'അമ്മാവന്റെ വെകിളിത്തരങ്ങൾ; വൈബർ ഗുഡിനോട് ഡബിൾ മീനിംഗ് സംസാരം'; അഖിൽ മാരാർക്കെതിരെ വിമർശനം
ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും വ്യത്യസ്തരായ മത്സരാർത്ഥികളെ എത്തിക്കാൻ ശ്രമിക്കാറുണ്ട്. വലിയ തോതിൽ ജനത്തെ സ്വാധീനിക്കാൻ കെൽപ്പുള്ള മത്സരാർത്ഥികൾ മിക്ക സീസണുകളിലും ഉണ്ടാവാറുണ്ട്. ഈ മത്സരാർത്ഥികൾ പലപ്പോഴും ടോക്സിക്കും പിന്തിരിപ്പൻ ചിന്താഗതിക്കാരുമായിരിക്കാറാണ് പതിവ്. സാബു മോൻ, രജിത് കുമാർ, റോബിൻ തുടങ്ങിയ മത്സരാർത്ഥികൾ ഇത്തരം വിമർശനങ്ങൾ കേട്ടവരാണ്. ഇത്തവണയും അത്തരത്തിലൊരു മത്സരാർത്ഥി ബിഗ് ബോസിലുണ്ട്. അഖിൽ മാരാർ എന്ന സംവിധായകനാണ് ഇത്തവണ ഈ വിമർശനം ഏറ്റിരിക്കുന്നത്.
അഖിൽ മാരാർ ബിഗ് ബോസിന് മുമ്പ് കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു, മാളികപ്പുറം എന്ന സിനിമയ്ക്ക് വേണ്ടി സംസാരിക്കുകയും ഓൺലൈൻ സിനിമാ നിരൂപകരെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്തതോടെയാണ് അഖിൽ മാരാർ ശ്രദ്ധ നേടിയത്. പൊതുവെ ഫിലിം മേക്കേർസിനെ നിർത്തിപ്പൊരിക്കുന്ന അശ്വന്ത് കോക് ഉൾപ്പെടെയുള്ള സിനിമാ നിരൂപകരെ അഖിൽ മാരാർ ശക്തമായി എതിർത്തു.
ബിഗ് ബോസിലേക്കുള്ള പ്രവേശനത്തിന് ശേഷം അഖിൽ മാരാറിന്റെ നീക്കങ്ങൾ സോഷ്യൽ മീഡിയ താരങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഇതിനോടകം തന്നെ ട്രോളുകളും വന്ന് തുടങ്ങി. ആദ്യ എപ്പിസോഡിൽ തന്നെ മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ ഒരു സംവിധായകനായത് കൊണ്ട് തന്നെ വഴക്ക് പറയാതിരിക്കരുതെന്ന് അഖിൽ മാരാർ പറഞ്ഞു.
ഏത് സംവിധായകൻ, അറിയപ്പെട്ട ഏത് സിനിമയൊന്നൊക്കെ ചോദിച്ച് തുടരെ ട്രോളുകൾ വന്നു. ബിഗ് ബോസിലേക്ക് പോവുന്നതിലും നല്ലത് ലുലു മാളിൽ മുണ്ട് പൊക്കി കാണിക്കുന്നതാണെന്ന് മുമ്പൊരിക്കൽ നടത്തിയ പ്രസ്താവനയും ഇതിനിടെ വൈറലായി. ഇപ്പോഴിതാ അഖിൽ മാരാറെ പറ്റി സംസാരിച്ചിരിക്കുകയാണ് ഫിലിം റിവ്യൂവർ അശ്വന്ത് കോക്.

പ്രായത്തിനപ്പുറം അമ്മാവൻ ചിന്താഗതിയുള്ള വ്യക്തിയാണ് അഖിൽ മാരാറെന്ന് അശ്വന്ത് കോക് പറയുന്നു. പിന്തിരിപ്പൻ ചിന്താഗതികളാൽ കണ്ടീഷൻ ചെയ്ത് പോയതിനാൽ അഖിൽ മാരാർ വരും ദിവസങ്ങളിൽ വെകിളിത്തരങ്ങൾ കാണിക്കും. വൈബർ ഗുഡ് ദേവുവിനോട് പശുവിന്റെ പാലില്ലെങ്കിൽ നിങ്ങളുടെ പാല് മതിയെന്ന തരത്തിൽ സംസാരിച്ചു.
അതിനിടയ്ക്ക് പുട്ടിന് തേങ്ങ ചേർക്കും പോലം എനിക്ക് ഭാര്യയുണ്ട് മക്കളുണ്ട് എന്ന് പറഞ്ഞോണ്ടിരിക്കും. ഇയാളെത്ര മാത്രം വൈകൃതം നിറഞ്ഞ ആളാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ ഇയാളുടെ പെരുമാറ്റ രീതി കണ്ടാൽ മനസ്സിലാവും. ഇത് പോലെ പുച്ഛമുള്ള പരിപാടി കേരളത്തിലില്ല എന്നാണ് അഖിൽ മാരാർ അടുത്തിടെ പറഞ്ഞത്. അഖിൽ മാരാർ എന്ന വ്യക്തി എത്രമാത്രം കാപട്യം അൽപ്പനാണെന്നും കാശിന് വേണ്ടി എന്ത് വിടുപണിയും ചെയ്യുന്ന, ആരെയും താങ്ങുന്ന, അവസാര വാദിയാണെന്നതിന് അടിവരയിടുന്നതാണിത്.
ഇത്രയും നാൾ ജോജുവിനെ താങ്ങി നടന്നത് സിനിമ പിടിക്കാൻ വേണ്ടി മാത്രമാണെന്നും അശ്വന്ത് കോക് ആരോപിച്ചു. അതേസമയം ബിഗ് ബോസ് വീട്ടിൽ ഇതിനകം ശക്തമായ സാന്നിധ്യമാവാൻ അഖിൽ മാരാർക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വഴക്കിലും അഖിൽ മാരാറുണ്ടായിരുന്നു. തന്റെ ആശയങ്ങൾ വീട്ടിൽ അഖിൽ മാരാർ തുറന്ന് പറയുന്നുണ്ട്.
അഖിൽ മാരാറുടെ പല പ്രസ്താവനകളും വരും ദിവസങ്ങളിൽ ചർച്ചയാവാൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. അഞ്ചാം സീസണിൽ മത്സരാർത്ഥികളെല്ലാം ആദ്യ ദിവസം മുതൽ മത്സര ബുദ്ധിയോടെ മുന്നോട്ട് പോവുകയാണ്. ഇത്തവണ മിക്ക മത്സരാർത്ഥികളും കൃത്യമായ പ്ലാനിംഗോടെയാണ് എത്തിയിരിക്കുന്നത്. ആദ്യ ദിവസം മുതൽ വഴക്കും കലഹവും നടന്നു.


Click it and Unblock the Notifications