എന്നെ ലെസ്ബിയൻ എന്ന് വിളിക്കരുത്; ഞാനെന്നെ എറിഞ്ഞ് കൊടുത്തു; ഇപ്പോൾ അനുഭവിക്കുന്നു; അഞ്ചൂസ്
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷമാണ് പുറത്ത് തന്നെക്കുറിച്ച് വന്ന പ്രതിച്ഛായയെക്കുറിച്ച് അഞ്ചൂസ് റോഷ് മനസ്സിലാക്കുന്നത്. തന്നേക്കാളുപരി കാമുകിയെ ഇത് ബാധിച്ചതാണ് അഞ്ചൂസിനെ വിഷമിപ്പിക്കുന്നത്. റെനീഷയോടുള്ള സൗഹൃദം, ബിഗ് ബോസിലെ സ്ത്രീകളോട് ഇടപഴകിയ രീതി തുടങ്ങിയവയൊക്കെ തെറ്റിദ്ധരിക്കപ്പെട്ടെന്ന് അഞ്ചൂസ് പറയുന്നു. ബിഗ് ബോസ് വീട്ടിൽ റെനീഷ, സെറീന എന്നിവരായിരുന്നു അഞ്ചൂസിന്റെ അടുത്ത സുഹൃത്തുക്കൾ.
റെനീഷ പലപ്പോഴും ബഹുമാനക്കുറവ് കാണിച്ചിട്ടും അഞ്ചൂസ് തന്റെ സൗഹൃദം നിലനിർത്തുകയും ചെയ്തു. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് നാളുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഞ്ചൂസ്. റെനീഷയുമായുള്ള സൗഹൃദം മോശമായി ചിത്രീകരിക്കപ്പെട്ടെന്നും ഇത് തന്നെ ബാധിച്ചെന്നും അഞ്ചൂസ് പറയുന്നു.
'ഞാനും സെറീനയും റെനീഷയും കമ്പനി ആവുന്നതിന് മുമ്പ് തന്നെ ഞാനും സാഗറും തമ്മിൽ അധികം സംസാരിച്ചില്ലെങ്കിലും കമ്മ്യൂണിക്കേഷൻ ഉണ്ട്. സെറീനയോ സാഗറോ വന്ന് ഞങ്ങൾ തമ്മിൽ അഫെയർ ആണെന്ന് പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ. ഇപ്പോൾ എന്നെ ഇഷ്ടപ്പെട്ടവർ പോലും എന്നെക്കുറിച്ച് നെഗറ്റീവായി ചിന്തിക്കുന്നു. കുഴപ്പമില്ല, വീട്ടുകാരും ഗേൾഫ്രണ്ടും എന്റെ കൂടെയുണ്ട്'

'അമ്മയ്ക്ക് ഞാൻ ബിഗ് ബോസിൽ നിന്ന് പെട്ടെന്ന് വരേണ്ടെന്നായിരുന്നു. പക്ഷെ അനിയന് ഞാൻ പെട്ടെന്ന് വരണം എന്നായിരുന്നു. കാരണം ഗേൾഫ്രണ്ടിന്റെ കാര്യത്തിൽ പുകയും. ആളുടെ കൈയിൽ ഏൽപ്പിച്ചാണ് പോയത്. അവൾക്ക് ഹേർട്ടാവുന്നത് അവന് കണ്ടുകൊണ്ടിരിക്കാൻ പറ്റുന്നില്ല. കാരണം ആർക്ക് വേണ്ടിയാണോ പോയത് അവരാണ് വിഷമിക്കുന്നത്'
'എന്റെ കല്യാണം, പെണ്ണ്, സ്വപ്നങ്ങൾ ഇതൊക്കെ അറിയിക്കാൻ വേണ്ടിയാണ് പോയത്. എന്നെപ്പോലെ ഒത്തിരിപ്പേർക്ക് വേണ്ടിയാണ് പോയത്. എന്നെ ഞാൻ ഇട്ടുകൊടുത്തു. നാട്ടിൽ പേരുള്ള ആളാണ് അച്ഛൻ. ഇത് കാരണം പുള്ളിക്കാരന് ഒരുപാട് ഹേർട്ടായി'

'ഒരുപാട് ചോദ്യങ്ങൾ വന്നു. ഇനിയും അവരോട് ചോദ്യങ്ങൾ ചോദിക്കേണ്ട എന്ന് കരുതിയാണ് അവിടെ സംസാരിക്കുന്നത്. ആ എറിഞ്ഞ് കൊടുത്ത ഞാനാണ് അനുഭവിക്കുന്നത്. ഒരുപക്ഷെ ഞാൻ ടോം ബോയ് എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ റെനീഷയെ വെച്ച് എനിക്കിത്രയും പേര് ദോഷം വരില്ലായിരുന്നു. ബിഗ് ബോസിൽ തന്നെ ഏറ്റവും വലിയ കോഴിയായി മാറിയെന്നാണ് യൂട്യൂബുകാർ പറയുന്നത്. ഇതൊക്കെ ബാധിച്ച് എന്റെ ഗേൾഫ്രണ്ടിനെയാണ്'
'എനിക്ക് ലെസ്ബിയൻ എന്ന പേരിനോട് വലിയ താൽപര്യമില്ല. എന്റെ ഗേൾഫ്രണ്ട് എന്നെ ഗേളായി കണ്ടിട്ടേയില്ല. ഞാൻ ടോം ബോയാണെന്ന് പറഞ്ഞപ്പോൾ ടോം ബോയിന്റെ മീനിംഗ് പോലും റെനീഷയ്ക്ക് അറിയില്ലായിരുന്നു. പിന്നെ അവളെ ഹഗ് ചെയ്യുമ്പോൾ അവൾക്കൊരിത്. എന്റെ ദേഹത്ത് ഒരു പുരുഷൻ തൊട്ടാൽ ഇഷ്ടപ്പെടില്ലെന്ന് അവൾ പറഞ്ഞു'
'ഞാൻ ഉള്ളിലൊരു പുരുഷൻ ആണെന്ന വിചാരം ഉള്ളത് കൊണ്ടാണ് അവളെന്നെ മാറ്റി നിർത്തിയത്. പിന്നെ ഞാനെന്താണെന്ന് മനസ്സിലായ ശേഷമാണ് അവളെന്നെ കൂടെ ചേർത്തത്. ഞാനിത് സാഗറിനോട് പറയും. എന്തിനാ അളിയാ നീയിത് കേട്ട് കൊണ്ടിരിക്കുന്നത്'
വീഡിയോ കാണാം
'ഞാനൊക്കെയാണെങ്കിൽ എണീറ്റ് പോയേനെ എന്ന് പറയും. ഞാൻ പറയും ഇല്ലെടാ വിട്ട് കൊടുക്കാൻ പറ്റുന്നില്ല രണ്ട് പേരെയും എന്ന്. എന്റെ കാര്യത്തിൽ റെനീഷയോട് സാഗറിന് ദേഷ്യമാണ്. ഇത്രയൊക്കെ കാണിച്ചിട്ടും അവൾ നിനക്ക് വാല്യു തന്നില്ലല്ലോ എന്ന വിഷമത്തിലാണ് അവൻ' അവരത് മനസ്സിലാക്കിയില്ലെന്നും അഞ്ചൂസ് പറഞ്ഞു.


Click it and Unblock the Notifications