'ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റമാണല്ലോ, ഗോപിക ചെയ്തപ്പോൾ അറപ്പ് വന്നത് അതുകൊണ്ട്'; കുറിപ്പ്!

ബി​ഗ് ബോസ് ഹൗസിൽ പ്രശ്നങ്ങളും തർക്കങ്ങളും ഞൊടിയിടയിലാണ് ഉണ്ടാകുന്നത്. കാണികൾക്ക് വളരെ ചെറുതെന്ന് തോന്നുന്ന കാര്യം പോലും ഹൗസിൽ വലിയ തർക്കങ്ങൾക്ക് കാരണമാകും.‌ പൊതുവെ ബി​ഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നത് അടുക്കളയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുമ്പോഴാണ്.

കഴിഞ്ഞ ദിവസവും അത്തരത്തിൽ ഒരു വഴക്ക് ബി​ഗ് ബോസ് ഹൗസിൽ നടന്നു. ​ഗോപികയും മനീഷയും തമ്മിലാണ് ഇത്തവണ വാക്ക് തർക്കമുണ്ടായത്. മനീഷയുടെ ചില വാക്കുകൾ ​ഗോപികയെ വളരെ അധികം ഇമോഷണൽ ആക്കിയിട്ടുണ്ട്. ​ഗോപികയുടെ ചുണ്ടുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. ചുണ്ടിന് ഇൻഫക്ഷൻ ഉള്ള ​ഗോപിക അതിൽ ഇടയ്ക്കിടെ തൊട്ട ശേഷം ചപ്പാത്തി പരത്തി എന്നതിനെതിരെയാണ് മനീഷ പ്രതികരിച്ചത്.

ബിഗ് ബോസ് മലയാളം

ഗോപിക ചപ്പാത്തി പരത്തണ്ട. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും. സ്നേഹം കൊണ്ടാണ് പറയുന്നേ എന്ന് മനീഷ ചേച്ചി പറഞ്ഞു എന്നാണ് ഗോപിക പറഞ്ഞത്. ഗോപിക റെസ്റ്റ് എടുത്തോളാൻ പറഞ്ഞുകൊണ്ട് എന്നെ കിച്ചൺ ടീമിൽ നിന്നും മാറ്റിയിരുന്നു. അപ്പോൾ തന്നെ ഞാൻ ചിന്തിക്കേണ്ട കാര്യം ആയിരുന്നു. ഇപ്പോൾ ചപ്പാത്തി പരത്തണ്ട എന്നാണ് എന്നോട് പറഞ്ഞത്.

കാരണം തിരക്കിയപ്പോൾ ഞാൻ പറയാം പിന്നെ പറയാം എന്ന് പറഞ്ഞു. എനിക്ക് തോന്നുന്നു എന്റെ ചുണ്ടിന്റെ കാര്യമാണെന്ന്. ഞാൻ അത് ചോദിച്ചപ്പോൾ കൈ കഴുകിയോയെന്ന് തിരക്കി. അതൊക്കെ ചോദിച്ചപ്പോൾ എനിക്ക് ഭയങ്കര ഫീലായി ഗോപിക സാ​ഗർ അടക്കമുള്ളവരോട് കാര്യങ്ങൾ വിവരിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

സംഭവം വിവരിച്ച് ​ഗോപിക സങ്കടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത ​ഗോപികയെ സപ്പോർട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്ര​ദ്ധനേടുന്നത്. ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റമായതുകൊണ്ടാകാം ഗോപിക ചെയ്തപ്പോൾ എല്ലാവർക്കും അറപ്പ് വന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.

'ചപ്പാത്തി വിഷയം.... ലൈവിൽ ശ്രുതി വളരെ ക്ലിയർ ആയി പറയുന്നുണ്ട് ഗോപിക കൈ കഴുകിയിട്ടാണ് ചപ്പാത്തി പരത്തിയതെന്ന്. ചുണ്ടിൽ പിടിച്ച ശേഷം ആ കൈ കൊണ്ട് അല്ല അവർ അത് ചെയ്തത്. അവർ ചുണ്ടിൽ പിടിക്കാറുള്ള കൈ കൊണ്ട് ചെയ്തു എന്ന് പറഞ്ഞാണ് പലരും നെറ്റി ചുളിപ്പിച്ചത്. അത് ഗണിച്ച് മനസിലാക്കിയ മനീഷ ഗോപികയോട് പൊയ്ക്കോളാൻ പറഞ്ഞു. ബിബി അടുക്കളയിൽ എല്ലാവരും മുടി മാടി ഒതുക്കിയും മുഖം തുടച്ചുമൊക്കെ തന്നെയാണ് നിൽക്കുന്നത്.'

ബിഗ് ബോസ് മലയാളം

'അടുക്കളയിൽ നിന്ന് സംസാരിക്കറുമുണ്ട്... ഇഷ്ട്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റമായാത് കൊണ്ട് ഗോപിക ചെയ്തപ്പോൾ എല്ലാവർക്കും അത് അറപ്പ്' എന്നായിരുന്നു കുറിപ്പ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ അനുകൂലിച്ച് എത്തി.

'ഗോപികയെ അവിടെ ഉള്ളവർക്ക് ആർക്കും ഒരു മത്സരാർഥി എന്ന രീതിയിൽ അംഗീകരിക്കാൻ ബുദ്ധിമുട്ട് പോലെ തോന്നുന്നു അത് തന്നെയാണ് ചിലർ നോമിനേഷൻ സമയത്ത് പറഞ്ഞ കാരണവും.'

'മാത്രമല്ല ​ഗോപിക കിച്ചണിൽ ജോലി ചെയ്ക്കുന്നതും പലർക്കും ഇഷ്ടം അല്ല. അത് മനീഷയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അവർ പറഞ്ഞത് നീ ചപ്പാത്തി പരത്തേണ്ടെന്ന്.'

'വളരെ മോശമായിപ്പോയി' എന്നാണ് വിഷയത്തിൽ പ്രതികരിച്ച് ഒരാൾ കമന്റ് ചെയ്തത്. ചപ്പാത്തി വിഷയം ചർച്ചയായതോടെ ജനപ്രീതിയുടെ കാര്യത്തിൽ ഉയരാൻ ​ഗോപികയ്ക്കായിട്ടുണ്ട്.

നോമിനേഷനിൽ‌ ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ പേരും ​ഗോപികയുടേതാണ്. കൂടാതെ വീക്കെൻഡ് എപ്പിസോ‍ഡിൽ ബെസ്റ്റ് കൗശലക്കാരിക്കുള്ള സ്പെഷ്യൽ അവാർഡ് മോഹൻലാൽ ​ഗോപികയ്ക്ക് കൊടുത്തതും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X