'പുറത്ത് നല്ലൊരു ലൈഫുണ്ടെന്ന് സെറീന പറയാറുണ്ട്, നല്ലൊരാൾ അവളെ വെയിറ്റ് ചെയ്യുന്നതുകൊണ്ടാവാം'; അ‍ഞ്ചൂസ്!

ബി​ഗ് ബോസ് ഹൗസിൽ നിന്നും ഒരാൾ‌ കൂടി വിടപറ‍ഞ്ഞ് പോയിരിക്കുകയാണ്. അഞ്ചൂസ് റോഷാണ് ഹൗസിൽ നിന്നും ജനപിന്തുണയുടെ കുറവ് മൂലം പുറത്തായിരിക്കുന്നത്. സേഫ് ​ഗെയിമാണ് അഞ്ചുവിന്റേത് എന്നതാണ് താരത്തിന് വോട്ട് കുറയാൻ കാരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടാണ് അ‍ഞ്ചൂസ് ​ഗെയിമിലേക്ക് ഇറങ്ങി കളിച്ച് തുടങ്ങിയത്. അഖിൽ മാരാർ ​ഗ്യാങിനൊപ്പം ചേർന്നശേഷമാണ് അഞ്ചുവിന് മാറ്റം വന്നതെന്നും കമന്റുകൾ ഉണ്ടായിരുന്നു. തന്റെ ​ഗ്യാങിലേക്ക് അ‍ഞ്ചൂസ് വന്നശേഷം അഖിൽ മാരാർ അ‍ഞ്ചൂസിന് വേണ്ടി വോട്ട് ചോദിക്കുകയും ചെയ്തിരുന്നു.

അഖിൽ മാരാർ ​ഫാൻസ് അ‍ഞ്ചൂസിന് വേണ്ടി വോട്ട് ചെയ്യുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ അത് സംഭവിച്ചില്ല. റെനീഷ, സെറീന, അ‍ഞ്ചൂസ് ആയിരുന്നു ഹൗസിലെ ഉറ്റ സുഹൃത്തുക്കൾ. സെറീനയാണ് അഞ്ചൂസിനെ നോമിനേറ്റ് ചെയ്തവരിൽ ഒരാൾ. അഞ്ചൂസ് പുറത്തായിയെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ സെറീനയും റെനീഷയും കരച്ചിലായിരുന്നു. അ‍ഞ്ചൂസിന്റേത് സേഫ് ​ഗെയിമാണെന്ന് ആളുകൾ ധരിക്കുമെന്ന് തനിക്ക് ധാരണയുണ്ടായിരുന്നുവെന്ന് സെറീനയോട് റെനീഷ പറയുകയും ചെയ്തിരുന്നു.

Anjuz Rosh

ഇപ്പോഴിത പ്രേക്ഷകർക്ക് ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സാ​ഗർ-സെറീന കോമ്പോയെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അ‍ഞ്ചൂസ് റോഷ്. ഇരുവർക്കുമിടയിൽ നല്ലൊരു അണ്ടർസ്റ്റാന്റിങുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് അഞ്ചൂസ് പറയുന്നത്. 'സെറീനയും സാ​ഗറും പേഴ്സണലി എന്റെ നല്ല ഫ്രണ്ട്സാണ്.'

'അവർക്കിടയിൽ ഇതുവരേയും യാതൊരു തരത്തിലുമുള്ള വേറൊരു റിലേഷൻഷിപ്പില്ല. പക്ഷെ അവർക്കിടയിൽ നല്ലൊരു ബോണ്ടും സിങ്കും അണ്ടർസ്റ്റാന്റിങുമുണ്ട്. എനിക്ക് തോന്നുന്നത് സെറീനയ്ക്ക് ഞാനുമായിട്ടുള്ള അണ്ടർസ്റ്റാന്റിങിനെക്കാൾ കൂടുതലാണ് സാ​ഗറുമായി സെറീനയ്ക്കുള്ളത്.'

'അവർ ഒത്തിരി സമയം ഒരുമിച്ച് സ്പെന്റ് ചെയ്യാറുണ്ട്. അവരുടെ ഇമോഷൻസ്, തോട്ട്സൊക്കെ ഏകദേശം സെയിമാണ്. പക്ഷെ ഇതുവരെ നിങ്ങൾ വിചാരിക്കുന്നത് പോലൊരു ട്രാക്ക് എനിക്ക് ഫീൽ ചെയ്തിട്ടുമില്ല. കണ്ടിട്ടുമില്ല. കാണാത്ത കാര്യവും കേൾക്കാത്ത കാര്യവും എനിക്ക് പറയാൻ അറിയില്ല. പ്രത്യേകിച്ച് സെറീന എന്റെ ബെസ്റ്റ്ഫ്രണ്ടാണ്. അവൾക്ക് അവളുടേതായ നിലപാടുണ്ട്. തെറ്റാണെന്ന് തോന്നിയാൽ മുഖത്ത് നോക്കി പറയാൻ മടിയില്ലാത്ത കൊച്ചാണ്.'

'അവൾക്ക് പുറത്ത് നല്ലൊരു ലൈഫുണ്ടെന്ന് അവൾ ഇടയ്ക്കിടെ പറയാറുണ്ട്. നൂറ് ദിവസം കഴിഞ്ഞ് പറയാമെന്നും പറഞ്ഞിട്ടുണ്ട്. എനിക്ക് കൃത്യമായി അറിയില്ല. നല്ലൊരു ആൾ അവളെ ഹൗസിന് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടാ‌വുമെന്ന് തോന്നുന്നു. ആള് പറയുന്നതെ അറിയാവൂ. ഫിനാലെയ്ക്ക് വരുമ്പോൾ പറയാമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്.'

Anjuz Rosh

'ഞാനും ആ ദിവസത്തിന് വെയിറ്റിങാണ്. സാ​ഗർ സൂര്യയും അടിപൊളി മനുഷ്യനാണ്. ​അവൻ ബോയ്സ് സ്കൂളിലാണ് പഠിച്ചത്. അവൻ അത് പറയാറുണ്ട്. ​ഗേൾസുമായി അവൻ മിങ്കിൾ ആവുന്നത് ഹൗസിൽ വന്ന ശേഷമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അവർ തമ്മിൽ നല്ലൊരു സൗഹൃദമാണ്. ബെസ്റ്റിയെന്ന് വേണമെങ്കിൽ പറയാം' അഞ്ചൂസ് റോഷ് സാ​ഗർ സൂര്യ-സെറീന കോമ്പോയെ കുറിച്ച് സംസാരിച്ച് പറഞ്ഞു.

നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കൻ മട്ടാണ് സീസൺ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം.

വീക്കിലി ടാസ്കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അത് കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകർ പറയുന്നു. ലൈവ് കാണാൻ പോലും താൽപര്യമില്ലെന്ന് ഇവർ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു.

ശേഷം വന്ന ഹനാനോ, ഒമർ ലുലുവിനോ വീട്ടിൽ ആവേശം നിറയ്ക്കാൻ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവിൽ വൈൽഡ് കാർഡായി എത്തിയ അനു ജോസഫാണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചോ എന്ന കാര്യത്തിൽ സംശയമാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X