട്രോളുകളും മോശം കമന്റുകളും തന്റെ കാമുകിയെ വല്ലാതെ വേദനിപ്പിച്ചുവെന്നും അ‍ഞ്ചൂസ് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ശ്രുതി ചേച്ചിയെ ഞാൻ ഉമ്മ വെച്ചിട്ടില്ല. ഞാൻ അത്തരത്തിൽ എന്തെങ്കിലും മോശമായി പെരുമാറിയാൽ അത് മനസിലാക്കാനും അതിന് അനുസരിച്ച് ശക്തമായി പ്രതികരിക്കാനും കെൽപ്പുള്ളവരാണ് ഹൗസിലെ ശ്രുതിയും റെനീഷയും സെറീനയും അടക്കമുള്ള സ്ത്രീകൾ. അല്ലെങ്കിൽ തന്നെ അത്തരത്തിലുള്ള പ്രവൃത്തി ചെയ്യാൻ ശ്രുതി ചേച്ചിക്ക് ഓളമൊന്നുമില്ലല്ലോ. ശ്രുതി ചേച്ചിയുടെ കഴുത്തിൽ ഏറ്റ പരിക്കോ വോളിനി അടിച്ചതോ മറ്റോ കാണിച്ച് തന്നപ്പോൾ ഞാൻ ഊതി കൊടുത്തതാണ്.'

'എന്തെങ്കിലും തെറ്റാണ് ഞാൻ ചെയ്യുന്നതെങ്കിൽ പബ്ലിക്കായിട്ട് ചെയ്യുമെന്ന് തോന്നുന്നുണ്ടോ?. ഞാനും ശ്രുതി ചേച്ചിയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ കിച്ചണിൽ ഒറ്റയ്ക്കായിരുന്നില്ല മറ്റാരൊക്കയോ ഉണ്ടായിരുന്നു. റെനീഷയെ ഞാൻ ഉമ്മ വെച്ചുവെന്നും കണ്ടിരുന്നു.'

'അതിന്റെ സത്യാവസ്ഥ അതല്ല. ഒരു ദിവസം അവൾ കുളിച്ച് വന്നപ്പോൾ നല്ല മണം. ഏത് സ്പ്രെയാണെന്ന് ചോദിച്ചിട്ട് അവൾ പറഞ്ഞില്ല. അപ്പോൾ ഞാൻ അത് മണത്ത് നോക്കിയ ശേഷം ഏതാണെന്ന് കണ്ടുപിടിക്കുന്ന സീനാണ് ഞാൻ റെനീഷയെ ഉമ്മവെച്ചുവെന്ന തരത്തിൽ പുറത്ത് വന്നത്. റെനീഷയ്ക്ക് ടോം ബോയ് എന്താണെന്ന് അറിയില്ല.'

Anjuz Rosh

'അവൾ മറ്റാരോടൊക്കയോ ചോദിച്ച് മനസിലാക്കുകയാണ് ചെയ്തത്. പിന്നെ ഞാൻ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയ ശേഷം അവളുടെ കട്ടിലിൽ കിടന്നോട്ടെയെന്ന് ചോദിച്ചപ്പോൾ റെനീഷ സമ്മതിച്ചില്ല. അതാണ് അവൾ എന്നെ റിജക്ട് ചെയ്തുവെന്ന തരത്തിൽ പറഞ്ഞത്.'

'അല്ലാതെ മറ്റൊന്നുമല്ല. ഞാനിപ്പോൾ വീടിന് പുറത്തിറങ്ങാറുപോലുമില്ല. സീരിയൽ ചെയ്തിരുന്ന സമയത്ത് ഒരു നെ​ഗറ്റീവ് പോലും കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഹൗസിന് പുറത്തിറങ്ങിയപ്പോൾ എനിക്ക് താങ്ങാൻ പറ്റിയില്ല. അതുപോലെ തന്നെ റിയാലിറ്റി വെച്ച് കളിക്കാനാണ് ട്രോളന്മാരോട് എനിക്ക് പറയാനുള്ളത്.'

'എന്റെ ലൈഫ് തുലക്കരുത്. ആരോടും ഞാൻ തെറ്റ് ചെയ്തിട്ടില്ല. പുറത്തിറങ്ങിയപ്പോൾ ഹൗസിൽ പോയതിന് ഞാൻ റിഗ്രറ്റ് ചെയ്യേണ്ട അവസ്ഥയായി. കല്യാണം അടക്കം പ്ലാൻ ചെയ്തിട്ടാണ് ഹൗസിലേക്ക് പോയത്. എന്നാൽ ഇപ്പോൾ ഒരോ സ്റ്റെപ്പും മുന്നോട്ട് എടുത്തുവെക്കാൻ ഞാൻ ഭയക്കുകയാണ്' അഞ്ചൂസ് പറഞ്ഞു. നെ​ഗറ്റീവ് കമന്റുകൾ നിരവധി വന്നത് തന്റെ പ്രണയിനിയെ വല്ലാതെ വിഷമിപ്പിച്ചുവെന്നും അ‍ഞ്ചൂസ് റോഷ് പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X