'ലെച്ചുവിന്റെ കഥകേട്ട് പൊട്ടിക്കരഞ്ഞവർ റിനോഷിനെ റേപ്പ് ചെയ്യുമെന്ന് പറഞ്ഞ് ചിരിക്കുന്നു, ഊളത്തരം'; കുറിപ്പ് !
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിച്ചിട്ട് രണ്ട് ആഴ്ചയോട് അടുക്കാൻ പോവുകയാണ്. ഇപ്പോൾ ഹൗസിൽ പതിനെട്ട് പേരാണ് ടൈറ്റിലിന് വേണ്ടി മത്സരിക്കുന്നത്. എന്നാൽ മറ്റ് സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു തണുപ്പൻ രീതിയിലാണ് സീസൺ ഫൈവ് നീങ്ങുന്നതെന്ന പരാതി പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്.
വീക്കിലി ടാസ്ക്ക് അല്ലാതെ മറ്റ് ചെറിയ സ്പോൺസർ ടാസ്ക്കുകൾ പോലും ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ മത്സരാർഥികളും ലൈവിൽ ഒട്ടും ആക്ടീവല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സീസൺ ഫൈവിൽ കണ്ടന്റുണ്ടാക്കുന്ന ചുരുക്കം ചില മത്സരാർഥികളിൽ രണ്ട് പേരാണ് സീരിയൽ താരം മനീഷ കെ എസ്സും സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ വൈബർ ഗുഡ് ദേവുവും.

ഇരുവരുമാണ് വീട്ടിൽ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. മാത്രമല്ല രഹസ്യ ചർച്ചകളും കുത്തിത്തിരിപ്പുകളും ഏറെ ഉണ്ടാകുന്നതും ഇവരുടെ ഭാഗത്തുനിന്നാണെന്നാണ് സ്ഥിരം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിത ഇരുവരും കഴിഞ്ഞ ദിവസം രാത്രി ലൈവിൽ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്.
സഹമത്സരാർഥി റിനോഷിനെ വെച്ച് ഇരുവരും പറഞ്ഞ റേപ്പ് തമാശയാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മനീഷയുടെ നിർബന്ധപ്രകാരം റിനോഷ് മനീഷയുടെ കട്ടിലിൽ മനീഷയ്ക്കൊപ്പമാണ് കിടന്നത്. ഇന്ന് ഞാൻ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടുള്ളൂവെന്ന് മനീഷ പറഞ്ഞപ്പോൾ സൗണ്ട് ഉണ്ടാക്കരുതെന്നാണ് ദേവു പറഞ്ഞത്.
ഈ ഡയലോഗുകളാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ലെച്ചുവിന്റെ ജീവിതകഥ കേട്ട് പൊട്ടി കരഞ്ഞ രണ്ടുപേർ പറഞ്ഞ് പൊട്ടി ചിരിച്ച റേപ്പ് ജോക്കാണ് മുകളിൽ കുറിച്ചത്. ലച്ചുവിന്റെ കഥ കേട്ട് ദേവുവും മനീഷയും നടത്തിയ കരച്ചിലൊാക്കെ അഭിനയമാണെന്ന് ഇതിൽ നിന്ന് മനസിലാക്കാം.
റേപ്പ് ഒരിക്കലും ഒരു ജോക്കല്ല... ലാലേട്ടൻ വീക്കെൻഡ് എപ്പിസോഡിൽ അത് വ്യക്തമായി പറഞ്ഞ് കൊടുത്ത് വാൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരു പ്രേക്ഷകൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. മനീഷ, ദേവു റേപ്പ് ജോക്ക് ഭൂരിഭാഗം പ്രേക്ഷകർക്കും ദഹിച്ചിച്ചിട്ടില്ല.
'ഒരു ആണിനെ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് ചിരിക്കുന്നു. ഇവർ തന്നെയാണ് നേരത്തെ ഒരു ഫീമെയിൽ കണ്ടസ്റ്റന്റ് റേപ്പ് ചെയ്യപ്പെട്ടുവെന്ന അനുഭവം പറഞ്ഞപ്പോൾ ഇരുന്ന് കരഞ്ഞതും വേദനിച്ചതും.'

'ആണുങ്ങളെ റേപ്പ് ചെയ്യുന്നത് കോമഡിയായിട്ട് കാണുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.' എന്നാണ് മറ്റൊരാൾ ഇരുവരേയും വിമർശിച്ച് കുറിച്ചത്. മനീഷയും ദേവുവും പറഞ്ഞ ഡയലോഗുകൾ പുരുഷന്മാരാണ് പറഞ്ഞെതെങ്കിൽ കേസായി കൂട്ടമായി. പുരുഷന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ലാല്ലോ എന്നാണ് മറ്റൊരാൾ പ്രതിഷേധം അറിയിച്ച് കുറിച്ചത്.
ലെച്ചു തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച മകൾ പൊന്നുവിനെ ഓർത്ത് വല്ലാതെ ഭയം തോന്നുന്നുവെന്ന് പറഞ്ഞാണ് ദേവു പൊട്ടിക്കരഞ്ഞതും വൈകാതെ അവശനിലയിലായതും. മനീഷയുടേയും ദേവുവിന്റേയും റേപ്പുമായി ബന്ധപ്പെട്ട തമാശ ഊളത്തരമായാണ് തോന്നിയതെന്നും പ്രേക്ഷകർ കുറിച്ചിട്ടുണ്ട്. ദേവു ഡബിൾ സ്റ്റാന്റും കുത്തിത്തിരിപ്പുമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അതിനാൽ തന്നെ കാണികൾക്കിടയിൽ പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ ദേവുവും മനീഷയും വലിയ രീതിയിൽ വിജയിച്ചിട്ടില്ല. അതിനാൽ തന്നെ ദേവു അധികകാലം ഹൗസിൽ തുടരാൻ സാധ്യത കുറവാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
കഴിഞ്ഞ നാല് സീസണുകൾ കണ്ട് മനസിലാക്കി വന്നതിനാൽ തന്നെ ഭൂരിഭാഗം മത്സരാർഥികളും ഒരു ഷെല്ലിനുള്ളിൽ നിന്നാണ് ഹൗസിൽ മത്സരിക്കുന്നത്. ഒറിജിനൽ എന്നാണ് ടാഗ് ലൈൻ എങ്കിൽ കൂടിയും ഭൂഗിഭാഗം പേരും ഫേക്കായിട്ടാണ് ഹൗസിൽ പെരുമാറുന്നതെന്നും പ്രേക്ഷകർ പറയുന്നു.


Click it and Unblock the Notifications