ബി​ഗ് ബോസ് ഞാൻ കാണാറില്ല; ആരാധകരോട് ആര്യ; മലയാളം ബി​ഗ് ബോസിൽ മാത്രം ആര്യ കാണുന്ന പ്രശ്നം

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ആര്യയുടേത്. ബഡായി ബം​ഗ്ലാവ് എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടിയ ആര്യയുടെ കോമഡികൾ വൈറലായിരുന്നു. ഇതിനിടെ ചില സിനിമകളിലും ആര്യ അഭിനയിച്ചു. ബി​ഗ് ബോസ് അഞ്ചാം സീസണിന് ശേഷമാണ് ആര്യയ്ക്കുള്ള പ്രതിച്ഛായയിൽ വലിയ മാറ്റം വരുന്നത്. ബി​ഗ് ബോസ് രണ്ടാം സീസണിൽ ആര്യ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് കളിയും ചിരിയും നിറഞ്ഞ ആര്യയെയാണ്. എന്നാൽ കരഞ്ഞ് കണ്ണ് കലങ്ങിയ ആര്യയെയാണ് പ്രേക്ഷകർക്ക് കാണാനായത്.

ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ ആര്യ ഷോയിൽ തുറന്ന് പറയുകയും ചെയ്തു. ഷോയിൽ വൻ ആരാധക വൃന്ദം സൃഷ്ടിച്ച രജിത് കുമാറുമായുള്ള തർക്കം ആര്യയെ വ്യാപക സൈബർ ആക്രമണത്തിനിരയാക്കി. ഷോ കഴിഞ്ഞ ശേഷം ഇത്തരത്തിലുള്ള കടുത്ത അധിക്ഷേപം ആര്യക്ക് നേരിടേണ്ടി വന്നു. ഏറെ നാൾ ഈ സൈബറാക്രമണം നേരിടേണ്ടി വന്നതിനെക്കുറിച്ച് ആര്യ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

ബി​ഗ് ബോസ് ഷോ പല സെലിബ്രറ്റികൾക്കും പല തരത്തിലാണ് ബാധിക്കുക. ചിലർ പ്രശസ്തിയിലേക്ക് കുതിക്കുമ്പോൾ ചിലർക്ക് ഷോയ്ക്ക് മുമ്പ് തങ്ങൾക്കുണ്ടായിരുന്ന പ്രതിച്ഛായ നഷ്ടപ്പെടുകയും ചെയ്യും. ബി​ഗ് ബോസ് ഷോ ആര്യയുടെ ലൈം ലൈറ്റ് ഇമേജിനെ പ്രതികൂലമായാണ് ബാധിച്ചത്.

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാം ചോദ്യോത്തര സെഷനിൽ ആര്യ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസ് ഷോയെ പറ്റി ആര്യയോട് ചോദ്യം വന്നു. ബി​ഗ് ബോസ് അഞ്ചാം സീസൺ കാണാറില്ലേ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് ആര്യ മറുപടി നൽകി.

Arya, Bigg Boss

ബി​ഗ് ബോസ് ഷോയോട് തനിക്ക് താൽപര്യമില്ലാതായതിനെക്കുറിച്ച് ആര്യ മുമ്പ് സംസാരിച്ചിരുന്നു. ബി​ഗ് ബോസ് വീട്ടിനുള്ളിലല്ല പുറത്താണ് ​ഗെയിം നടക്കുന്നതെന്നും ആര്യ പറഞ്ഞു. വീട്ടിനുള്ളിൽ ഞങ്ങളെ പോലെയുള്ള മത്സരാർത്ഥികൾ വെറും ഡമ്മി പീസുകളാണ്.

പുറത്താണ് കളി മുഴുവൻ. ആർമി, യൂട്യൂബ് ചാനലുകൾ, ഫാൻ ഫൈറ്റ്, തെറിവിളി തുടങ്ങിയവയൊക്കെ. ബി​ഗ് ബോസിനകത്ത് നമ്മൾ‌ വിചാരിക്കുന്നത് പോലെയല്ല പുറത്ത് നടക്കുന്നത്, നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാണ് പുറത്ത് പ്രേക്ഷകർക്കിടയിൽ നടക്കുകയെന്നും ആര്യ പറഞ്ഞു.

കടുത്ത ഫാൻ ഫൈറ്റുകൾ നടക്കുന്നത് മലയാളം ബി​ഗ് ബോസിലാണെന്നും ആര്യ ചൂണ്ടിക്കാട്ടിയിരുന്നു. ആളുകൾ കാണുന്ന രീതിയാണ് പ്രശ്നം. ഷോയെന്നതിനപ്പുറം ആളുകൾ വ്യക്തിപരമായി എടുക്കുന്നു. പുറത്ത് ഇത് വലിയൊരു ബിസിനസായി മാറിയെന്നും ആര്യ പറഞ്ഞു. ആര്യക്ക് ശേഷം ഇത്രയും സൈബറാക്രമണം നേരിട്ടവർ ബി​ഗ് ബോസ് വീട്ടിൽ‌ കുറവാണ്. നാലാം സീസണിലെ റിയാസ് സലിം ഉൾപ്പെടെയുള്ളവർക്ക് ആദ്യ ഘട്ടത്തിൽ ഹേറ്റ് ക്യാമ്പയിൻ നേരിടേണ്ടി വന്നെങ്കിലും വലിയ തോതിൽ ജന പിന്തുണയുമുണ്ടായിരുന്നു.

Arya, Bigg Boss

രജിത് കുമാറിന്റെ ആരാധകരാണ് വലിയ തോതിൽ ആര്യയെ അധിക്ഷേപിച്ചത്. നാലാം സീസണിൽ റോബിൻ രാധാകൃഷ്ണനാണ് വലിയ ആരാധക വൃന്ദം ഉണ്ടായത്. മറ്റ് മത്സരാർത്ഥികളെ കടന്നാക്രമിച്ചതും റോബിൻ ഫാൻസാണെന്ന് ആരോപണമുണ്ട്. ബി​ഗ് ബോസ് നാലാം സീസൺ വിജയി ദിൽഷയ്ക്കും ഇത് നേരിടേണ്ടി വന്നു.

അഞ്ചാം സീസണാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഷോയിൽ നിന്നും ആദ്യം പുറത്ത് പോയിരിക്കുന്ന വ്യക്തി എയ്ഞ്ചലിൻ മരിയയാണ്. കഴിഞ്ഞ ദിവസമായിരുന്നു എവിക്ഷൻ. ഇതിനിടെ വൈൽഡ് കാർഡ് എൻട്രിയായി വന്ന ഹനാനും പുറത്ത് പോയി. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് ഹാനാൻ ഷോയിൽ നിന്നും പുറത്തേക്ക് പോയത്. അഞ്ചാം സീസൺ ആവേശ ഭരിതമായി വരുന്നതേയുള്ളൂയെന്നാണ് പ്രേക്ഷകർ പറയുന്നത്.

Read more about: arya bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X